Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightദേശീയ മെഡിക്കൽ കമീഷൻ...

ദേശീയ മെഡിക്കൽ കമീഷൻ ബില്ലിന്​ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
MCI
cancel

ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമൂലമാറ്റം വരുത്തുന്ന ദേശീയ മെഡിക്കൽ കമീഷൻ ബിൽ 2017 ന്​ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. നിലവിലുള്ള 1956 ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം ഇതോടെ അടിമുടി മാറുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. 

ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്ന​ത്​ നിലവിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ്​. മെഡിക്കൽ കോളജുകൾക്ക്​ അക്രഡിറ്റേഷൻ നൽകുന്നതിൽ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിമർശനത്തിനിടെയാണ്​ പുതിയ ബില്ലിന്​ അംഗീകാരം ലഭിച്ചത്​. ​ 

ആരോഗ്യവിദ്യാഭ്യാസ രംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്​ കമീഷൻ രൂപീകരിക്കുന്നത്​. അതിനായി മെഡിക്കൽ ബിരുദം, മാസ്​റ്റർ ബിരുദം, കോളജുകളുടെ റേറ്റിങ്ങ്​, മെഡിക്കൽ രജിസ്​ട്രേഷനും ധാർമികതയും എന്നിവ കൈകാര്യം ചെയ്യുന്നത്​ സ്വയംഭരണാധികാരമുള്ള നാലു ബോർഡുകളായിരിക്കും. 

25 സ്​ഥിരാംഗങ്ങളും  11 പാർട്​ ടൈം അംഗങ്ങളുമാണ്​ കമീഷനിലുണ്ടാവുക. സ്​ഥിരാംഗങ്ങളിൽ 16 മുതൽ 22 അംഗങ്ങൾ വരെയും  പാർട്​ ടൈം അംഗങ്ങളിൽ അഞ്ചു പേരും ഡോക്​ടർമാരായിരിക്കണമെന്ന്​ വ്യവസ്​ഥയുണ്ട്​.  

നിലവിൽ എം.ബി.ബി.എസ്​ പൂർത്തിയാക്കിയവർക്ക്​ സ്​റ്റേറ്റ്​ മെഡിക്കൽ കൗൺസിലിൽ രജിസ്​റ്റർ ചെയ്​താൽ ഡോക്​ടറായി സേവനമനുഷ്​ഠിക്കാം. എന്നാൽ പുതിയ ബില്ലിലെ വ്യവസ്​ഥയനുസരിച്ച്​ ഡോക്​ടറായി സേവനമനുഷ്​ഠിക്കുന്നതിനും ബിരുദാനന്തര ബിരുദ പഠനത്തിനും നാഷണൽ ലൈസൻഷിയേറ്റ്​ എക്​സാമിനേഷൻ പാസാകണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical council of indiamalayalam newsNational Medical Commission BillEducation News
News Summary - National Medical Commission Bill Clears Union Cabinet - Education News
Next Story