Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightക​ര​സേ​ന​യി​ൽ...

ക​ര​സേ​ന​യി​ൽ എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി

text_fields
bookmark_border
ക​ര​സേ​ന​യി​ൽ എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി
cancel
ക​ര​സേ​ന​യി​ൽ എ​ൻ.​സി.​സി​ക്കാ​ർ​ക്ക്​ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ന്​ അ​വ​സ​രം. അ​വി​വാ​ഹി​ത​ർ​ക്കാ​ണ്​ അ​വ​സ​രം. 
50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കേ​ാ​ടെ​യു​ള്ള അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​ട്ടു​ള്ള അ​വ​സാ​ന​വ​ർ​ഷ​ക്കാ​ർ​ക്കും അ​​​പേ​ക്ഷി​ക്കാം. കു​റ​ഞ്ഞ​ത്​ ര​ണ്ടു​ അ​ക്കാ​ദ​മി​ക്​ വ​ർ​ഷം എ​ൻ.​സി.​സി​യു​ടെ സീ​നി​യ​ർ ഡി​വി​ഷ​നി​ൽ/​വി​ങ്ങി​ൽ അം​ഗ​മാ​യി​രു​ന്നി​രി​ക്ക​ണം. എ​ൻ.​സി.​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രീ​ക്ഷ ബി ​ഗ്രേ​ഡോ​ടെ വി​ജ​യി​ച്ചി​രി​ക്ക​ണം. 

ഇ​തു​കൂ​ടാ​തെ യു​ദ്ധ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ സൈ​നി​ക​രു​ടെ ആ​ശ്രി​ത​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ എ​ൻ.​സി.​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, കു​റ​ഞ്ഞ​ത്​ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ൻ.​സി.​സി​ക്കാ​ർ​ക്ക്​ 19നും 25​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം പ്രാ​യം. 2018 ജൂ​ലൈ ഒ​ന്ന്​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ​​പ്രാ​യം ക​ണ​ക്കാ​ക്കു​ക. 
ചെ​ന്നൈ​യി​ലെ ഒാ​ഫി​സേ​​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ അ​ക്കാ​ദ​മി​യി​ലാ​ണ്​ പ​രി​ശീ​ല​നം. ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ ഒാ​ൺ​​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യു​ദ്ധ​ത്തി​ൽ മ​രി​ച്ച സൈ​നി​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ ഫെ​ബ്രു​വ​രി 15വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.joinindianarmy.nic.in കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Armed ForcesNCC special entry
News Summary - NCC special entry in Armed forces
Next Story