Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎസ്​.ബി.​െഎ 9,633...

എസ്​.ബി.​െഎ 9,633 ക്ലർക്കുമാരെ നിയമിക്കുന്നു 

text_fields
bookmark_border
statebankofindia
cancel

തൃ​ശൂ​ർ: ഏ​റെ കാ​ത്തി​രി​പ്പി​നു​ശേ​ഷം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ക്ല​റി​ക്ക​ൽ ത​സ്​​തി​ക​യി​ൽ (ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ -ക​സ്​​റ്റ​മ​ർ സ​പ്പോ​ർ​ട്ട്​ ആ​ൻ​ഡ്​ സെ​യി​ൽ​സ്) നി​യ​മ​ന​ത്തി​ന്​ ന​ട​പ​ടി തു​ട​ങ്ങി. 9,633 ഒ​ഴി​വി​ൽ നി​യ​മ​നം ന​ട​ത്താ​ൻ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. അ​പേ​ക്ഷ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നും ഫീ​സ്​ സ്വീ​ക​രി​ക്ക​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം.
മാ​ർ​ച്ച്​ ഒ​ന്നി​ന്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കാ​ൾ ലെ​റ്റ​ർ അ​യ​ക്കും. പ്രി​ലി​മി​ന​റി പ​രീ​ക്ഷ മാ​ർ​ച്ച്​-​ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തും. 

മെ​യി​ൻ പ​രീ​ക്ഷ​ക്കു​ള്ള കാ​ൾ ലെ​റ്റ​ർ ഏ​പ്രി​ൽ 26ന്​ ​അ​യ​ച്ചു തു​ട​ങ്ങും. മെ​യ്​ 12നാ​ണ്​ മെ​യി​ൻ പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി ഒ​ന്നി​ന്​ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ബി​രു​ദ​മോ ത​ത്തു​​ല്യ യോ​ഗ്യ​ത​യോ നേ​ടി​യി​രി​ക്ക​ണം. ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഇ​ര​ട്ട ബി​രു​ദ​മു​ള്ള​വ​രും ഇൗ ​തീ​യ​തി​യി​ൽ പ്ര​സ്​​തു​ത യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 28. സ്വ​ന്തം സം​സ്​​ഥാ​ന​ത്താ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ പ​രി​ജ്ഞാ​നം വേ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​  https://bank.sbi/careers അ​ല്ലെ​ങ്കി​ൽ, https://www.sbi.co.in/careers

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiCareer and Education NewsClark Post
News Summary - SBI Want to 9633 Clark Post -Career and Education News
Next Story