Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right‘ക​​​ുരങ്ങ്​...

‘ക​​​ുരങ്ങ്​ എന്തുകൊണ്ട്​ മനുഷ്യനാകുന്നില്ല?’ മന്ത്രിക്ക്​ ചോദ്യപേപ്പറിലൂടെ തിരുത്ത്

text_fields
bookmark_border
satyapal-singh
cancel

പു​ണെ: ചോ​ദ്യ​പേ​പ്പ​റി​ൽ ര​ണ്ടു മാ​ർ​ക്കി​​​െൻറ അ​സാ​ധാ​ര​ണ ചോ​ദ്യം ക​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ അ​മ്പ​ര​ന്നു. ‘കു​​ര​ങ്ങ്​ മ​നു​ഷ്യ​നാ​കു​ന്ന​ത്​ ആ​രും ക​ണ്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ചാ​ൾ​സ്​ ഡാ​ർ​വി​​​െൻറ പ​രി​ണാ​മ സി​ദ്ധാ​ന്തം ശാ​സ്​​ത്രീ​യ​മാ​യി ശ​രി​യ​ല്ല​ എ​ന്ന കേ​ന്ദ്ര​മ​ന്ത്രി സ​ത്യ​പാ​ൽ സി​ങ്ങി​​​െൻറ വാ​ദ​ത്തി​ലെ തെ​റ്റ്​ എ​ന്താ​ണ്’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. 

പു​ണെ​യി​ലെ ശാ​സ്​​ത വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (​െഎ.​െ​എ.​എ​സ്.​ഇ.​ആ​ർ) പ​രി​ണാ​മ​ശാ​സ്​​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ട​ത്തി​യ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​യി​ലാ​ണ്​ ചോ​ദ്യം. പ​രി​ണാ​മ സി​ദ്ധാ​ന്തം തെ​റ്റാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ മ​ന്ത്രി ഉ​ന്ന​യി​ച്ച ഇൗ ​വാ​ദ​ത്തി​ലെ തെ​റ്റ്​ ക​ണ്ടു​പി​ടി​ക്കാ​നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇൗ ​ചോ​ദ്യം ഇ​ഷ്​​ട​മാ​യി. കാ​ര​ണം, ഉ​ത്ത​രം ല​ളി​ത​മാ​ണ്. മ​ന്ത്രി പ​റ​ഞ്ഞ​തു​പോ​ലെ, കു​ര​ങ്ങ്​ മ​നു​ഷ്യ​നാ​യി രൂ​പാ​ന്ത​രം പ്രാ​പി​െ​ച്ച​ന്ന്​ പ​രി​മാ​ണ സി​ദ്ധാ​ന്തം പ​റ​യു​ന്നി​ല്ല. പ​ക​രം, കു​ര​ങ്ങി​നും മ​നു​ഷ്യ​നും പൊ​തു​പൂ​ർ​വി​ക​നു​ണ്ടെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​ക്തി​ചി​ന്ത പ​രീ​ക്ഷി​ക്കാ​നാ​ണ്​ ചോ​ദ്യ​മെ​ന്നും മ​റ്റ്​ ഉ​േ​ദ്ദ​ശ്യ​മി​ല്ലെ​ന്നും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഡീ​ൻ സ​ഞ്​​ജീ​വ്​ ഗ​ലാ​ൻ​ഡേ പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യെ​ക്കു​റി​ച്ച്​ ച​ർ​ച്ച ന​ട​ത്തു​ക​യ​ല്ല ല​ക്ഷ്യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വേ​റി​ട്ട​രീ​തി​യി​ലൂ​ടെ ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ഒ​രു വി​ഷ​യം ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​​ ഡീ​ൻ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ വൈ​ദി​ക്​ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി സ​ത്യ​പാ​ൽ സി​ങ്ങി​​​െൻറ വി​വാ​ദ​പ​രാ​മ​ർ​ശം. ഇ​തി​നെ​തി​രെ ശാ​സ്​​ത്ര​ലോ​കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. മു​ം​ബൈ ​െപാ​ലീ​സ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന സി​ങ്​ ക​ഴി​ഞ്ഞ ​െസ​പ്​​റ്റം​ബ​റി​ലെ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ലാ​ണ്​ സ​ഹ​മ​ന്ത്രി​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exammalayalam newsDarwin Theorysatya pal singhPune StudentsEducation News
News Summary - Was Minister's Claim On Darwin Theory Wrong exam paper - india news
Next Story