Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപൊലീസ് കസ്റ്റഡിയും...

പൊലീസ് കസ്റ്റഡിയും ക്രിമിനല്‍ ചാര്‍ജും ജീവനക്കാരന്‍െറ സസ്പെന്‍ഷനും

text_fields
bookmark_border
പൊലീസ് കസ്റ്റഡിയും ക്രിമിനല്‍ ചാര്‍ജും ജീവനക്കാരന്‍െറ സസ്പെന്‍ഷനും
cancel
പൊലീസ് കസ്റ്റഡിയും ക്രിമിനല്‍ ചാര്‍ജും ജീവനക്കാരന്‍െറ സസ്പെന്‍ഷനും
സര്‍ക്കാര്‍ ജീവനക്കാര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍  അയാളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണല്ളോ നിയമം. ഇത് എത്ര കാലത്തേക്കുള്ള ശിക്ഷക്കാണ് ബാധകമാക്കുന്നത്? ഇക്കാര്യം സൂചിപ്പിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഏതാണ്? സസ്പെന്‍ഷന്‍ കാലത്ത് ഒരു ജീവനക്കാരന് ഏതെങ്കിലും തരത്തിലുള്ള ലീവിന് അര്‍ഹതയുണ്ടോ?
കെ.എം. യൂസുഫ്, വളപട്ടണം
48 മണിക്കൂറില്‍ കവിയുന്ന ഒരു കാലയളവിന് ക്രിമിനല്‍ കേസിലോ മറ്റു തരത്തിലോ പൊലീസ് കസ്റ്റഡിയിലാകുകയോ തടവുശിക്ഷയനുഭവിക്കുകയോ ചെയ്യുന്ന ജീവനക്കാരനെ ഉടനെ സസ്പെന്‍ഡ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. കേസിന്‍െറ ഭാഗമായി കസ്റ്റഡിയിലോ തടവിലോ ആയ ആദ്യ ദിവസം മുതല്‍ അയാള്‍ സസ്പെന്‍ഷനിലാണെന്ന് കരുതപ്പെടണമെന്നാണ് സര്‍വിസ് ചട്ടം. ഇക്കാര്യം സര്‍വിസ് ചട്ടങ്ങളില്‍തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ പ്രത്യേക ഉത്തരവ് ആവശ്യമില്ല. കേരള സര്‍വിസ് ചട്ടങ്ങള്‍, പാര്‍ട്ട് ഒന്ന്, ചട്ടം 57 കാണുക. സസ്പെന്‍ഷനിലായി തുടരുന്ന ഒരു ഉദ്യോഗസ്ഥന് ഒരുതരത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഉത്തരവുകള്‍
പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്: അക്ഷയ സെന്‍ററുകളില്‍ സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തി
 സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് അക്ഷയ സെന്‍ററുകളിലൂടെയുള്ള Registration/Digital life certificate എന്നിവക്ക് സര്‍ക്കാര്‍ സര്‍വിസ് ചാര്‍ജ് നിശ്ചയിച്ചു. ജീവന്‍ പ്രമാണ്‍ രജിസ്ട്രേഷനും  ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനുമായി 15 രൂപയും (സര്‍വിസ് ചാര്‍ജ് 10 രൂപ, പ്രിന്‍റ് ഒൗട്ട് അഞ്ചു രൂപ), കിടപ്പിലായ പെന്‍ഷന്‍കാര്‍ക്ക് അവരുടെ അടുത്തേക്കുള്ള അക്ഷയ ഓപറേറ്ററുടെ യാത്രക്കും കമ്പ്യൂട്ടര്‍ ചെലവുകള്‍ക്കുമടക്കം 130 രൂപയും (കണ്‍വയ്ന്‍സ് ചാര്‍ജ് 115 രൂപയും സര്‍വിസ് ചാര്‍ജ് 15 രൂപയും) ആണ് ഈടാക്കുക.  - G.O (Rt) No. 568/2017/Fin dated 24/1/2017
മുഴുവന്‍ താലൂക്കുകളിലും ലാന്‍ഡ് ബോര്‍ഡുകള്‍ 
കേരളത്തിലെ മുഴുവന്‍ താലൂക്കുകളിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളായി. പഴയ 63 താലൂക്കുകളില്‍ ബോര്‍ഡുകള്‍ പുന$സംഘടിപ്പിച്ചും, പുതിയതായി രൂപവത്കരിച്ച 12 താലൂക്കുകള്‍ക്ക് (മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, പുനലൂര്‍, വര്‍ക്കല, കാട്ടാക്കട) പുതിയതായി ലാന്‍ഡ് ബോര്‍ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.  - G.O (MS) No. 1/2017/Revenue dated 3/1/2017 (SRO No. 9/2017)
പ്രോവിഡന്‍റ് ഫണ്ട് സിസ്റ്റം സ്പാര്‍ക്കുമായി ഏകീകരിച്ചു
ജീവനക്കാരുടെ അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസിലെ പ്രോവിഡന്‍റ് ഫണ്ട് സിസ്റ്റം, സര്‍ക്കാറിന്‍െറ Spark ആപ്ളിക്കേഷനുമായി ഏകീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പി.എഫില്‍നിന്നുള്ള Temporary advance, NRA, Closure, Conversion എന്നിവ സംബന്ധിച്ച ഉത്തരവുകള്‍ സ്പാര്‍ക്കിലൂടെ DDO മാര്‍ക്ക് ബില്ലുകള്‍ തയാറാക്കുന്നതിലേക്കായി ലഭ്യമാകും. ഡിജിറ്റല്‍ ഉത്തരവുകള്‍ സാധ്യമല്ലാത്ത കേസുകളില്‍ മാന്വല്‍ ഉത്തരവുകളും അനുവദനീയമാണ്. പുതിയ സമ്പ്രദായം 1.2.2017 മുതല്‍. G.O (p) No. 13/2017/Fin dated 31/1/2017
ഒൗഷധി ഫേസ് പാക്കിന്‍െറ സര്‍ക്കാര്‍ വിതരണ വില കുറച്ചു
 ഒൗഷധി നിര്‍മിച്ച പുതിയ മരുന്നായ ഒൗഷധി ഫേസ് പാക്കിന്‍െറ കേരളത്തിനകത്തെ പൊതുവില്‍പന വില 96 രൂപയില്‍നിന്ന് 67 രൂപയാക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് G.O (Rt) No. 39/2017/Ayush dated 21/1/2017
ശമ്പള പരിഷ്കരണ ഉത്തരവില്‍ ഭേദഗതി Factories & Boilersല്‍
 ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിലെ Addl. Inspector of Factories തസ്തികയുടെ ശമ്പള സ്കെയില്‍ 35,700- 75,600 രൂപ എന്നുള്ളത് 36,600 - 79,200 എന്നാക്കി ഭേദഗതി വരുത്തിയും, വകുപ്പുതല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താതിരുന്ന Industrial Hygienist (19,240- 34,500 രൂപ എന്നത് 36,600 - 79,200 ആക്കിയത്), കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ (14,620 - 25,280 എന്നത് 27,800 - 59,400 എന്ന് പുതുക്കിയത്) തസ്തികകള്‍ ഡിപ്പാര്‍ട്മെന്‍റ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാര്‍ ഉത്തരവ്. പ്രാബല്യം 1.7.2014 മുതല്‍ G.O (MS) No. 35/2017 (39)/ Fin dated 21.1.2017
2017ലെ പഞ്ചായത്ത് ദിനാഘോഷം: ചെലവുകള്‍ക്ക് അനുമതി 
 19.2.2017ന് കണ്ണൂരില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നടത്തിപ്പിനായി കണ്ണൂര്‍ ജില്ലയില്‍ പഞ്ചായത്തുകള്‍ 20,000 രൂപ വീതവും മറ്റ് 13 ജില്ലകളിലെ പഞ്ചായത്തുകള്‍ 10,000 വീതവും അവരുടെ തനത് ഫണ്ടില്‍നിന്ന് ലഭ്യമാക്കും. എക്സിബിഷനു വേണ്ടി ത്രിതല പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് / ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ് വഴി 40,000 രൂപ വരെ ചെലവഴിക്കാനും, പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്ക് യാത്രാനുമതി /യാത്രപ്പടി /താമസച്ചെലവ് എന്നിവക്കും അനുമതി നല്‍കി. G.O (Rt) No. 227/2017 /LSGD dated 1/2/2017.
പുതിയ തസ്തികകള്‍: 
1. പൊതുഭരണ സെക്രട്ടേറിയറ്റില്‍ 

25.3.2006നു മുമ്പ് നിയമിതരായ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റുമാര്‍ക്ക് സെക്ഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിനായി അസിസ്റ്റന്‍റ് ട്രെയ്നിമാരായി നിയമനത്തിന് അസിസ്റ്റന്‍റ് കേഡറില്‍ 13 താല്‍ക്കാലിക Addition to Cadre തസ്തികകള്‍. അസിസ്റ്റന്‍റ് ട്രെയ്നിമാരുടെ തസ്തികമാറ്റ നിയമനം അവസാനിക്കുന്ന മുറക്ക് തസ്തികകള്‍ ഇല്ലാതാകും. G.O (P) No. 4/2017/GAD dated 31/1/2017. 
2. സ്റ്റേറ്റ് പ്ളാനിങ് ബോര്‍ഡില്‍: വൈസ് ചെയര്‍മാന്‍ ഓഫിസിനായി 2/12/2016ല്‍ സൃഷ്ടിക്കപ്പെട്ട 12 കോ ടെര്‍മിനസ് തസ്തികകള്‍ക്ക് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവ്. G.O (MS) No. 3/2017 planning dated 25/1/2017..
അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 31.3.2017 വരെ ചേരാം
സര്‍ക്കാര്‍ ജീവനക്കാരുടെ Group Personal Accident Insurance പദ്ധതിയില്‍ 2016 നവംബര്‍ ശമ്പള ബില്ലിനൊപ്പം പ്രീമിയം തുക ഒടുക്കാന്‍ കഴിയാതിരുന്ന, 31.12.2016നകം സര്‍വിസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് 2017 ഫെബ്രുവരി ശമ്പള ബില്ലിനൊപ്പം 31.3.2017 വരെ പ്രീമിയം ഒടുക്കി പദ്ധതിയില്‍ ചേരാനുള്ള സമയപരിധി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. G.O (p) No. 14/2017 /Fin dated 31.1.2017
മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവര്‍ക്കുള്ള തൊഴില്‍പരിശീലനം
മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആജീവനാന്ത പുനരധിവാസത്തിനും സംരക്ഷണത്തിനുമായി തിരുവനന്തപുരം - വെഞ്ഞാറമൂട് പ്രവര്‍ത്തിക്കുന്ന ‘ആശ്രയ’ സ്ഥാപനത്തിന് 20 പേര്‍ക്ക് തൊഴില്‍ പരിശീലനം, പരിശീലന മെഷിനറികള്‍ എന്നിവക്കായി സര്‍ക്കാര്‍ 35,45,837 രൂപക്ക് സാമൂഹികനീതി ഡയറക്ടര്‍ക്ക് ഭരണാനുമതി നല്‍കി. മെഷിനറികളുടെ ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. G.O (Rt) No. 31/2017/SJD dated 25.1.2017
പെണ്‍മക്കളുടെ വിവാഹത്തിന് വായ്പ: പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കുകൂടി
ക്ളാസ് IV ജീവനക്കാരുടെ പെണ്‍മക്കള്‍ക്ക് വിവാഹത്തിന് വായ്പ അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കുകൂടി ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ്്. G.O (P) No. 5/2017/Fin dated 18/1/2017.
KSFE Ltdലെ ശമ്പള പരിഷ്കരണം: 50 ശതമാനം കുടിശ്ശിക നല്‍കാന്‍ അനുമതി
 കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് 8.9.2016, 30.12.2016 തീയതികളിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ (G.O (MS) No. 90/2016 Taxes and G.O (MS) No. 114/2016 /Taxes) പ്രകാരം അംഗീകരിക്കപ്പെട്ട 1.8.2012 മുതലുള്ള ശമ്പള പരിഷ്കരണവും മറ്റ് സര്‍വിസ് ആനുകൂല്യങ്ങളും വഴി ലഭിക്കുന്ന കുടിശ്ശികയുടെ 50 ശതമാനം വിതരണം ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് G.O (MS) No. 5/2017 Taxes Dep: dated 25/1/2017
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:service
News Summary - http://54.186.233.57/node/add/article
Next Story