Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊച്ചിൻ ഷിപ്​​യാർഡിൽ...

കൊച്ചിൻ ഷിപ്​​യാർഡിൽ ഗ്രാജുവേറ്റ്​ ടെക്​നീഷ്യൻ അ​പ്രൻറീസ്​ഷിപ്​​ ​െട്രയ്​നിങ്​​ 

text_fields
bookmark_border
കൊച്ചിൻ ഷിപ്​​യാർഡിൽ ഗ്രാജുവേറ്റ്​ ടെക്​നീഷ്യൻ അ​പ്രൻറീസ്​ഷിപ്​​ ​െട്രയ്​നിങ്​​ 
cancel
കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​​ന്​ കീ​​ഴി​​ലു​​ള്ള കൊ​​ച്ചി​​ൻ ഷി​​പ്​​​യാ​​ർ​​ഡ്​ ലി​​മി​​റ്റ​​ഡി​​ൽ ​ഗ്രാ​​ജു​​വേ​​റ്റ്​ ടെ​​ക്​​​നീ​​ഷ്യ​​ൻ അ​​പ്ര​​ൻ​​റീ​​സ്​​​ഷി​​പ്​​ ട്രെ​​യ്നി​​ങ്​​ നേ​​ടാ​​ൻ അ​​വ​​സ​​രം. അ​​പ്ര​​ൻ​​റീ​​സ്​​​ഷി​​പ്​ (ഭേ​​ദ​​ഗ​​തി) ആ​​ക്​​​ട്​ 1973 പ്ര​​കാ​​ര​​മാ​​ണ്​ തെ​​ര​​​ഞ്ഞെ​​ടു​​പ്പ്. പ​​രി​​ശീ​​ല​​ന​​കാ​​ലം ഒ​​രു​​വ​​ർ​​ഷം. എ​​ൻ​​ജി​​നീ​​യ​​റി​​ങ​്​​ ബി​​രു​​ദ​​ക്കാ​​ർ​​ക്ക്​ ​ഗ്രാ​​ജു​​വേ​​റ്റ്​ അ​​പ്ര​​ൻ​​റീ​​സി​​നും ഡി​​​പ്ലോ​​മ​​ക്കാ​​ർ​​ക്കും ടെ​​ക്​​​നീ​​ഷ്യ​​ൻ അ​​പ്ര​​ൻ​​റീ​​സി​​നും അ​​പേ​​ക്ഷി​​ക്കാം. ഗ്രാ​​ജു​​വേ​​റ്റ്​ അ​​പ്ര​​ൻ​​റീ​​സു​​ക​​ൾ​​ക്ക്​ ​പ്ര​​തി​​മാ​​സം 8000 രൂ​​പ​​യും ടെ​​ക്​​​നീ​​ഷ്യ​​ൻ അ​​പ്ര​​​ൻ​​റീ​​സു​​ക​​ൾ​​ക്ക്​ പ്ര​​തി​​മാ​​സം 7000 രൂ​​പ​​യു​​മാ​​ണ്​ സ്​​​റ്റൈ​​പ്പ​​ൻ​​റ്​ ല​​ഭി​​ക്കു​​ക.

ബ്രാ​​ഞ്ചു​​ക​​ളും ഒ​​ഴി​​വു​​ക​​ളും: ഗ്രാ​​ജു​​വേ​​റ്റ്​ അ​​പ്ര​​ൻ​​റീ​​സ്​: ഇ​​ല​​ക്​​​ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (12), മെ​​ക്കാ​​നി​​ക്ക​​ൽ (27), ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ്​ (6), സി​​വി​​ൽ (12), ക​​മ്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്​/​​ക​​മ്പ്യൂ​​ട്ട​​ർ അ​​പ്ലി​​ക്കേ​​ഷ​​ൻ/​​ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്​​​നോ​​ള​​ജി (8), സേ​​ഫ്​​​റ്റി എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (3), മ​​റൈ​​ൻ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (2), നേ​​വ​​ൽ​​ആ​​ർ​​ക്കി​​കെ്​​​ട​​ച​​ർ ആ​​ൻ​​ഡ്​​ ഷി​​പ്​​​​ബി​​ൽ​​ഡി​​ങ്​​ (2). 
യോ​​ഗ്യ​​ത: എ​​ൻ​​ജി​​നീ​​യ​​റി​​ങ്​/​​ടെ​​ക്​​​നോ​​ള​​ജി ബി​​രു​​ദ​​ക്കാ​​ർ​​ക്കും/​​ത​​ത്തു​​ല്യ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്കും അ​േ​​പ​​ക്ഷി​​ക്കാം. മാ​​ർ​​ക്ക്​ നി​​ബ​​ന്ധ​​ന​​യി​​ല്ല. എ​​ന്നാ​​ൽ, യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​ക്ക്​ ല​​ഭി​​ച്ച മാ​​ർ​​ക്കി​െ​​ൻ​​റ മെ​​രി​​റ്റ്​ പ​​രി​​ഗ​​ണി​​ച്ചാ​​ണ്​ സെ​​ല​​ക്​​​ഷ​​ൻ.  മു​​മ്പ്​ അ​​പ്ര​​ൻ​​റീ​​സ്​ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ള്ള​​വ​​രെ പ​​രി​​ഗ​​ണി​​ക്കി​​ല്ല.
ടെ​​ക്​​​നീ​​ഷ്യ​​ൻ (ഡി​​പ്ലോ​​മ) അ​​പ്ര​​ൻ​​റീ​​സ്: ഇ​​ല​​ക്​​​​ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (22), മെ​​ക്കാ​​നി​​ക്ക​​ൽ (28), ഇ​​ല​​ക്​​​ട്രോ​​ണി​​ക്​​​സ്​ (8), ഇ​​ൻ​​സ്​​​ട്രു​​മെ​േ​​ൻ​​റ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (7), സി​​വി​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (9), ക​​മ്പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​​ (6), ക​​മേ​​ർ​​ഷ്യ​​ൽ പ്രാ​​ക്​​​ടി​​സ്​ (20). 

യോ​​ഗ്യ​​ത: എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ ടെ​​ക്​​​നോ​​ള​​ജി/​​ക​​മേ​​ഴ്​​​സ്യ​​ൽ പ്രാ​​ക്​​​ടീ​​സി​​ൽ അം​​ഗീ​​കൃ​​ത ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്ക്​ അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​ക്ക്​ ല​​ഭി​​ച്ച മാ​​ർ​​ക്കി​െ​​ൻ​​റ മെ​​റി​​റ്റ്​ പ​​രി​​ഗ​​ണി​​ച്ചാ​​ണ്​ സെ​​ല​​ക്​​​ഷ​​ൻ. അ​​പ്ര​​ൻ​​റി​​സ്​ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ള്ള​​വ​​രെ പ​​രി​​ഗ​​ണി​​ക്കി​​ല്ല.
നാ​​ഷ​​ന​​ൽ അ​​പ്ര​​ൻ​​റി​​സ്​​​ഷി​​പ്​ ട്രെ​​യ്​​​നി​​ങ്​ സ്​​​കീ​​മി​െ​​ൻ​​റ https://portal.mhrdnats.gov.in/boat/commonRedirect/registermenunew!registermenunew.action എ​​ന്ന വെ​​ബ്​ പോ​​ർ​​ട്ട​​ൽ ലി​​ങ്കി​​ൽ ഇ​​പ്പോ​​ൾ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യേ​​ണ്ട​​താ​​ണ്. ഇ​​തോ​​ടൊ​​പ്പം ബ​​ന്ധ​​പ്പെ​​ട്ട അ​​പ്ര​​ൻ​​റി​​സ്​ ബ്രാ​​ഞ്ചി​​ലേ​​ക്ക്​ ​െഎ.​​ഡി ന​​മ്പ​​ർ SKLERC 00 0007 ര​​ജി​​സ്​​​ട്രേ​​ഷ​​ൻ ന​​മ്പ​​ർ മു​​ഖാ​​ന്ത​​രം കൊ​​ച്ചി​​ൻ ഷി​​പ്​​​യാ​​ർ​​ഡി​​ലേ​​ക്കും ആ​​ഗ​​സ്​​​റ്റ്​ 31ന​​കം ഒാ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ https:/portal.mhrdnats.gov.in എ​​ന്ന വെ​​ബ്​ പോ​​ർ​​ട്ട​​ലി​​ൽ enroll ടാ​​ബി​​ലും http://www.cochinshipyard.com/career.htm എ​​ന്ന വെ​​ബ്​​​സൈ​​റ്റി​​ലും ല​​ഭ്യ​​മാ​​ണ്.
വി​​ശ​​ദീ​​ക​​ര​​ണ​​മോ സം​​ശ​​യ​​നി​​വാ​​ര​​ണ​​മോ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർക്ക്​ 0484 2501823, 2501284 എ​​ന്ന ഫോ​​ൺ ന​​മ്പ​​റു​​ക​​ളി​​ലും ബ​​ന്ധ​​പ്പെ​​ടാം. ഇൗ ​​പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക്​ കൊ​​ച്ചി​​ൻ ഷി​​പ്​​​യാ​​ർ​​ഡി​​ൽ സ്​​​ഥി​​രം ജോ​​ലി​​ക്ക്​ അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Graduate technicianapprenticeship trainingkochin shipyard
News Summary - Graduate technician apprenticeship training in kochin shipyard
Next Story