Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമി​ലി​റ്റ​റി...

മി​ലി​റ്റ​റി ന​ഴ്​​സി​ങ്​ സ​ർ​വി​സി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ

text_fields
bookmark_border
മി​ലി​റ്റ​റി ന​ഴ്​​സി​ങ്​ സ​ർ​വി​സി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ
cancel
മി​ലി​റ്റ​റി ന​ഴ്​​സി​ങ്​ സ​ർ​വി​സി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ​മാ​രാ​കാ​ൻ വ​നി​ത​ക​ൾ​ക്ക്​ അ​വ​സ​രം. 
യോ​ഗ്യ​ത: ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​​െൻറ അം​ഗീ​കാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നോ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നോ എം.​എ​സ്​​സി ന​ഴ്​​സി​ങ്​/​പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. സ്​​റ്റേ​റ്റ്​ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ന​ഴ്​​സ്​ അ​ല്ലെ​ങ്കി​ൽ മി​ഡ്​​വൈ​ഫാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. 1982 ജൂ​ലൈ പ​ത്തി​നും 1996 ജൂ​ലൈ 11നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. സൈ​നി​ക​ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള കാ​യി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല.

അ​വി​വാ​ഹി​ത​ർ​ക്കും വി​വാ​ഹി​ത​ർ​ക്കും വി​വാ​ഹ​മോ​ചി​ത​ർ​ക്കും വി​ധ​വ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. 
തെ​ര​ഞ്ഞെ​ടു​പ്പ്​: യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ഗ​സ്​​റ്റ്​ ആ​ദ്യ​ആ​ഴ്​​ച​യോ ര​ണ്ടാ​മ​ത്തെ ആ​ഴ്​​ച​യോ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തും. ല​ഖ്​​നോ​വി​ലും പു​ണെ​യി​ലു​മാ​യി​രി​ക്കും എ​ഴു​ത്തു​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ന​ഴ്​​സി​ങ്, ഇം​ഗ്ലീ​ഷ്​​ഭാ​ഷ, ജ​ന​റ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ എ​ന്നി​വ​യെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും എ​ഴു​ത്തു​പ​രീ​ക്ഷ. ഫ​ലം ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​കും. ഷോ​ർ​ട്ട്​ ലി​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി അ​ഭി​മു​ഖ​വും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ക്കും. സെ​പ്​​റ്റം​ബ​റി​ലോ ഒ​ക്​​ടോ​ബ​റി​ലോ ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും അ​ഭി​മു​ഖം. 

ശ​മ്പ​ളം: 15,600+ഗ്രേ​ഡ്​ പേ 5,400+​മി​ലി​റ്റ​റി സ​ർ​വി​സ്​ പേ 4,200+​ക്ഷാ​മ​ബ​ത്ത​യും മ​റ്റ്​ അ​ല​വ​ൻ​സു​ക​ളും. 
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.joinindianarmy.nic.in ലൂ​ടെ ജൂ​ൈ​ല 11 വ​രെ അ​പേ​ക്ഷി​ക്കാം. സം​ശ​യ​ങ്ങ​ൾ​ക്ക്​ pb4005-15@nic.in ൽ ​ബ​ന്ധ​പ്പെ​ടാം. വെ​ബ്​​സൈ​റ്റ്​: www.indianarmy.nic.in, www.indianarmy.gov.in, www.joinindianarmy.nic.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short service commissioned officersMilitary nursing service
News Summary - Short service commissioned officers in Military nursing service
Next Story