Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഒാപറേഷൻസ്​ റിസർച്...

ഒാപറേഷൻസ്​ റിസർച് പഠിക്കാം

text_fields
bookmark_border
ഒാപറേഷൻസ്​ റിസർച് പഠിക്കാം
cancel
നിരവധി മേഖലകളിൽ വിജയകരമായി പ്ര​േയാഗിക്കാവുന്ന ഒരു തിയറിയാണ് ഓപ​േറഷൻസ് റിസർച്. ധനവിനിമയം, സംരംഭകത്വം, വ്യവസായം, ബിസിനസ്, ​േലാജിസ്​​റ്റിക്​സ്​ തുടങ്ങിയ മേഖലകളിൽ പരമാവധി ചെലവ് കുറച്ച് പരമാവധി ​േനട്ടം (ലാഭം) ഉണ്ടാക്കുന്നതിന് ഓപ​േറഷൻസ് റിസർച് തിയറി ഉപ​േയാഗിക്കാം. ​േകാർപ​േററ്റ് സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും റീ​െട്ടയിൽ വ്യാപാര ശൃംഖലകളും വിഭവങ്ങൾ കുറഞ്ഞ ചെലവിൽ ഫലപ്രദമായി ഉപ​േയാഗിച്ച്​ പരമാവധി ​േനട്ടമുണ്ടാക്കാനായി (ലാഭമുണ്ടാക്കാനായി)  ഓപറേഷൻസ് റിസർച് വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നു. ഈ മേഖലകളി​െല മാനേജ്​മ​െൻറ്​ തലത്തിൽ പ്രവർത്തിക്കുന്നവർക്ക് നഷ്​ടസാധ്യതകൾ വിലയിരുത്തി കുറ്റമറ്റ തീരുമാനമെടുക്കേണ്ട നിരവധി സന്ദർഭങ്ങൾ വരും. അ​േപ്പാഴൊക്കെ വിജയകരമായും ഫലപ്രദമായും ഓപ​േറഷൻസ് റിസർച് ഉപ​േയാഗിക്കാനാകും. 

രണ്ടാം ​േലാകയുദ്ധകാലത്ത്​ ബ്രിട്ടീഷ് സൈന്യത്തി​​െൻറ യുദ്ധസന്നാഹങ്ങളുമായി ബന്ധ​െപ്പട്ടാണ് ഓപ​േറഷൻസ് റിസർച് എന്ന ആശയം രൂപ​െപ്പട്ടത്. ജർമൻ സൈന്യത്തി​​െൻറ മു​േന്നറ്റം തടയുന്നതിനുള്ള തന്ത്രം ആവിഷ്കരിക്കാൻ പ്രധാനമന്ത്രി വിൻസ്​റ്റൻ ചർച്ചിൽ ബുദ്ധിജീവികളു​െട ഒരു ​േയാഗം വിളിച്ചുചേർത്തു. കൈവശമുള്ള കുറച്ച്​ വിഭവങ്ങൾ ഉപ​േയാഗിച്ച് പരമാവധി വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനായായിരുന്നു ചർച്ചിൽ നിർദേശിച്ചത്. ഇങ്ങനെയാണ് ഓപ​േറഷൻസ് റിസർച് എന്ന ആശയം രൂപ​െപ്പടുന്നത്. അടിസ്ഥാനപരമായി ഇ​െതാരു വിശകലന ശാസ്​ത്രമാണ്​. മാത്തമാറ്റിക്​സും സ്​റ്റാറ്റിസ്​റ്റിക്​സും കമ്പ്യൂട്ടർ സയൻസും മാനേജ്​മ​െൻറും എന്തിന്​ മനഃശാസ്​​ത്രവും കൂടിച്ചേർന്ന ഒരു മൾട്ടി ഡിസിപ്ലിനറി ശാസ്​ത്രമാണ്​ ഒാപറേഷൻസ്​ റിസർച്​. വാണിജ്യ വ്യവസായ മേഖലയിലെ വർധിച്ച പ്രയോഗംമൂലം ഒ.ആർ ഇന്ന് മാനേജ്​​െമൻറ്​ സയൻസ് എന്ന നിലയി​േലക്ക് വളർന്നിട്ടുണ്ട്.  വാണിജ്യ, വ്യവസായ മേഖലയിൽ മാത്രമല്ല, മനുഷ്യ​​െൻറ പ്രവൃത്തി മെച്ചപ്പെടുത്തേണ്ട എല്ലാ മേഖലകളിലും ഒ.ആർ ഉപ​േയാഗിക്കാം.

ഈ മേഖല​െയപ്പറ്റിയുള്ള അക്കാദമിക്​ പഠനം ഒാപറേഷൻസ്​ റിസർച് ആൻഡ്​ കമ്പ്യൂട്ടർ ആപ്ലി​േ​േക്കഷൻ എന്നറിയ​െപ്പടുന്നു.  ഓപ​േറഷൻസ് റിസർച്ചി​​െൻറ തിയറികൾ കമ്പ്യൂട്ടർ സയൻസി​​െൻറ സഹായ​േത്താടെ പഠിപ്പിക്കുന്ന സിലബസാണ് ഇതി​േൻറത്. എം.ബി.എ, എം.​േകാം ​േകാഴ്സുകളിൽ ഓപ​േറഷൻസ് റിസർച് പഠിക്കാനു​െണ്ടങ്കിലും ഈ വിഷയത്തിൽ മാസ്​റ്റർ ഡിഗ്രി നൽകുന്ന സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്ത് വളരെ കുറവാണ്. ​േകരളത്തിൽ മഹാത്മ ഗാന്ധി യൂനി​േവഴ്സിറ്റിക്ക് കീഴിൽ ഇടുക്കി ജില്ലയിൽ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ​െനടുങ്കണ്ടം എം.ഇ.എസ് ​േകാളജിൽ എം.എസ്​സി ഓപ​േറഷൻസ് റിസർച് ആൻഡ് കമ്പ്യൂട്ടർ ആപ്ലി​േക്കഷൻസ് ​േകാഴ്സ് ലഭ്യമാകും.  ഇ​തൊരു എയ്​ഡഡ്​ കോഴ്​സാണ്​. വാർഷിക ഫീസ് 3500 രൂപ. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് ഫീസ് സൗജന്യം ലഭിക്കും. 

സ്വദേശത്തും വി​ദേശത്ത​ും  ധാരാളം തൊഴിൽ സാധ്യതയുള്ള ഇൗ കോഴ്​സ്​ പൂർത്തിയാക്കുന്നവർക്ക്​ ​സ്​റ്റോക്ക്​ അനലിസ്​റ്റ്​, ഡാറ്റ അനലിസ്​റ്റ്​, ബിസിനസ്​ അനലിസ്​റ്റ്​, മാർക്കറ്റിങ്​ കൺസൾട്ടൻറ്​, സ​ൈപ്ല ചെയിൻ മാനേജർ എന്നീ തസ്​തികകളില നിയമനം ലഭിക്കും. ലോകത്ത്​ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്ന 100 കോഴ്​സുകളിൽ 18ാം സ്​ഥാനത്താണ്​ ഇൗ കോഴ്​സ്​. 
പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾക്ക്​ www.mesnedumkandam.in എന്ന വെബ്​സൈറ്റ്​  സന്ദർശിക്കുക​േയാ 9400160324, 9446824871, 9446409795  എന്നീ നമ്പറുകളിൽ ബന്ധ​െപ്പടുകയോ ചെയ്യാം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operational resaerch
News Summary - Operation research course
Next Story