Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ രണ്ടാം...

പ്ലസ്​ വൺ രണ്ടാം അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; മലബാറിൽ സീറ്റ്​ ക്ഷാമം രൂക്ഷം

text_fields
bookmark_border
പ്ലസ്​ വൺ രണ്ടാം അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; മലബാറിൽ സീറ്റ്​ ക്ഷാമം രൂക്ഷം
cancel
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​മ​​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ​യു​ള്ള  287598 സീ​റ്റു​ക​ളി​ൽ 286793 സീ​റ്റു​ക​ളി​ലേ​ക്കും അ​ലോ​ട്ട്​​മ​​െൻറാ​യി. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്​ കേ​വ​ലം 805 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നാ​യി ആ​കെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 496347 ആ​ണ്. മ​ല​ബാ​റി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സീ​റ്റ്​ ക്ഷാ​മ​ത്തി​​​െൻറ രൂ​ക്ഷ​ത​യാ​ണ്​ ര​ണ്ടാം അ​ലോ​ട്ട്​​മ​​െൻറി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ർ ഉ​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കാ​തെ 40269 പേ​ർ പു​റ​ത്തു​നി​ൽ​ക്കു​േ​മ്പാ​ൾ ഏ​ക​ജാ​ല​ക​ത്തി​ൽ ഇ​നി ജി​ല്ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 21 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്. 

എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മ​​െൻറ്​ ​േക്വാ​ട്ട സീ​റ്റു​ക​ളും അ​ൺ​എ​യ്​​ഡ​ഡ്​ സീ​റ്റു​ക​ളും പ​രി​ഗ​ണി​ച്ചാ​ൽ​പോ​ലും കാ​ൽ ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ർ​ക്ക്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന്​ വ​ഴി​യി​ല്ല. ഇ​വി​ടെ ആ​കെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 80221ഉം ​സീ​റ്റു​ക​ൾ 39952ഉം ​അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ച്ച​വ​ർ 39931ഉം ​ആ​ണ്. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലും പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലും അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം തു​ല്യ​മാ​ണ്. ര​ണ്ട്​ ജി​ല്ല​യി​ലു​ം 21911 അ​പേ​ക്ഷ​ക​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കാ​ത്ത​ത്. ഇ​ത​ര​സീ​റ്റു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ​പോ​ലും ഇ​വി​ടെ പ​തി​നാ​യി​​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ വ​ൺ സീ​റ്റു​ണ്ടാ​കി​ല്ല. 

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ആ​കെ അ​പേ​ക്ഷ​ക​ർ 49104 ഉം ​സീ​റ്റു​ക​ളു​ടെ എ​ണ്ണം 27193ഉം ​അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ച്ച​ത്​ 27197ഉം ​ആ​ണ്. ഇ​വി​ടെ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 14 സീ​റ്റു​ക​ൾ.പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ 45584 അ​പേ​ക്ഷ​ക​രു​ള്ളി​ട​ത്ത്​ ഏ​ക​ജാ​ല​ക പ്ര​േ​വ​ശ​ന​ത്തി​ന്​ ല​ഭ്യ​മാ​യ​ത്​ 23673 സീ​റ്റു​ക​ളാ​ണ്. ഇ​തി​ൽ 23655 സീ​റ്റു​ക​ളി​ലേ​ക്കും അ​ലോ​ട്ട്​​​മ​​െൻറ്​ ന​ട​ത്തി​യ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 18 സീ​റ്റു​ക​ൾ മാ​ത്രം. ക​ണ്ണൂ​ർ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ര​ണ്ടാം അ​ലോ​ട്ട്​​​മ​​െൻറ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സീ​റ്റ്​ ക്ഷാ​മ​മു​ണ്ട്. സീ​റ്റ്​ ക്ഷാ​മ​ത്തി​​​െൻറ വ്യ​ക്​​ത​മാ​യ ചി​ത്രം മാ​നേ​ജ്​​മ​​െൻറ്, ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റ്​ പ്ര​വേ​ശ​നം കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പു​റ​ത്തു​വ​രും.അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം ഫീ​സ​ട​ച്ച്​ സ്​​ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. 29ന്​ ​പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ തു​ട​ങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One seat shortage
News Summary - Plus One seat shortage
Next Story