Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right3259...

3259 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ക​ൈ​മ്പ​ൻ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ പ​രീ​ക്ഷ

text_fields
bookmark_border
3259 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ക​ൈ​മ്പ​ൻ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ പ​രീ​ക്ഷ
cancel
സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ ക​ൈ​മ്പ​ൻ​ഡ്​  ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ (സി.​എ​ച്ച്.​എ​സ്.​എ​ൽ) പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 3259 ഒ​ഴി​വു​ക​ളി​ലാ​ണ്​ നി​യ​മ​ന​മു​ണ്ടാ​കു​ക. ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്​/​ജൂ​നി​യ​ർ സെ​​ക്ര​േ​ട്ട​റി​യ​റ്റ്​​ അ​സി​സ്​​റ്റ​ൻ​റ്, പോ​സ്​​റ്റ​ൽ അ​സി​സ്​​റ്റ​ൻ​റ്​/​സോ​ർ​ട്ടി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, ഡാ​റ്റാ എ​ൻ​ട്രി ഒാ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം. 
ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്​/​ജൂ​നി​യ​ർ സെ​​ക്ര​േ​ട്ട​റി​യ​റ്റ് അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ൽ 898 ഒ​ഴി​വും  പോ​സ്​​റ്റ​ൽ അ​സി​സ്​​റ്റ​ൻ​റ്​/​സോ​ർ​ട്ടി​ങ്​ അ​സി​സ്​​റ്റ​ൻ​റ് 2359 ഒ​ഴി​വും , ഡാ​റ്റ എ​ൻ​ട്രി ഒാ​പ​റേ​റ്റ​ർ ത​സ്​​തി​ക​യി​ൽ ര​ണ്ട്​ ഒ​ഴി​വു​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സം​വര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ നി​യ​മാ​നു​സൃ​ത​മാ​യി സീ​റ്റു​ക​ൾ നീ​ക്കി​വെ​ക്കും. 

യോ​ഗ്യ​ത: അം​ഗീ​കൃ​ത ബോ​ർ​ഡി​​​െൻറ​യോ സ​ർ​വ​കാ​ലാ​ശാ​ല​യു​ടെ​യോ പ്ല​സ്​​ടു പാ​സാ​യ​വ​ർ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​നാ​കു​ക. ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ്​ ഒാ​ഡി​റ്റ​ർ ജ​ന​റ​ൽ ഒാ​ഫി​സി​ൽ ഡാ​റ്റ എ​ൻ​ട്രി ഒാ​പ​റേ​റ്റ​റാ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന്​ മാ​ത്ത്​​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചു​ള്ള സ​യ​ൻ​സ്​ പ്ല​സ്ടു വേ​ണം. 

02--08-1991നും 01-08-2000​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. 
www.ssconline.nic.in ലൂ​ടെ​യോ  www.ssc.nic.in ൽ   Apply->CHSL ​വി​ഭാ​ഗ​ത്തി​ൽ ‘Click here to apply'  ലി​ങ്കി​ലൂ​ടെ​യോ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 

100 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കും ഫീ​സി​ല്ല. കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​ലെ (ക​ർ​ണാ​ട​ക, കേ​ര​ള റീ​ജ​നു​ കീ​ഴി​ൽ) പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ.

അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ഡി​സം​ബ​ർ 18. ക​മ്പ്യൂ​ട്ട​ർ അ​ടി​സ്​​ഥാ​ന ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ 2018 മാ​ർ​ച്ച്​ നാ​ലു​മു​ത​ൽ 26 വ​രെ ന​ട​ക്കും. 
ഡി​സ്​​ക്രി​പ്​​റ്റി​വ്​ മാ​തൃ​ക​യി​ലു​ള്ള ട​യ​ർ II പ​രീ​ക്ഷ ജൂ​ലൈ എ​ട്ടി​ന്​ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sscnotificationCHSL
News Summary - SSC issues notification to CHSL
Next Story