Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്രീ​മെ​ട്രി​ക്​...

പ്രീ​മെ​ട്രി​ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
പ്രീ​മെ​ട്രി​ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം
cancel
ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗം സ്​​കൂ​ൾ​കു​ട്ടി​ക​ൾ​ക്കു​ള്ള പ്രീ​മെ​ട്രി​ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ ഒ​ന്നു​മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​ർ/​എ​യ്​​ഡ​ഡ്​/​മ​റ്റ്​ അം​ഗീ​കാ​ര​മു​ള്ള സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത.  മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ, ബു​ദ്ധ​ർ,  ജൈ​ന​ർ, സി​ഖ്, പാ​ഴ്​​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. അ​പേ​ക്ഷ​ക​ർ​ക്ക്​ മു​ൻ വാ​ർ​ഷി​ക​പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക്​ ല​ഭി​ച്ചി​രി​ക്ക​ണം. ഒ​ന്നാം ക്ലാ​സു​കാ​ർ​ക്ക്​ മാ​ർ​ക്ക്​ നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ​ത്തി​​െൻറ വാ​ർ​ഷി​ക​വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി ര​ണ്ടു​പേ​ർ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​നാ​വു​ക. അ​പേ​ക്ഷ​ക​ൾ നാ​ഷ​ന​ൽ സ്​​കോ​ള​ർ​ഷി​പ്​ പോ​ർ​ട്ട​ൽ വ​ഴി www.scholarships.gov.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ഒാ​ഫ്​​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ൾ സ്​​കൂ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന മാ​തൃ​ക അ​പേ​ക്ഷ കൃ​ത്യ​മാ​യി പൂ​രി​പ്പി​ച്ച​ശേ​ഷ​മാ​യി​രി​ക്ക​ണം ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ പൂ​രി​പ്പി​ക്കേ​ണ്ട​ത്. പൂ​രി​പ്പി​ച്ച മാ​തൃ​ക അ​പേ​ക്ഷ​ക​ൾ ര​ക്ഷ​ക​ർ​ത്താ​വി​​െൻറ ഒ​പ്പു​സ​ഹി​തം ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പി​നൊ​പ്പം സ്​​കൂ​ളി​ൽ സൂ​ക്ഷി​ക്ക​ണം. സ്​​കോ​ള​ർ​ഷി​പ്പി​ന്​ ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ Fresh വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ  Renewal  വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​പേ​ക്ഷി​േ​ക്ക​ണ്ട​ത്. അ​പേ​ക്ഷ​ക​രു​ടെ ആ​ധാ​ർ ന​മ്പ​ർ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക്​ ചെ​യ്യേ​ണ്ട​താ​ണ്. നാ​ഷ​ന​ൽ സ്​​കോ​ള​ർ​ഷി​പ്​ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ലാ​ത്ത സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന്യൂ​ന​പ​ക്ഷ പ്രീ​മെ​ട്രി​ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 31. അ​പേ​ക്ഷ പു​തു​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ തീ​യ​തി ജൂ​ലൈ 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാ​നും www.scholarships.gov.in കാ​ണു​ക. 

ഫോ​ൺ: 0471 2328438, 9496304015, 9447990477

അം​ഗ​പ​രി​മി​ത​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള പ്രീ​മെ​ട്രി​ക്​ സ്​​കോ​ള​ർ​ഷി​പ്പി​നും അ​പേ​ക്ഷി​ക്കാം. ഒ​മ്പ​ത്, പ​ത്ത്​ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ അം​ഗ​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​നാ​കു​ക. അ​പേ​ക്ഷ​ക​രു​െ​ട ര​ക്ഷി​താ​ക്ക​ളു​ടെ വാ​ർ​ഷി​ക​വ​രു​മാ​നം ര​ണ്ടു​ ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. ഒ​രു ക്ലാ​സി​ൽ ഒ​രു വ​ർ​ഷം മാ​ത്ര​മേ സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കൂ. തോ​റ്റ​ശേ​ഷം വീ​ണ്ടും അ​തേ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ അ​ർ​ഹ​ര​ല്ല. സെ​പ്​​റ്റം​ബ​ർ 30 വ​രെ www.scholarships.gov.in ലൂ​ടെ അ​പേ​ക്ഷി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWpremetric scholarship
News Summary - APply now for premetric scholarship
Next Story