Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.ആര്‍.പി.എഫില്‍ 2945...

സി.ആര്‍.പി.എഫില്‍ 2945 ഒഴിവ്

text_fields
bookmark_border
സി.ആര്‍.പി.എഫില്‍ 2945 ഒഴിവ്
cancel
അര്‍ധസൈനിക വിഭാഗമായ സെന്‍റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ (സി.ആര്‍.പി.എഫ്) വിവിധ സംസ്ഥാനങ്ങളിലായി 2945 പേരെ നിയമിക്കുന്നു. 
കേരളത്തില്‍ 106 ഒഴിവാണ് ഉള്ളത്. കോണ്‍സ്റ്റബ്ള്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ഡ്രൈവര്‍ (40), എം.എം.വി- ഫിറ്റര്‍ (13), ബഗ്ളര്‍ (ഏഴ്), ടെയ്ലര്‍ (അഞ്ച്), കോബ്ളര്‍ (രണ്ട്), ഗാര്‍ഡനര്‍ (ഒന്ന്), പെയ്ന്‍റര്‍ (രണ്ട്), കാര്‍പെന്‍റര്‍ (ഒന്ന്), കുക്ക് (14), വാട്ടര്‍ കാരിയര്‍ (ആറ്), വാഷര്‍മാന്‍ (രണ്ട്), സഫായ് (അഞ്ച്), ബാര്‍ബര്‍ (നാല്), കുക്ക്-സ്ത്രീകള്‍ (ഒന്ന്), വാട്ടര്‍ കാരിയര്‍-സ്ത്രീകള്‍ (ഒന്ന്), സഫായ്-സ്ത്രീകള്‍ (രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
പ്രായപരിധി: കോണ്‍സ്റ്റബ്ള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 21നും 27നുമിടയിലായിരിക്കണം പ്രായം. 2017 ജനുവരി ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18നും 23നുമിടയിലാണ് പ്രായം. ഒ.ബി.സി/എസ്.സി, എസ്.ടി/ ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 
യോഗ്യത: ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത ബോര്‍ഡില്‍നിന്നുള്ള പത്താം ക്ളാസ്/ തത്തുല്യമാണ് യോഗ്യത. ഹെവി വെഹ്ക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് സമയത്തെ ഡ്രൈവിങ് ടെസ്റ്റ് പാസാവണം.
കോണ്‍സ്റ്റബ്ള്‍-എം.എം.വി- പത്താം ക്ളാസ്/ തത്തുല്യം,  നാഷനല്‍/ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് അംഗീകൃത സ്ഥാപനത്തില്‍നിന്ന് മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ യോഗ്യത.  മെക്കാനിക് മോട്ടോര്‍ വെഹ്ക്കിള്‍ ട്രേഡില്‍ നാഷനല്‍/ സ്റ്റേറ്റ് കൗണ്‍സില്‍ അനുവദിച്ച മൂന്നു വര്‍ഷത്തെ അപ്രന്‍റിസ്ഷിപ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. 
മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ളാസ്/ തത്തുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും ആവശ്യമാണ്. 
ശാരീരിക യോഗ്യത: നീളം-പുരുഷന്മാര്‍ക്ക് 170 സെ.മീ, സ്ത്രീകള്‍-157 സെ.മീ.
നെഞ്ചളവ്-പുരുഷന്മാര്‍ക്ക് -80 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം. 
ശാരീരിക ക്ഷമത പരിശോധന, കായികക്ഷമത പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ അപേക്ഷകര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കണം. 
അപേക്ഷ ഫീസ് 100 രൂപ എസ്.ബി.ഐ ചെലാന്‍/ ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ്/ ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴി അടക്കാം. ഫെബ്രുവരി 20 വരെ ഫീസ് അടക്കാം.www.crpf.nic.in എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - http://docs.madhyamam.com/node/add/article
Next Story