Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹയർസെക്കൻഡറി...

ഹയർസെക്കൻഡറി പരീക്ഷ: അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
ഹയർസെക്കൻഡറി പരീക്ഷ: അപേക്ഷ തീയതി നീട്ടി
cancel
തിരുവനന്തപുരം: 2018 മാർച്ചിൽ നടക്കുന്ന ഹയർസെക്കൻഡറി പരീക്ഷക്ക്​ ഫീസ്​ അടച്ച്​ അപേക്ഷ സമർപ്പിക്കുന്നതിന​ുള്ള തീയതി നീട്ടി. 
രണ്ടാംവർഷ പരീക്ഷക്ക്​ പിഴ കൂടാതെ ഫീസടയ്​ക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 21ഉം ഒന്നാംവർഷ പരീക്ഷക്ക്​ പിഴ കൂടാതെ ഫീസടക്കുന്നതിനുള്ള അവസാനതീയതി 28ഉം ആയിരിക്കും.

 രണ്ടാം വർഷ പരീക്ഷക്ക്​ 20 രൂപ പിഴയോടുകൂടി ഫീസടയ്​ക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 28ഉം ഒന്നാം വർഷ പരീക്ഷക്ക്​ 20 രൂപ പിഴയോടുകൂടി ഫീസടയ്​ക്കുന്നതിനുള്ള അവസാനതീയതി ജനുവരി നാല്​ വരെയുമായിരിക്കും. കമ്പാർട്ട്​മ​െൻറിൽ വിദ്യാർഥികൾക്കുമാത്രം 2017 മുതൽ ഒന്നാം വർഷ ഇംപ്രൂവ്​മ​െൻറ്​ പരീക്ഷക്ക്​ ഒറ്റത്തവണ രജിസ്​ട്രേഷൻ ആണ്​ നൽകിയത്​. 

ഇത്തരത്തിൽ ഒറ്റത്തവണ രജിസ്​ട്രേഷൻ നടത്തി ഒന്നാംവർഷ ഇംപ്രൂവ്​മ​െൻറ്​ പരീക്ഷ എഴുതിയ വിദ്യാർഥികൾ, അവർ ഒന്നാംവർഷ ഇംപ്രൂവ്​മ​െൻറ്​ പരീക്ഷക്ക്​ എഴുതിയ വിഷയത്തിൽ മാർച്ച്​ 2018ലെ രണ്ടാംവർഷ പരീക്ഷക്കും രജിസ്​റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്​. 
അതിനാൽ 2017 ഒന്നാംവർഷ ഇംപ്രൂവ്​മ​െൻറ്​ പരീക്ഷക്ക്​ ഒറ്റത്തവണ രജിസ്​ട്രേഷൻ നടത്തിയ വിദ്യാർഥികൾ 2018 മാർച്ചിലെ പരീക്ഷക്ക്​ വീണ്ടും ഫീസ്​ ഒടുക്കി അപേക്ഷ ​നൽകേണ്ടതില്ല. മാത്രമല്ല, 2017ലെ ഒന്നാം വർഷ ഇംപ്രൂവ്​മ​െൻറ്​/സപ്ലിമ​െൻററി പരീക്ഷ എഴുതാത്ത കംപാർട്ട്​മ​െൻറിൽ വിദ്യാർഥികൾക്ക്​ മാർച്ച്​ 2018ലെ രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്യാൻ യോഗ്യതയില്ല. അതേസമയം കമ്പാർട്ട്​മ​െൻറലല്ലാത്ത (ഒറ്റത്തവണ രജിസ്​ട്രേഷ​​െൻറ പരിധിയിൽപെടാത്ത) രണ്ടാംവർഷ പരീക്ഷ എഴു​േതണ്ട വിദ്യാർഥികൾ നിശ്ചിത തീയതിക്കുള്ളിൽ രണ്ടാംവർഷ പരീക്ഷക്കുള്ള ഫീസ്​ ഒടുക്കി രജിസ്​റ്റർ ചെയ്യേണ്ടതാണ്​. 

അപേക്ഷഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും ഹയർസെക്കൻഡറി സ്​കൂളുകളിലും ലഭ്യമാണ്​. ഒാപൺ സ്​കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷകേ​​ന്ദ്രങ്ങളിലാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondary examEXTENDEDApplication date
News Summary - HIgher secondary exam: application date extended
Next Story