Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസിനിമാട്ടോഗ്രഫി...

സിനിമാട്ടോഗ്രഫി പഠിക്കാം

text_fields
bookmark_border
സിനിമാട്ടോഗ്രഫി പഠിക്കാം
cancel

ദൃശ്യങ്ങളാണ്​ ഏറ്റവും നന്നായി ആശയവിനിമയം നടത്തുക. കാമറ കൊണ്ട്​ മാന്ത്രികത തീർക്കുന്നവരാണ്​ ഛായാഗ്രാഹകർ. ഭാവനയും കലാവാസനയും അഭിരുചിയുമൊക്കെയുള്ളവർക്ക് ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണ് സിനിമാട്ടോഗ്രഫി അഥവ ഛായാഗ്രഹണം. സിനിമയിലും ടെലിവിഷൻ രംഗത്തുമൊക്കെ പ്രഫഷനൽ യോഗ്യത നേടി പരിശീലനം സിദ്ധിച്ച ഛായാഗ്രാഹകർക്ക് ആവശ്യമേറെ. ടെലിവിഷൻ ചാനലുകളുടെ എണ്ണം വർധിച്ചതോടെ സിനിമാട്ടോഗ്രഫിയിൽ പഠന–പരിശീലനങ്ങൾ നേടിയ നിരവധി യുവാക്കൾക്ക് തൊഴിൽ നേടാനായിട്ടുണ്ട്. വാർത്താവിനിമയ രംഗത്ത് ഇനിയും ഇവരുടെ സേവനം ആവശ്യമായി വരും. വിവാഹമുൾപ്പെടെ എല്ലാവിധ ചടങ്ങുകളും കാമറയിൽ പകർത്തി പണമുണ്ടാക്കാനും വിഡിയോ ഗ്രാഫർമാർക്ക് കഴിയും. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പോസ്​റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ ഈ മേഖലയിലുണ്ട്. സിനിമാട്ടോഗ്രഫിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഫിലിം ടെക്നോളജി, ഡിഗ്രി പഠനത്തിന് ഫിസിക്സ്​, കെമിസ്​ട്രി വിഷയങ്ങളോടെ പ്ലസ്​ ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അവസരമുണ്ട്. എന്നാൽ, അഭിരുചിയുള്ള ഏതൊരു ബിരുദധാരിക്കും സിനിമാട്ടോഗ്രഫിയിൽ പി.ജി ഡിപ്ലോമക്ക് ചേരാം. സർട്ടിഫിക്കറ്റ് കോഴ്സിൽ അടിസ്​ഥാന വിഷയങ്ങളായ ഷോട്ട് ഡിസൈൻ, വിഷ്വലൈസിങ്, ബേസിക് ലൈറ്റിങ്, ലെൻസിങ്, കാമറ മൂവ്മ​െൻറ് തുടങ്ങിയ വിഷയങ്ങളിലാവും പഠന–പരിശീലനങ്ങൾ. എന്നാൽ, ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിൽ ആർട്ട് ആൻഡ് വിഷ്വൽ കൾചർ, ഫിലിം എയ്സ്​തറ്റിക്സ്​ ആൻഡ് സിനിമാട്ടോഗ്രാഫിക് ടെക്നിക്സ്​, പ്രിൻസിപ്ൾസ്​ ഓഫ് സിനിമാട്ടോഗ്രഫി, ഇമേജിങ് ഡിവൈസ്​, ഫിസിക്സ്​ ഓഫ് ലൈറ്റ്, കളർ ആൻഡ് ആപ്ലിക്കേഷൻസ്​ ഇൻ പ്രാക്ടിക്കൽ സിനിമാട്ടോഗ്രഫി, ഇലക്ട്രിസിറ്റി ആൻഡ് പവർ ആപ്ലിക്കേഷൻസ്​ ഇൻ ലൈറ്റിങ്, ഒപ്ടിക്സ്​ ആൻഡ് ലെൻസിങ്, ഇമൽഷൻ ടെക്നോളജി ആൻഡ് ലാബ് േപ്രാസസിങ്, പ്രിൻസിപ്ൾസ്​ ഓഫ് ഡിജിറ്റൽ ഇമേജ്, മാനിപുലേഷൻ സിസ്​റ്റംസ്​, ആർട്ട് ഡയറക്ഷൻ, െപ്രാഡക്ഷൻ ഡിസൈൻ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പഠിക്കേണ്ടിവരുക. ഇതിനുപുറമെ ലാബ് പ്രാക്ടിക്കലുമുണ്ടാകും. ഗൗരവമായി സിനിമാട്ടോഗ്രഫിയെ സമീപിക്കുന്നവർക്ക് വിഷ്വലൈസിങ് എബിലിറ്റി, എയ്സ്​തറ്റിക്സ്​ സെൻസ്​, ആർട്ടിസ്​റ്റിക് ടാലൻറ്, കമ്യൂണിക്കേഷൻ സ്​കിൽസ്​, പാഷൻ ഫോർ ഫോട്ടോഗ്രഫി എന്നീ സവിശേഷതകളുണ്ടാകണം. സിനിമാട്ടോഗ്രഫിയിൽ യോഗ്യതയും വൈദഗ്ധ്യവും നേടുന്നവർക്കേ സിനിമാനിർമാണ പ്രക്രിയയിലും മറ്റും സംവിധായകരുമായി ആലോചിച്ച് ഷോട്ടുകൾ രൂപപ്പെടുത്താനും കാമറയുടെ ആംഗ്ൾ നിശ്ചയിച്ച് ടേക്കുകളെടുക്കാനും െപ്രാഡക്ഷനിൽ മികവുപുലർത്താനും കഴിയൂ. അതിനാൽ സിനിമാട്ടോഗ്രഫിയിൽ മികച്ച പ്രഫഷനൽ വിദ്യാഭ്യാസം നേടുന്നവർക്കാണ് ഈ രംഗത്ത് കൂടുതൽ ശോഭിക്കാനാവുക.

പഠനസൗകര്യങ്ങൾ

പ്ലസ്​ ടുകാർക്ക് സിനിമാട്ടോഗ്രഫിയിൽ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സിൽ പഠനസൗകര്യമൊരുക്കുന്ന സ്​ഥാപനമാണ് കോട്ടയത്ത് തെക്കുംതലയിലുള്ള കെ.ആർ. നാരായണൻ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്​ ആൻഡ് ആർട്സ്​. ചെന്നൈക്കടുത്ത് താരാമണിയിലുള്ള എം.ജി.ആർ ഗവ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ടിലും മൂന്നുവർഷത്തെ സിനിമാട്ടോഗ്രഫി ഡിപ്ലോമ കോഴ്സ്​ നടത്തുന്നുണ്ട്. ഫിസിക്സ്​, കെമിസ്​ട്രി വിഷയങ്ങളോടെ പ്ലസ്​ ടു/തുല്യ പരീക്ഷ വിജയിച്ചവർക്കാണ് പ്രവേശനം. തമിഴർക്കാണ് മുൻഗണന. ചെന്നൈ വടപളനിയിലെ എസ്​.ആർ.എം ശിവാജി ഗണേശൻ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്ലസ്​ ടുകാർക്ക് മൂന്നുവർഷത്തെ ബി.എസ്​.സി കോഴ്സിൽ ഫിലിം ടെക്നോളജി പഠിക്കാം. സിനിമാട്ടോഗ്രഫിയും പഠനവിഷയങ്ങളിൽപെടും. എന്നാൽ, ബിരുദധാരികൾക്ക് പഠിക്കാവുന്ന പി.ജി ഡിപ്ലോമ പഠനാവസരങ്ങളാണ് കൂടുതൽ പ്രയോജനപ്പെടുത്താവുന്നത്.

പ്രമുഖ സ്​ഥാപനങ്ങൾ

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ: രാജ്യത്തെ പ്രമുഖ സ്​ഥാപനങ്ങളായ പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സിനിമാട്ടോഗ്രാഫിയിൽ മൂന്നുവർഷത്തെ പി.ജി ഡിപ്ലോമ കോഴ്സ്​ ബിരുദധാരികൾക്കായി നടത്തുന്നുണ്ട്. ദേശീയതലത്തിൽ നടത്തുന്ന അഭിരുചി പരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്​ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.ftiindia.com

സത്യജിത്റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ട്: കൊൽക്കത്തയിലെ സത്യജിത്റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ടിലും സിനിമാട്ടോഗ്രഫി സ്​പെഷലൈസേഷനായി മൂന്നുവർഷത്തെ പി.ജി ഡിപ്ലോമ ഇൻ സിനിമാ കോഴ്സ്​ നടത്തിവരുന്നു. ബിരുദധാരികൾക്ക് പഠിക്കാം. എൻട്രൻസും ഇൻറർവ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. www.srfti.ac.in

വിസ്​റ്റ്​ലിങ് വുഡ്സ്​ ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് മീഡിയ: സിനിമാട്ടോഗ്രഫിയിൽ രണ്ടുവർഷത്തെ പി.ജി ഡിപ്ലോമ പഠനത്തിന് മുംബൈയിലെ വിസ്​റ്റ്​ലിങ് വുഡ്സ്​ ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് മീഡിയ അവസരം നൽകുന്നുണ്ട്. സ​െൻറ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ കോട്ടയം ചങ്ങനാശ്ശേരിയിലെ സ​െൻറ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ ബിരുദധാരികൾക്കായി സിനിമ ആൻഡ് ടെലിവിഷനിൽ എം.എ കോഴ്സ്​ നടത്തുന്നുണ്ട്.

ജാദവ്പുർ യൂനിവേഴ്സിറ്റി: കൊൽക്കത്തയിലെ ജാദവ്പുർ യൂനിവേഴ്സിറ്റിയിൽ ബിരുദക്കാർക്കായി സിനിമാ സ്​റ്റഡീസിൽ മാസ്​റ്റേഴ്സ്​ ഡിഗ്രി കോഴ്സ്​ വർഷങ്ങളായി നടത്തിവരുന്നു. ഫിലിം ഇൻഡസ്​ട്രിയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സുകൾ നല്ലതാണ്.

കൊച്ചിയിലെ അമൃത സ്​കൂൾ ഓഫ് ആർട്സ്​ ആൻഡ് സയൻസും തിരുവനന്തപുരത്തെ സ​െൻറർ ഫോർ ഡെവലപ്മ​െൻറ് ഓഫ് ഇമേജിങ് ടെക്നോളജിയും (സി.ഡിറ്റ്) ബിരുദധാരികൾക്ക് വിഷ്വൽ മീഡിയയിലും വിഡിയോ െപ്രാഡക്ഷനിലുമൊക്കെ പഠനപരിശീലനങ്ങൾ നൽകിവരുന്നു. ന്യൂഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്​ലാമിയുടെ മാസ്​ കമ്യൂണിക്കേഷൻ റിസർച് സ​െൻറർ, ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റി ഓഡിയോ വിഷ്വൽ റിസർച് സ​െൻറർ, പുണെയിലെ സിംബയോസിസ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാസ്​ കമ്യൂണിക്കേഷൻ, നോയിഡയിലെ ഏഷ്യൻ അക്കാദമിക് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ എന്നിവിടങ്ങളിലും ബിരുദധാരികൾക്ക് വിഡിയോ–ടെലിവിഷൻ െപ്രാഡക്ഷനിലും മറ്റും പഠന പരിശീലനങ്ങൾ നൽകുന്നുണ്ട്.

ചെന്നൈയിലും തിരുവനന്തപുരത്തുമുള്ള എൽ.വി. പ്രസാദ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയിലും തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കിൻഫ്ര പാർക്കിലുള്ള രേവതി കലാമന്ദിർ ഫിലിം അക്കാദമിയിലും ബിരുദധാരികൾക്ക് സിനിമാട്ടോഗ്രഫിയിൽ പി.ജി ഡിപ്ലോമ കോഴ്സിൽ പരിശീലനം നൽകുന്നുണ്ട്.

തൊഴിൽ സാധ്യതകൾ
സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങുന്നവർക്ക് സിനിമാ–ടെലിവിഷൻ ചാനൽ മേഖലകളിൽ തൊഴിൽസാധ്യതകൾ ഏറെയാണ്. വൈദഗ്ധ്യം തെളിയിക്കുന്നവർക്ക് സിനിമാ നിർമാണ മേഖലയിൽ ഛായാഗ്രാഹകരാകാം. ഉയർന്ന യോഗ്യത നേടുന്നവർക്ക് ഫിലിം ടെലിവിഷൻ ഇൻസ്​റ്റിറ്റ്യൂട്ടുകളിൽ ആകർഷകമായ ശമ്പളനിരക്കിൽ ഫാക്കൽറ്റിയാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinematography
News Summary - Learn Cinematography
Next Story