ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തെലുങ്കാന നിയോജക മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിച്ചു. തെലുങ്കാന രാഷ്ട്ര സമിതി (ടി. ആര്‍. എസ്) ആണു 11 സീറ്റുമായി മുന്നില്‍്. ഒരു സീറ്റ് ബി. ജെ. പിക്കാണ്. ടി. ആര്‍. എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവുന്റെ മരുമകന്‍ ടി. ഹരീഷ് റാവുവിനാണ് റെക്കോര്‍ഡ് ഭൂരിപക്ഷം, 95, 858 വോട്ട്്്. 12 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉപ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് ജില്ലകളിലായി ഏഴ് കേന്ദ്രങ്ങളിലാണ് കാലത്ത് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ സുതാര്യമാക്കാന്‍ വിഡിയോ റെക്കോര്‍ഡിങ് സംവിധാനം ഒരുക്കിയിരുന്നു.