Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ ക്ഷേമവും 2015ലെ സര്‍ക്കാര്‍ നയവും

text_fields
bookmark_border
ഭിന്നശേഷിക്കാരുടെ ക്ഷേമവും 2015ലെ സര്‍ക്കാര്‍ നയവും
cancel
ഭിന്നശേഷിക്കാരുടെ ക്ഷേമവും 2015ലെ സര്‍ക്കാര്‍ നയവും
ഭിന്നശേഷിക്കാരുടെ ക്ഷേമം മുതലായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നത് G.O (P) No. 60/2015/SJD dated 22.9.2015 വിശദവിവരങ്ങള്‍ ലഭിക്കാന്‍ അപേക്ഷിക്കുന്നു. 2015 നവംബര്‍ 17ലെ സര്‍വിസ് ജാലകത്തില്‍ ഉള്ള ജി.ഒയുടെ വിശദവിവരങ്ങള്‍- ജി.ഒ പേപ്പര്‍- പ്രസിദ്ധീകരിക്കണം എന്ന് അപേക്ഷിക്കുന്നു. ജോഷി സി. ജേക്കബ്, കോട്ടയം ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി പുറപ്പെടുവിച്ച ഗവ. ഉത്തരവ് G.O 60/2015ന്‍െറ പകര്‍പ്പ് എവിടെയാണ് ലഭിക്കുക. വിവരാവകാശം വഴി അപേക്ഷിച്ചാല്‍ സര്‍ക്കാര്‍ നല്‍കുമോ?
കെ.പി. രാധാമണി, തൃശൂര്‍
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാര്‍ നയത്തിന് അംഗീകാരം നല്‍കിയ ഉത്തരവിന്‍െറ വിശദാംശങ്ങളാണ് ജാലകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമം, പുനരധിവാസം, വികസനം, അവകാശ സംരക്ഷണം, അവസരസമത്വത്തിനുള്ള കരുതല്‍ നടപടി, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള തടസ്സങ്ങള്‍ നീക്കി അവരുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവക്ക് ഊന്നല്‍നല്‍കി 2015ല്‍ അംഗീകരിച്ച സര്‍ക്കാര്‍ നയമാണ് പ്രസ്തുത ഉത്തരവിലൂടെ അംഗീകരിച്ചിരുന്നത്. 39 പേജുള്ള ഉത്തരവിന്‍െറ പൂര്‍ണവിവരങ്ങള്‍ ഈ കോളത്തിലൂടെ പ്രസിദ്ധീകരിക്കുന്നത് പ്രായോഗികമല്ല. ഉത്തരവിന്‍െറ പകര്‍പ്പ് സാമൂഹികനീതി വകുപ്പിന്‍െറ സൈറ്റില്‍ ലഭ്യമാണ്. വിവരാവകാശ നിയമപ്രകാരവും പകര്‍പ്പ് ആവശ്യപ്പെടാം.
മിനിമം പെന്‍ഷന് 10 വര്‍ഷം യോഗ്യത സര്‍വിസ് വേണം
ഗ്രാമവികസനവകുപ്പില്‍ ഓഫിസ് അറ്റന്‍ഡന്‍റ് ആയ ഞാന്‍ 2017 മേയില്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്നു. 10 വര്‍ഷം ശൂന്യവേതനാവധിയിലായിരുന്നു. ആറു വര്‍ഷം സര്‍വിസ് മാത്രമാണ് എനിക്ക് ലഭിക്കുക. മിനിമം പെന്‍ഷന്‍ എനിക്ക് അര്‍ഹതയില്ളെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്‍െറ അടിസ്ഥാന ശമ്പളം 8500 - 13210 ആണ്. പെന്‍ഷന്‍ ഇനത്തില്‍ എന്ത് തുക ലഭിക്കുമെന്ന് വിശദമാക്കുമോ?
സി.എ. സാദിഖ്
മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ 10 വര്‍ഷത്തെ മിനിമം യോഗ്യതാ സര്‍വിസ് ഉണ്ടായിരിക്കണം.
സര്‍ക്കാര്‍ ഉത്തരവുകള്‍
കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്
30 വകുപ്പുകളെ ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (KAS) രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിവില്‍ സപൈ്ളസ്, കമേഴ്സ്യല്‍ ടാക്സ്, സഹകരണം, സാംസ്കാരികം, വിദ്യാഭ്യാസം, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്സ്, നാഷനല്‍ എംപ്ളോയ്മെന്‍റ് സര്‍വിസ് (കേരള), നാഷനല്‍ സേവിങ്സ്, പഞ്ചായത്ത് രജിസ്ട്രേഷന്‍, റൂറല്‍ ഡെവലപ്മെന്‍റ്, സൈനിക് വെല്‍ഫെയര്‍, സാമൂഹികക്ഷേമം, സ്റ്റേഷനറി, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ്, ടൂറിസം, അര്‍ബന്‍ അഫയേഴ്സ്, പട്ടികജാതി വികസനം പട്ടികവര്‍ഗ വികസനം, കേരള സ്റ്റേറ്റ് ഓഡിറ്റ്/ ഇന്‍ഷുറന്‍സ് /ലാന്‍ഡ് യൂസ് ബോര്‍ഡ്/ ലോട്ടറീസ് / ട്രഷറി, സെക്രട്ടേറിയറ്റ് ഭരണം ധനകാര്യം വകുപ്പുകള്‍; എന്‍ട്രന്‍റ് പരീക്ഷ/ ലാന്‍ഡ് റവന്യൂ / ലേബര്‍ കമീഷണറേറ്റുകള്‍; മറ്റ് വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തികകളുടെ 10 ശതമാനമാണ് കെ.എ.എസില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ മൂന്നില്‍ ഒരു ഭാഗം ഒന്നാം ഗസറ്റഡ് തസ്തികയില്‍നിന്ന് പി.എസ്.സി നടത്തുന്ന ഒരു ടെസ്റ്റിനെ അടിസ്ഥാനമാക്കി ട്രാന്‍സ്ഫര്‍ പ്രമോഷനായി നികത്തും. ബാക്കി മൂന്നില്‍ രണ്ടുഭാഗം തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്‍റ് പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലും.പൊതുപരീക്ഷ വഴി വരുന്നവരില്‍ 50 ശതമാനം, പബ്ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് /ഓട്ടോണമസ് സ്ഥാപനങ്ങളിലേതടക്കമുള്ള സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാറ്റിവെക്കും. (പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചവരെയും വലിയ ശിക്ഷകള്‍ ചുമത്തപ്പെടാത്തവരെയുമാണ് പരിഗണിക്കുക). ബാക്കി 50 ശതമാനം നികത്തുന്നത് ഓപണ്‍ റിക്രൂട്ട്മെന്‍റിലൂടെയാണ്. രണ്ടു വിഭാഗത്തിലെയും നിയമനങ്ങള്‍ക്ക് ബിരുദമാണ് മിനിമം അടിസ്ഥാനയോഗ്യത. കെ.എ.എസിലലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കൊല്ലത്തെ നിര്‍ബന്ധിത പരിശീലനവും എന്‍.ഐ.ആര്‍.ഡിയില്‍ ഒരു മാസവും കോഴിക്കോട് ഐ.ഐ.എമ്മില്‍ (Indian Institute of management) 15 ദിവസമടക്കം ആറ് മാസത്തേക്കുള്ള ഇന്‍സ്റ്റിറ്റ്യൂഷനല്‍ പരിശീലനവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കെ.എ.എസിലേക്ക് നീക്കിവെക്കുന്ന തസ്തികകളുടെ എണ്ണം നിശ്ചയിക്കുന്നത് ഭരണപരിഷ്കാര വകുപ്പിനായിരിക്കും. ആഭ്യന്തര - വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍പേഴ്സനും പൊതുഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി കണ്‍വീനറും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഭരണപരിഷ്കാര പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ മെംബര്‍മാരുമായ ഒരു കമ്മിറ്റി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിന്‍െറ സ്പെഷല്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തി ഫെബ്രുവരി 15ന് മുമ്പ് കരടുചട്ടങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.G.O (MS) No. 1/2017/ PrARD dated 4/1/2017
ശമ്പളത്തില്‍നിന്ന് ആദായനികുതി ഈടാക്കല്‍
നടപ്പ് സാമ്പത്തികവര്‍ഷം ശമ്പളത്തില്‍നിന്ന് ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് (കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ No. 1/2017/F.No. 275/192/2016 IT (B)/ dated 2/1/2017 of the Central Board of Direct Taxes Dept of Revenue, Ministry of Finance) സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ അധ്യക്ഷന്മാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടിവുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.Circular No. 1/2017/ Fin dated 10/1/2017
വിരമിച്ചശേഷം പുനര്‍നിയമനം ലഭിച്ചവരുടെ ശമ്പളഘടനയില്‍ ഭേദഗതി
1.7.2014ന് മുമ്പ് വിരമിച്ചവരും പുനര്‍നിയമനം ലഭിച്ചവരും 1.7.2014ന് ശേഷം തുടര്‍ന്നവരും തുടര്‍ന്നുവരുന്നവരുമായ ജീവനക്കാരുടെ പുനര്‍നിയമനം സംബന്ധിച്ച ശമ്പളഘടനയില്‍ സര്‍ക്കാര്‍ ദേഭഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. 7.5.2016ലെ ഉത്തരവ് (P) No. 65/2016/Fin അസാധുവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.G.O (P) No. 2/2017 Fin dated 4/1/2017
പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ വിവിധ വിഭാഗങ്ങളിലായി 177 അധിക തസ്തികകള്‍. കോര്‍പറേഷന്‍െറ തനത് / ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്ന് സാമ്പത്തിക ബാധ്യത വഹിക്കണം. G.O (MS) No. 6/2017/LSGD dated 6/1/2017 കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപറേറ്റിവ് ഫാര്‍മസി ലിമിറ്റഡില്‍ അഞ്ച് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തിക. സാമ്പത്തിക ബാധ്യത ഹോംകോയുടെ തനത് ഫണ്ടില്‍നിന്ന് G.O (Rt) No.3/2017 Ayush dated 3/1/2017.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:order
News Summary - http://54.186.233.57/node/add/article
Next Story