Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറാ​യ്​​പു​ർ എ​യിം​സി​ൽ...

റാ​യ്​​പു​ർ എ​യിം​സി​ൽ 475 സ്​​റ്റാ​ഫ്​ ന​ഴ്​​സ്​

text_fields
bookmark_border
റാ​യ്​​പു​ർ എ​യിം​സി​ൽ 475 സ്​​റ്റാ​ഫ്​ ന​ഴ്​​സ്​
cancel

ഛത്തി​സ്​​ഗ​ഢി​ലെ റാ​യ്​​പു​ർ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ I (ന​ഴ്​​സി​ങ്​ സി​സ്​​റ്റേ​ഴ്​​സ്), സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

1. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ I (ന​ഴ്​​സി​ങ്​ സി​സ്​​റ്റേ​ഴ്​​സ്): 75 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (ജ​ന​റ​ൽ -39, ഒ.​ബി.​സി -20, എ​സ്.​സി -11, എ​സ്.​ടി -അ​ഞ്ച്). യോ​ഗ്യ​ത: അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നോ നേ​ടി​യ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (നാ​ലു​വ​ർ​ഷ കോ​ഴ്​​സ്) അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (പോ​സ്​​റ്റ് ബേ​സി​ക്) പോ​ലെ​യു​ള്ള​ ബി.​എ​സ്​​സി (പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്)/ ത​ത്തു​ല്യം. ​ (ര​ണ്ടു​ വ​ർ​ഷ കോ​ഴ്​​സ്). ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ അ​ല്ലെ​ങ്കി​ൽ സം​സ്​​ഥാ​ന ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. കു​റ​ഞ്ഞ​ത്​ 100 ബെ​ഡെ​ങ്കി​ലു​മു​ള്ള ആ​ശു​പ​ത്രി/ ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ത്തി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II ത​സ്​​തി​ക​യി​ൽ മൂ​ന്നു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​ണ്. പ്രാ​യം 21നും 35​നും ഇ​ട​യി​ൽ. ശ​മ്പ​ള​സ്​​കെ​യി​ൽ: 9,300 -34,800, ഗ്രേ​ഡ്​ പേ 4,800.

2. ​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II (സി​സ്​​റ്റ​ർ ഗ്രേ​ഡ്​ II): 400 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (ജ​ന​റ​ൽ: 205, ഒ.​ബി.​സി: 106, എ​സ്.​സി: 60, എ​സ്.​ടി: 29). യോ​ഗ്യ​ത: അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നോ നേ​ടി​യ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (നാ​ലു വ​ർ​ഷ കോ​ഴ്​​സ്) അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (പോ​സ്​​റ്റ് ബേ​സി​ക്) പോ​ലെ​യു​ള്ള​ ബി.​എ​സ്​​സി (പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്)/ ത​ത്തു​ല്യം. ​ (ര​ണ്ടു വ​ർ​ഷ കോ​ഴ്​​സ്). ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ലോ സം​സ്​​ഥാ​ന ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ലോ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​ണ്. പ്രാ​യം 21നും 30​നും ഇ​ട​യി​ൽ. ശ​മ്പ​ള സ്​​െ​ക​യി​ൽ: 9,300 -34,800 ഗ്രേ​ഡ്​ പേ 4,600. ​പ്രാ​യ​വും യോ​ഗ്യ​ത​യും ക​ണ​ക്കാ​ക്കു​ന്ന​ത്​ ജൂ​ലൈ 31 അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്. ര​ണ്ടു ത​സ്​​തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​വ​ർ വെ​വ്വേ​റെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ഫീ​സ​ട​ക്കു​ക​യും വേ​ണം.

അ​പേ​ക്ഷ: www.aiimsraipur.edu.inലൂ​ടെ ഒാ​ൺ​ലൈ​നാ​യി ആ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ജൂ​ലൈ 31. 1000 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. ഒാ​ൺ​ലൈ​നാ​യാ​ണ്​ ഫീ​സ​ട​ക്കേ​ണ്ട​ത്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​െ​വ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്​ www.aiimsraipur.edu.inൽ Vacancies ​കാ​ണു​ക. സം​ശ​യ​ങ്ങ​ൾ​ക്ക്​ recruitment@aiimsraipur.edu.inലും ​ബ​ന്ധ​പ്പെ​ടാം. അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക്​ helpdesk.aiimsraipur@gmail.comലേ​ക്ക്​ മെ​യി​ൽ അ​യ​ക്കു​ക​യോ 07554031427, 7000669535 ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക​യോ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:475 staff nurseraipur AIIMS
News Summary - 475 staff nurse in raipur AIIMS
Next Story