Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഐ.ഇ.എസ്/ ഐ.എസ്.എസ് ...

ഐ.ഇ.എസ്/ ഐ.എസ്.എസ്  പരീക്ഷ മേയ് 12ന്

text_fields
bookmark_border
ഐ.ഇ.എസ്/ ഐ.എസ്.എസ്  പരീക്ഷ മേയ് 12ന്
cancel
യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസ് പരീക്ഷ മേയ് 12ന് നടത്തും. മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാം. 44 ഒഴിവാണ് ഉള്ളത്. 
ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസിന് അപേക്ഷിക്കുന്നവര്‍ക്ക് ഇക്കണോമിക്സ്/ അപ്ളെയ്ഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമിട്രിക്സ് എന്നിവയില്‍ ഏതിലെങ്കിലും അംഗീകൃത ബിരുദാനന്തര ബിരുദമാണ് യോഗ്യത. 
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ളെയ്ഡ് സ്റ്റാറ്റിസ്റ്റിക്സില്‍ അംഗീകൃത ബിരുദമാണ് ആവശ്യം. 
അപേക്ഷകര്‍ക്ക് 21നും 30നും ഇടയിലായിരിക്കണം പ്രായം. അതായത് 1987 ആഗസ്റ്റ് രണ്ടിനും 1996 ആഗസ്റ്റ് ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. 
200 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകള്‍/ എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിങ് ഉപയോഗിച്ചോ എസ്.ബി.ഐ ബ്രാഞ്ചില്‍ നിക്ഷേപിച്ചോ പണമടക്കാം. 
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 01123385271/01123381125/01123098543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam
News Summary - http://docs.madhyamam.com/node/add/article
Next Story