Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസ്​കൂളുകളിൽ പഠനനിലവാരം...

സ്​കൂളുകളിൽ പഠനനിലവാരം അളക്കാന്‍ ‘നാസ്’ പരീക്ഷ ഇന്ന്

text_fields
bookmark_border
Exam
cancel

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന​ത്തെ 10ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം അ​ള​ക്കാ​ൻ​വേ​ണ്ടി കേ​ര​ള​ത്തി​ലു​ട​നീ​ളം നാ​ഷ​ന​ല്‍ അ​ച്ചീ​വ്‌​മ​െൻറ്​ സ​ര്‍വേ​യു​ടെ (നാ​സ്) ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്​​ച പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത സ്​​കൂ​ളു​ക​ൾ​ക്ക്​ രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ​യാ​ണ്​ പ​രീ​ക്ഷ. ഭാ​ഷ, ഗ​ണി​തം, സ​യ​ൻ​സ്, സാ​മൂ​ഹ്യ ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ. ജ​നു​വ​രി 27ന്​ ​സ്​​കൂ​ളു​ക​ളി​ൽ ഇ​തി​​െൻറ ഭാ​ഗ​മാ​യി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യി​രു​ന്നു.  ഒാ​രോ ജി​ല്ല​യി​ൽ​നി​ന്നും 80ഒാ​ളം സ്​​കൂ​ളു​ക​ളെ​യാ​ണ്​  തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ 47 ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ളു​ക​ളും 33 മ​ല​യാ​ളം മീ​ഡി​യം സ്​​കൂ​ളു​ക​ളു​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്താ​നു​ള്ള എ​ന്‍.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ. തെ​ര​ഞ്ഞെ​ടു​ത്ത മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​തി​നാ​വ​ശ്യ​മാ​യ ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഓ​രോ ചോ​ദ്യ​ങ്ങ​ള്‍ക്കും നാ​ലു​വീ​തം ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍കി അ​വ​യി​ല്‍നി​ന്ന് ശ​രി​യാ​യ​ത് മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത് എ​ഴു​തു​ന്ന ഒ​ബ്ജ​ക്ടി​വ് രീ​തി​യി​ലാ​വും പ​രീ​ക്ഷ ന​ട​ക്കു​ക. ഇ​താ​ദ്യ​മാ​യാ​ണ് ഒ​ബ്ജ​ക്റ്റി​വ് രീ​തി​യി​ല്‍ മാ​ത്ര​മു​ള്ള ഒ​രു പ​രീ​ക്ഷ​യെ വി​ദ്യാ​ര്‍ഥി​ക​ള്‍ നേ​രി​ടു​ന്ന​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exammalayalam newsNASSchool StatusLearning StatusEducation News
News Summary - Study Status - Education News
Next Story