Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസാ​യു​ധ​സേ​ന...

സാ​യു​ധ​സേ​ന ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​

text_fields
bookmark_border
മി​ലി​ട്ട​റി ന​ഴ്​​സി​ങ്​ സ​ർ​വി​സി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്ക്​ സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ന്​ കീ​ഴി​ലെ ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ൽ 2018ൽ ​ന​ട​ത്തു​ന്ന ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ന്​ ചേ​രാ​ൻ അ​വ​സ​രം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ അ​ഞ്ച്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ സേ​വ​ന​മ​നു​ഷ്​​ഠി​ക്കാ​മെ​ന്ന്​ സ​മ്മ​ത​പ​ത്രം ന​ൽ​ക​ണം. പ​ഠ​ന-​പ​രി​ശീ​ല​ന കാ​ലം പ്ര​തി​മാ​സ സ്​​റ്റൈ​പ്പ​ൻ​ഡും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. നാ​ലു​വ​ർ​ഷ​ത്തെ ന​ഴ്​​സി​ങ്​ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ പെ​ർ​മ​ന​ൻ​റ്​/​ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ വ​ഴി മി​ലി​ട്ട​റി ന​ഴ്​​സി​ങ്​ സ​ർ​വി​സി​ൽ ഒാ​ഫി​സ​ർ പ​ദ​വി​യി​ൽ നി​യ​മ​നം ല​ഭി​ക്കും.

താ​ഴെ പ​റ​യു​ന്ന ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ലാ​ണ്​ കോ​ഴ്​​സ്​ പ​ഠി​ക്കാ​വു​ന്ന​ത്​:
1. കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്, എ.​എ​ഫ്.​എം.​സി, പു​ണെ: 30 സീ​റ്റ്​
2. കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്, സി.​എ​ച്ച്​ (ഇ.​സി) കൊ​ൽ​ക്ക​ത്ത: 20 സീ​റ്റ്​
3. കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്, ​െഎ.​എ​ൻ.​എ​ച്ച്.​എ​സ്​ അ​ശ്വി​നി:  30 സീ​റ്റ്​
4. കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്, എ.​എ​ച്ച്​ (ആ​ർ ആ​ൻ​ഡ്​ ആ​ർ), ന്യൂ​ഡ​ൽ​ഹി: 30 സീ​റ്റ്​
5. കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്, സി.​എ​ച്ച്​ (സി.​സി), ല​ഖ്​​​നോ:  30 സീ​റ്റ്​
6. കോ​ള​ജ്​ ഒാ​ഫ്​ ന​ഴ്​​സി​ങ്, സി.​എ​ച്ച്​ (എ.​എ​ഫ്), ബം​ഗ​ളൂ​രു: 20 സീ​റ്റ്​

യോ​ഗ്യ​ത: പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി (ബോ​ട്ട​ണി, സു​വോ​ള​ജി), ഇം​ഗീ​ഷ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി ആ​ദ്യ ത​വ​ണ വി​ജ​യി​ച്ചി​രി​ക്ക​ണം. നി​യ​മ​പ​ര​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​വ​രായ വ​നി​ത​ക​ൾ​ക്കും ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 1993 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും 2001 സെ​പ്​​റ്റം​ബ​ർ 30നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​കണം. 148 സെ.​മീ​റ്റ​റി​ൽ കു​റ​യാ​ത്ത ഉ​യ​രം വേ​ണം.

അ​പേ​ക്ഷ: www.joinindianarmy.nic.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 11 മു​ത​ൽ 30 വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ്​: 150 രൂ​പ.
തി​ര​ഞ്ഞെ​ടു​പ്പ്​: ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ, തു​ട​ർ​ന്നു​ള്ള ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ഏ​ഴി​മ​ല (ക​ണ്ണൂ​ർ) എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Sc nursingMilitary Nursing College
News Summary - B.Sc nursing in Military Nursing College
Next Story