Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​ഷ​ന​ൽ ഹെ​ൽ​ത്ത്...

നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ 30 ഒ​ഴി​വ്

text_fields
bookmark_border
നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ 30 ഒ​ഴി​വ്
cancel
നാഷനൽ ഹെൽത്ത് മിഷന് കീഴിൽ പത്തനംതിട്ട ഡിസ്ട്രിക്ട് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റിയിൽ കരാർ അടിസ്ഥാനത്തിൽ 30 ഒഴിവുണ്ട്. 
ഡിസ്ട്രിക്ട് ഫീൽഡ് കോഒാഡിനേറ്റർ-പാലിയേറ്റിവ് കെയർ പ്രോജക്ട്(ഒന്ന്)- ബി.എസ്.ഡബ്ല്യൂവും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും എം.എസ്.ഡബ്ല്യൂയുവും ഒരുവർഷത്തെ പ്രവർത്തി പരിചയവും.
അസിസ്റ്റൻറ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ (ഒന്ന്)-എം.എച്ച്.എ/ എം.എസ്സി ഹോസ്പിറ്റൽ മാനേജ്മെൻറ്, രണ്ടുവർഷത്തെ പ്രവർത്തി പരിചയം. 
ജൂനിയർ കൺസൾട്ടൻറ് -ഡോക്യുമെേൻറഷൻ ആൻഡ് കമ്യൂണിക്കേഷൻ (ഒന്ന്)- എം.സി.ജെ/ എം.എ ഇംഗ്ലീഷും പി.ജി ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ , മാസ് കമ്യൂണിക്കേഷൻ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം.
പബ്ലിക് റിലേഷൻ ഓഫിസർ (മൂന്ന്)- എം.ബി.എ/ എം.എച്ച്.എ/ എം.പി.എച്ച്/ എം.എസ്.ഡബ്ല്യൂ/ എം.എസ്സി ഹോസ്പിറ്റൽ മാനേജ്മെൻറ്, രണ്ടുവർഷത്തെ പ്രവർത്തി പരിചയം.
പബ്ലിക് റിലേഷൻ ഓഫിസർ കം ലെയ്സൺ ഓഫിസർ- (നാല്)- എം.ബി.എ/ എം.എച്ച്.എ/ എം.പി.എച്ച്/ എം.എസ്.ഡബ്ല്യൂ/ എം.എസ്സി ഹോസ്പിറ്റൽ മാനേജ്മെൻറ്, രണ്ടുവർഷത്തെ പ്രവർത്തിപരിചയം.
ഓഫിസ് സെക്രട്ടറി (ഒന്ന്)-ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഓഫിസ് മാനേജ്മെൻറിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയം. 
അഡോളസൻറ് ഹെൽത്ത് കൗൺസിലർ-(ഒന്ന്)- സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ ആന്ത്രോപോളജി/ഹ്യൂമൻ ഡെവലപ്മെൻറ് ബിരുദം, രണ്ടുവർഷത്തെ പ്രവർത്തിപരിചയം. 
അക്കൗണ്ടൻറ്-ബി.കോം വിത്ത് ടാലി, രണ്ടുവർഷത്തെ പ്രവർത്തിപരിചയം. 
ഒപ്റ്റോമെട്രിസ്റ്റ്/ ഒഫ്താൽമിക് അസിസ്റ്റൻറ്- സയൻസ് സ്ട്രീമിൽ 12ാം ക്ലാസ് വിജയം, ഒഫ്താൽമിക് അസിസ്റ്റൻറ് ഡിപ്ലോമ/ ഒപ്റ്റോമെട്രി/ ഒഫ്താൽമിക് അസിസ്റ്റൻറ് ഡിപ്ലോമ. 
എം.ഐ.എസ് അസിസ്റ്റൻറ് (ഒന്ന്)- ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
ഓഡിയോമെട്രിക് അസിസ്റ്റൻറ് (ഒന്ന്)- ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച്.
ലാബ് ടെക്നീഷ്യൻ (ഒന്ന്)- പ്ലസ്ടു സയൻസും എം.എൽ.ടി ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തിപരിചയവും.
ജെ.സി ഓർത്തോഡോണ്ടിക്സ് (ഒന്ന്)- ഓർത്തോഡോണ്ടിക്സിൽ ബിരുദാനന്തര ബിരുദം.
മെഡിക്കൽ ഓഫിസർ (ഒമ്പത്)- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ.
മെഡിക്കൽ ഓഫിസർ-ആയുഷ് (ഒന്ന്)- ബി.എച്ച്.എം.എസ്.
സീനിയർ ട്രീറ്റ്മെൻറ് ലാബ് സൂപ്പർവൈസർ(രണ്ട്)- പ്ലസ്ടു സയൻസും എം.എൽ.ടി, ബാക്ടീരിയോളജിക്കൽ ലബോറട്ടി വിഭാഗത്തിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയം, ടുവീലർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 
www.arogyakeralam.gov.in-ൽ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം, ലാഹേത്ത് ബിൽഡിങ്, സെക്കൻഡ് ഫ്ലോർ, ഡോക്ടേഴ്സ് െലെൻ, ജനറൽ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0468 2325504.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - http://54.186.233.57/node/add/article
Next Story