Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗോവ ഷിപ്യാര്‍ഡില്‍ ...

ഗോവ ഷിപ്യാര്‍ഡില്‍  105 ഒഴിവ്

text_fields
bookmark_border
ഗോവ ഷിപ്യാര്‍ഡില്‍  105 ഒഴിവ്
cancel
ഇന്ത്യന്‍ നാവികസേനക്കും തീരദേശസേനക്കുമുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഗോവ ഷിപ്യാര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
1. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (രണ്ട്): ബി.സി.എ/ബി.ബി.എ/ബി.എസ്സി ഐ.ടി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
2. ഓഫിസ് അസിസ്റ്റന്‍റ് (ഒന്ന്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമേഴ്സ്യല്‍ ഫേമുമായി കമ്യൂണിക്കേഷനില്‍ ഒരു വര്‍ഷത്തെ പരിചയം.
3. ഓഫിസ് അസിസ്റ്റന്‍റ് (നാല്), 4. ഓഫിസ് അസിസ്റ്റന്‍റ് -മൂന്നു വര്‍ഷം കരാര്‍ (ഏഴ്), 5. സ്റ്റോര്‍ അസിസ്റ്റന്‍റ് (രണ്ട്), 6. സ്റ്റോര്‍ അസിസ്റ്റന്‍റ് -മൂന്നു വര്‍ഷം കരാര്‍ (രണ്ട്), 7. യാര്‍ഡ് അസിസ്റ്റന്‍റ് (ഒന്ന്), 8. യാര്‍ഡ് അസിസ്റ്റന്‍റ്-മൂന്നു വര്‍ഷം കരാര്‍ (അഞ്ച്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മിനിറ്റില്‍ 30 വാക്ക് ടൈപിങ് സ്പീഡ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഗോവ ഷിപ്യാര്‍ഡില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടിയിരിക്കണം. ബി.സി.എ/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്സി യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആവശ്യമില്ല. 9. കുക്ക് (ഒന്ന്): പന്ത്രണ്ടാം ക്ളാസ്, ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കുവേണ്ടി കുക്ക് ചെയ്ത് പരിചയം.10. ട്രെയിനി ഷിപ്റൈറ്റ് ഫിറ്റര്‍ (ഒന്ന്): ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.11. പ്ളംബര്‍ (ഒന്ന്), 12. മാസണ്‍ (ഒന്ന്), 13. മാസണ്‍ (മൂന്നു വര്‍ഷം കരാര്‍), 14. റിഗര്‍ (ഒന്ന്), 15. ലെറ്റര്‍ പെയിന്‍റര്‍-മൂന്നു വര്‍ഷം കരാര്‍ (രണ്ട്), 16. ബ്ളാസ്റ്റിങ് കം സ്പ്രേ പെയിന്‍റര്‍ (എട്ട്), 17. പെയിന്‍റര്‍ (മൂന്ന്), 18. പെയിന്‍റര്‍- മൂന്നു വര്‍ഷത്തേക്ക് കരാര്‍ (20),19. കാര്‍പെന്‍റര്‍ (10 ), 20. വയര്‍മാന്‍ (രണ്ട്): പന്ത്രണ്ടാം ക്ളാസ്, ബന്ധപ്പെട്ട ട്രേഡില്‍ ഗോവ ഷിപ്യാര്‍ഡിലോ മറ്റു സ്ഥാപനങ്ങളിലോ രണ്ടു വര്‍ഷത്തെ പരിചയം. 
21. ഡിപ്ളോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഒന്ന്): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.22. ട്രെയിനി സ്ട്രക്ചറല്‍ ഫിറ്റര്‍ (ആറ്), 23. ട്രെയിനി പൈപ്പ് ഫിറ്റര്‍ (മൂന്ന്), 24. ട്രെയിനി ജനറല്‍ ഫിറ്റര്‍ (ഒന്ന്), 25 ട്രെയിനി മറൈന്‍ ഫിറ്റര്‍ (മൂന്ന്), 26. ട്രെയിനി മെഷിനിസ്റ്റ് (ഒന്ന്):  ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
27. അണ്‍ സ്കില്‍ഡ് (15): പന്ത്രണ്ടാം ക്ളാസും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/പ്രാക്ടിക്കല്‍ ടെസ്റ്റിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.അപേക്ഷഫീസ്,200 രൂപ, വാസ്കോഡ ഗാമ, ഗോവയില്‍ മാറാവുന്ന തരത്തില്‍ ഗോവ ഷിപ്യാര്‍ഡ് ലിമിറ്റഡ് എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണം. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍/സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് ഫീസില്ല. 
www.goashipyard.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഡിമാന്‍ഡ് ഡ്രാഫ്റ്റ്,  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം Chief General Manager (HR&A), Dr. B.R Ambedkar Bhavan, Goa Shipyard Limited, VascoDaGama, Goa- 403802 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഫെബ്രുവരി എട്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - http://docs.madhyamam.com/node/add/article
Next Story