Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഎ​ൽ.​ഡി.​സി പരീക്ഷ–...

എ​ൽ.​ഡി.​സി പരീക്ഷ– പൊ​തു​വി​ജ്ഞാ​നം കൈ​പ്പി​ടി​യി​ലാ​ക്കാം

text_fields
bookmark_border
എ​ൽ.​ഡി.​സി പരീക്ഷ– പൊ​തു​വി​ജ്ഞാ​നം കൈ​പ്പി​ടി​യി​ലാ​ക്കാം
cancel
കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന വിവിധ മത്സരപരീക്ഷകളുടെ പൊതുസ്വഭാവം എൽ.ഡി ക്ലർക്ക് തെരെഞ്ഞടുപ്പിലേക്കായി തയാറാവുന്ന ഉദ്യോഗാർഥികൾ പ്രത്യേകം അറിഞ്ഞിരിക്കണം.
ഉദ്യോഗാർഥികൾ ഒരു വലിയശതമാനം വിവിധ സർവകലാശാല പരീക്ഷകളെഴുതി ഉന്നതവിജയം നേടിയതാകാം. എന്നാൽ, സർവകലാശാല പരീക്ഷകളിൽനിന്ന് വളരെ വ്യത്യാസമുള്ളതാണ് പി.എസ്.സിയുടെ പരീക്ഷകൾ. 
ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സ് 50 മാർക്ക്, ജനറൽ ഇംഗ്ലീഷ് 20 മാർക്ക്, സിമ്പിൾ അരിത്തമാറ്റിക് ആൻഡ് മെൻറലെബിലിറ്റി 20 മാർക്ക് എന്നിങ്ങനെയാണ് 2017ലെ എൽ.ഡി.സി പരീക്ഷയുടെ സിലബസ്. 
ഇനി ജനറൽ നോളജ് കറൻറ് അഫയേഴ്സിലേക്ക് കടക്കാം. എൽ.ഡി.സി പരീക്ഷ സിലബസിൽ ഏറ്റവുമധികം പഠനപരിശ്രമമാവശ്യമുള്ളത് ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സിനാണ്. 
കേരളത്തിെൻറ അടിസ്ഥാനവിവരങ്ങൾ, ചരിത്രവും ഭൂമിശാസ്ത്രവുമായ പ്രാധാന്യം, സാമൂഹിക -സാമ്പത്തിക-വ്യാവസായികനേട്ടങ്ങൾ,
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, നദികളും നദീതടപദ്ധതികളും ധാതുവിഭവങ്ങളും, പ്രധാന വ്യവസായങ്ങളും, ഗതാഗതം, വാർത്താവിനിമയ പുരോഗതി, വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവകളിലെ ഭൗതികവും വ്യാവസായികവും സാംസ്കാരികവുമായ അടിസ്ഥാന വിവരങ്ങൾ.
മധ്യകാല ഇന്ത്യ, ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യസമരവും ഫലങ്ങളും,  ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഇന്ത്യയുടെ വിദേശനയം എന്നിവക്കും പ്രാധാന്യം നൽകിയുള്ള ഇന്ത്യാചരിത്രപഠനം. 
പഞ്ചവത്സരപദ്ധതികൾ, ആസൂത്രണം, ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ, കേന്ദ്ര സംസ്ഥാന ഗ്രാമവികസന പദ്ധതികൾ, സാമൂഹികക്ഷേമപ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ. 
1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമീഷനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, വിവരാവകാശനിയമം, സ്ത്രീശാക്തീകരണം, സൈബർനിയമങ്ങൾ തുടങ്ങിയവ.
രാഷ്്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കലാ-സാംസ്കാരികം, കായികം തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലീന സംഭവങ്ങൾ എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. ഇതുകൂടാതെ, ജനറൽ സയൻസിൽനിന്ന് നാച്വറൽ സയൻസ്, മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതുഅറിവ്, ജീവകങ്ങളുടെ അപര്യാപ്തകൊണ്ടുള്ള േരാഗങ്ങൾ, രോഗങ്ങളും രോഗികളും, കേരളത്തിലെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ, കേരളത്തിലെ പ്രധാന ഭക്ഷ്യ-കാർഷിക വിളകൾ, കാർഷിക ഗവേഷണകേന്ദ്രങ്ങൾ, വനങ്ങളും വിഭവങ്ങളും, പരിസ്ഥിതിയും പരിസ്ഥിതിപ്രശ്നങ്ങളും എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 
ഫിസിക്കൽ സയൻസിൽനിന്ന് ആറ്റവും ആറ്റത്തിെൻറ ഘടനയും, അയിരുകളും ധാതുക്കളും മൂലകങ്ങളും അവയുടെ വർഗീകരണവും ഹൈഡ്രജനും ഒാക്സിജനും, രസതന്ത്രം ദൈനംദിന ജീവിതത്തിൽ, ദ്രവ്യവും പിണ്ഡവും പ്രവൃത്തിയും ശക്തിയും ഉൗർജവും അതിെൻറ പരിവർത്തനവും, താപവും ഉൗഷ്മാവും, പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും, ശബ്ദവും പ്രകാശവും സൗരയൂഥവും സവിശേഷതകളും എന്നീ വിഭാഗത്തിൽനിന്നും ചോദ്യങ്ങളുണ്ടാകും. 
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇപ്പോഴുള്ള എൽ.ഡി.സി പരീക്ഷകളിലുണ്ടാകാറുണ്ട്. 
എൽ.ഡി.സി പരീക്ഷ തയാറെടുപ്പിനുള്ള കൂടുതൽ വിവരങ്ങൾ അടുത്ത തിങ്കളാഴ്ച. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - http://54.186.233.57/node/add/article
Next Story