Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.​ഇ.​ഇ മെ​യി​ൻ...

ജെ.​ഇ.​ഇ മെ​യി​ൻ ഏ​പ്രി​ൽ എ​ട്ടി​ന്​

text_fields
bookmark_border
ജെ.​ഇ.​ഇ മെ​യി​ൻ ഏ​പ്രി​ൽ എ​ട്ടി​ന്​
cancel
രാ​ജ്യ​ത്തെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ​ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​ടി​ക​ൾ), ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി​ക​ൾ), കേ​ന്ദ്ര ഫ​​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ്​ സാ​േ​ങ്ക​തി​ക​സ്​​ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ 2018ൽ ​ന​ട​ത്തു​ന്ന ബി.​ഇ/​ബി.​ടെ​ക്​/​ബി.​ആ​ർ​ക്​/​ബി.​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ) മെ​യി​ൻ (ഒാ​ഫ്​​ലൈ​ൻ പ​രീ​ക്ഷ) ഏ​പ്രി​ൽ എ​ട്ട്​ ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. സി.​ബി.​എ​സ്.​ഇ ആ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ എ​ന്നി​വ പ​രീ​ക്ഷ​​കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. 

ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, കെ​മി​സ്​​ട്രി/​ബ​യോ​ടെ​ക്​​നോ​ള​ജി/​ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കും 2108ൽ ​യോ​ഗ്യ​ത​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. www.jeemain.nic.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ 2018 ജ​നു​വ​രി ഒ​ന്നു​വ​െ​ര അ​പേ​ക്ഷി​ക്കാം. 

ഒാ​ൾ ഇ​ന്ത്യ റാ​ങ്ക്​ പ​രി​ഗ​ണി​ച്ച്​ കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ​യാ​ണ്​ അ​ഡ്​​മി​ഷ​ൻ.​ ​െഎ.​െ​എ.​ടി​ക​ളി​ൽ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നും ഇ​തി​ൽ ഉ​യ​ർ​ന്ന റാ​ങ്ക്​ നേ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE MAIN on april 8
News Summary - JEE MAIN on april 8
Next Story