Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ...

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​േ​കാ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷിക്കാം

text_fields
bookmark_border
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​േ​കാ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷിക്കാം
cancel
കേ​ര​ള സം​സ്​​ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ 2017-18 അ​ധ്യ​യ​ന​വ​ർ​ഷം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. 1000 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കും. 
ഗ​വ​ൺ​മ​െൻറ്​/​എ​യ്​​ഡ​ഡ്​ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ലും വാ​ഴ്​​സി​റ്റി​ക​ളി​ലും മ​റ്റും 2017-18 അ​ധ്യ​യ​ന​വ​ർ​ഷം ഒ​ന്നാം​വ​ർ​ഷ സ​യ​ൻ​സ്​/​ഹ്യു​മാ​നി​റ്റീ​സ്​/​ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ അ​ണ്ട​ർ​ഗ്രാ​ജ്വേ​റ്റ്​ കോ​ഴ്​​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കി​ല്ല.

പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ മി​നി​മം പാ​സ്​ മാ​ർ​ക്കും പ​ട്ടി​ക​ജാ​തി​ക്കാ​ർ സ​യ​ൻ​സ്​/​ഹ്യു​മാ​നി​റ്റീ​സ്​/​​സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്കി​ലും ബി​സി​ന​സ്​ സ്​​റ്റ​ഡീ​സി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ലും കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ജ​യി​ച്ചാ​ൽ മ​തി. 

ബി.​പി.​എ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ സ​യ​ൻ​സി​ന്​ 60 ശ​ത​മാ​ന​വും ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സി​ന്​ 55 ശ​ത​മാ​ന​വും ബി​സി​ന​സ്​ സ്​​റ്റ​ഡീ​സി​ന്​​ 65 ശ​ത​മാ​ന​വും മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി പ്ല​സ്​ ടു/​ത​ത്തു​ല്യ​പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. മ​റ്റു​ള്ള​വ​ർ/​ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ​പെ​ടു​ന്ന​വ​ർ സ​യ​ൻ​സ്, ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ 75 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ടി പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച​തി​നു​േ​ശ​ഷം ഹാ​ർ​ഡ്​ കോ​പ്പി​യെ​ടു​ത്ത്​ ഫോ​േ​ട്ടാ പ​തി​ച്ച്​ നി​ർ​ദ​ി​ഷ്​​ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം പ​ഠി​ക്കു​ന്ന സ്​​ഥാ​പ​ന​മേ​ധാ​വി​ക്ക്​ ഡി​സം​ബ​ർ 19ന​കം സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്​ അ​പേ​ക്ഷാ​ർ​ഥി റ​ഫ​റ​ൻ​സി​നാ​യി സൂ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്​ ഡി​സം​ബ​ർ 23ന​കം അ​പ്രൂ​വ​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കും.

മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ർ​ഹ​രാ​യ​വ​രു​ടെ താ​ൽ​ക്കാ​ലി​ക ലി​സ്​​റ്റ്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.
 സ്​​േ​കാ​ള​ർ​ഷി​പ്​ തു​ക​യാ​യി ആ​ദ്യ​വ​ർ​ഷം 12,000 രൂ​പ​യും ര​ണ്ടാം​വ​ർ​ഷം 18,000 രൂ​പ​യും മൂ​ന്നാം വ​ർ​ഷം 21,000 രൂ​പ​യും ല​ഭി​ക്കും. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മു​ഖാ​ന്ത​ര​മാ​ണ്​ തു​ക വി​ത​ര​ണം ചെ​യ്യു​ക.

അ​പേ​ക്ഷ ഒാ​ൺ​​ലൈ​നാ​യി www.kshec.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ 2017 ഡി​സം​ബ​ർ 16 വ​രെ സ്വീ​ക​രി​ക്കും. പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ പ​ഠ​ന​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kshec.kerala.gov.in ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher education scholarship
News Summary - Apply now for higher education scholarship
Next Story