Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബ​നാ​റ​സ്​ ഹി​ന്ദു...

ബ​നാ​റ​സ്​ ഹി​ന്ദു വാ​ഴ്​​സി​റ്റി​യി​ൽ എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​

text_fields
bookmark_border
ബ​നാ​റ​സ്​ ഹി​ന്ദു വാ​ഴ്​​സി​റ്റി​യി​ൽ എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​
cancel
​രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ ബ​നാ​റ​സ്​ ഹി​ന്ദു യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ 2018-20 വ​ർ​ഷ​ത്തെ ഫു​ൾ​ടൈം മാ​സ്​​റ്റ​ർ ഒാ​ഫ്​ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ (എം.​ബി.​​എ-46 സീ​റ്റ്), എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ (46 സീ​റ്റ്) ​​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. 2018 ജ​നു​വ​രി 22 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

യോ​ഗ്യ​ത: അ​പേ​ക്ഷ​ക​ർ െഎ.​െ​എ.​എം -കാ​റ്റ്​ 2--017ന്​ ​അ​പേ​ക്ഷി​ച്ച​വ​രാ​ക​ണം. അ​ഗ്രി​ക​ൾ​ച​ർ, ടെ​ക്​​നോ​ള​ജി, മെ​ഡി​സി​ൻ, എ​ജു​ക്കേ​ഷ​ൻ, ലോ ​ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​ഗ്രി 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. ഫൈ​ന​ൽ യോ​ഗ്യ​ത​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

െഎ.​െ​എ.​എം -കാ​റ്റ്​ 2--017 സ്​​കോ​ർ, അ​ക്കാ​ദ​മി​ക മി​ക​വ്, ഗ്രൂ​പ്​ ച​ർ​ച്ച​യി​ലും ഇ​ൻ​റ​ർ​വ്യൂ​വി​ലു​മു​ള്ള പ്ര​ക​ട​നം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. കാ​റ്റ്​ -2017 സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യാ​വും ഗ്രൂ​പ്​ ച​ർ​ച്ച​ക്കും ഇ​ൻ​റ​ർ​വ്യൂ​വി​നും ക്ഷ​ണി​ക്കു​ക.
എം.​ബി.​എ കോ​ഴ്​​സി​നും എം.​ബി.​എ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ കോ​ഴ്​​സി​നും പ്ര​ത്യേ​കം
www.bhuonline.in
എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ഫീ​സ്​ 1500 രൂ​പ. പ​ട്ടി​ക​ജാ​തി, വ​ർ​ഗ​ക്കാ​ർ​ക്ക്​ 800 രൂ​പ മ​തി. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

എം.​ബി.​എ കോ​ഴ്​​സി​ൽ മാ​ർ​ക്ക​റ്റി​ങ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്, ഫി​നാ​ൻ​സ്, ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ്​​മ​െൻറ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. നി​ല​വി​ൽ 46 സീ​റ്റു​ക​ളാ​ണു​ള്ള​തെ​ങ്കി​ലും ഇ​ത്​ 92 ആ​യി ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.
എം.​ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സി​ൽ മാ​ർ​ക്ക​റ്റി​ങ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്, ഫി​നാ​ൻ​സ്, ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ്​​മ​െൻറ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ​​േഗ്ലാ​ബ​ൽ ബി​സി​ന​സ്​ ഒാ​പ​റേ​ഷ​ൻ​സ്​ എ​ന്നി​വ​യാ​ണ്​ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ.

15 ശ​ത​മാ​നം പെ​യ്​​ഡ്​ സീ​റ്റു​ക​ളാ​ണ്. ​െറ​ഗു​ല​ർ മെ​റി​റ്റ്​ സീ​റ്റു​ക​ളി​ലെ അ​ഡ്​​മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ്​ പെ​യ്​​ഡ്​ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​ൻ.
വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ്​ ആ​ദ്യ​വ​ർ​ഷം 49,807 രൂ​പ​യും ര​ണ്ടാ​മ​ത്തെ വ​ർ​ഷം 49,081 രൂ​പ​യും ന​ൽ​ക​ണം. ഹോ​സ്​​റ്റ​ൽ ഫീ​സ്​ ഒാ​രോ വ​ർ​ഷ​വും 6700 രൂ​പ വീ​ത​മാ​ണ്. മെ​സ്​ ചാ​ർ​ജ്​ വേ​റെ ന​ൽ​ക​ണം. 
അ​തേ​സ​മ​യം, പെ​യ്​​ഡ്​ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ വീ​ത​മാ​ണ്​ ന​ൽ​കേ​ണ്ട​ത്.

15 ശ​ത​മാ​നം സീ​റ്റു​ക​ൾ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പ്രാ​ബ​ല്യ​ത്തി​ലു​ള്ള GMAT സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​വും തെ​ര​ഞ്ഞെ​ടു​പ്പ്.
പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.bhu.ac.in/fms എ​ന്ന വെ​ബ്​​സൈ​റ്റി​ലും ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാം.
The Director, Dean & Head, Institute of Management Studies, Banaras Hindu University, Varanasi -221 005. ഇ-​മെ​യി​ൽ: admissions@fmsbhu.ac.in, വെ​ബ്​​സൈ​റ്റ്​: www.bhuonline.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBA international businessBHU
News Summary - MBA International business in BHU
Next Story