Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഫിസിയോതെറപ്പി: പഠനവും...

ഫിസിയോതെറപ്പി: പഠനവും തൊഴിലും 

text_fields
bookmark_border
ഫിസിയോതെറപ്പി: പഠനവും തൊഴിലും 
cancel

പരാമെഡിക്കൽ  കോഴ്​സുകൾ സാമൂഹിക അംഗീകാരവും ​മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയും നേടാനാകുന്നതിനൊപ്പം സാമൂഹിക സേവനത്തിനുള്ള വലിയ അവസരങ്ങളും തുറന്നുതരുന്നു. നഴ്​സിങ്​, ബി.ഫാം, ഫിസിയോതെറപ്പി തുടങ്ങിയ പരമ്പരാഗത ആ​േരാഗ്യ അനുബന്ധ പഠന ശാഖകൾക്കാണ്​ ഇന്നും ഏറിയ ഡിമാൻറും. വിവിധ തൊഴിലുകളി​േലക്കു പ്രവേശിക്കാൻ പഠിതാവിനെ വലിയ അളവിൽ സഹായിക്കുന്ന പാരാമെഡിക്കൽ പഠന മേഖലയാണ്​ ഫിസിയോതെറപ്പി.

എന്താണ്​ ഫിസിയോതെറപ്പി
ശാരീരിക വൈകല്യങ്ങൾ, ശരീരത്തി​​​െൻറ പ്രവർത്തനങ്ങളുടെ ക്രമമില്ലായ്​മ, അംഗ വൈകല്യം,  പക്ഷാഘാതം മുതലായ നാഡി സംബന്ധമായ പ്രശ്​നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ കൃത്യമായ ശാരീരിക വ്യായമങ്ങളിലൂടെ സാധാരണ നിലയിലേക്ക്​ തിരിച്ചെത്തിക്കുന്ന ദൗത്യമാണ്​ ഫിസിയോതെറപ്പി​യുടേത്​. ആധുനികമായ വ്യായാമ ഉപകരണങ്ങൾ, ഇലക്​​ട്രോ തെറപ്പി, മഗ്​നെറ്റോ തെറപ്പി എന്നിവയും പരമ്പരാഗതമായ തിരുമ്മൽ (Massage) വരെയുള്ള വിവിധങ്ങളായ രീതികൾ അവലംബിച്ച്​ രോഗിയെ പൂർണാരോഗ്യത്തിലെത്തിക്കാനുള്ള ശ്രമമാണ്​ ഒരു ഫിസിയോതെറപ്പിസ്​റ്റ്​ നിർവഹിക്കുന്നത്​. ആയതിനാൽ, ഇൗ മേഖലയിൽ  ജോലി ചെയ്യുന്നവർക്ക്​ വിപുലവും ആഴത്തിലുള്ളതുമായ വിഷയാനുബന്ധമായ അറിവുണ്ടാകണം. മനുഷ്യ ശരീരത്തെക്കുറിച്ചും അതിനുള്ളിലെ ആന്തരാവയവങ്ങളെക്കുറിച്ചും അസ്​ഥികളുടെ പ്ര​േത്യകതകളെക്കുറിച്ചും അവ എങ്ങനെ പരസ്​പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നതിനെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം. 
അക്കാദമിക നൈപുണികൾ കൂടാതെ ഒരു ഫിസിയോതെറപ്പിസ്​റ്റിനുണ്ടായിരിക്കേണ്ട ഗുണങ്ങളാണ്​ വ്യക്​തികൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനുള്ള കഴിവ്​, സഹാനുകമ്പ, ക്ഷമ, നീണ്ട സമയം ജോലി ചെയ്​തുകൊണ്ടിരിക്കേണ്ടതിനാൽ വീഴ്​ച വരാതെ അത്​ തുടർന്നുകൊണ്ടുപോകാനുള്ള ശാരീരിക ശക്​തി. 
നമ്മുടെ രാജ്യത്തെ സർവകലാശാലകളിൽ പ്രധാനമായും താഴെ പറയുന്ന ബിരുദ, ബിരുദാനന്തര കോഴ്​സുകളാണ്​ ‘ഫിസിയോതെറപ്പി’ പഠന​ രംഗത്ത്​ നടക്കുന്നത്​. ബിരുദ നിലവാരത്തിലുള്ള കോഴ്​സുകൾ പ്രധാനമായും രണ്ടു പേരുകളിലാണുള്ളത്​. 1. ബാച്​ലർ ഒാഫ്​ ഫിസിയോതെറപ്പി, 2. ബാച്​ലർ ഇൻ ഫിസിക്കൽ തെറപ്പി.
ബിരുദാനന്തര പഠനത്തിനും​ ഫിസിയോതെറപ്പി മേഖലയിൽ പഠന സൗകര്യമുണ്ട്​. മാസ്​റ്റർ ഒാഫ്​ ഫിസിയോതെറപ്പി അഥവാ മാസ്​റ്റർ ഒാഫ്​ ഫിസിക്കൽ തെറപ്പി ബിരുദ ബിരുദാനന്തര പഠനം കൂടാതെ ഇൗ വിഷയത്തിൽ പിഎച്ച്​.ഡി ചെയ്യുന്നതിനുള്ള അവസരങ്ങളും വ്യത്യസ്​ത സർവകലാശാലകൾ നൽകുന്നു.

ബിരുദ പ്രോ​ഗ്രാമുകൾ
ബി.പി.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബിരുദ കോഴ്​സ്​ പ്രഫഷനൽ കോഴ്​സായാണ്​ നമ്മുടെ രാജ്യത്ത്​ കണക്കാക്കുന്നത്​. നാലു വർഷത്തെ കോഴ്​സും ആറുമാസ​ത്തെ ഇ​േൻറൺഷിപ്പുമാണുള്ളത്​. ഇൗ പഠനകാലത്ത്​ പഠിതാവിന്​ മനുഷ്യ ശരീരത്തെ സംബന്ധിക്കുന്ന അടിസ്​ഥാനപരമായ അറിവുകളും അവ വൈദ്യശാസ്​ത്രവുമായി ബന്ധപ്പെടുത്തി പഠിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു. കൂടാതെ താഴെ പറയുന്ന മേഖലകളിലും പഠിതാവിന്​ പരിചയം നേടേണ്ടതുണ്ട്​. 
അനാട്ടമി, -ഫിസിയോളജി, പാത്തോളജി, ഫാർമക്കോളജി, സൈക്കോളജി, ബയോമെക്കാനിക്​സ്​, ഡിസെബിലിറ്റി പ്രിവൻഷൻ, റീഹാബിലിറ്റേഷൻ ആൻഡ്​​ മെഡിക്കൽ ആൻഡ്​​ സർജിക്കൽ കണ്ടീഷൻസ്​. 
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്​ ടു 50 ശതമാനം മാർക്കോടെ വിജയിച്ചിട്ടുണ്ടാകണം, ബയോളജിക്ക് മാത്രമായി 50 ശതമാനം മാർക്കും ഉണ്ടാകണം, ഇംഗ്ലീഷ് ഭാഷ പ്ലസ്​ ടു തലത്തിൽ പഠിച്ചിട്ടുണ്ടാകണം ^ഇവയാണ് ബി.പി.ടി കോഴ്സിന്​ പൊതുവെ വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ. വിവിധ സർവകലാശാലകൾ ഈ യോഗ്യതയിൽ കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. 

ബി.പി.ടിക്ക് ശേഷം
ബി.പി.ടി പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് വേണമെങ്കിൽ ജോലിയിലേക്കും തിരിയാം. ഈ രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് രണ്ടു വർഷത്തെ എം.പി.ടി  പഠനം നടത്താം. എം.പി.ടി പഠിക്കാൻ ഏതെങ്കിലും ​െഎച്ഛിക വിഷയം തെരഞ്ഞെടുക്കണം. ഫിസിയോതെറപ്പിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ഗവേഷണ രംഗത്തേക്ക് തിരിയാം.
ബി.പി.ടി എം.പി.ടി പഠനാവസരമുള്ള സ്ഥാപനങ്ങൾ:
ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ െമഡിസിൻ ആൻഡ്​​ റീഹാബിലിറ്റേഷൻ, മുബൈ
ഇന്ത്യൻ ഇൻസ്​റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് എജുക്കേഷൻ ആൻഡ്​ റിസർച്, പാട്​ന
ഡിപാർട്ട്മ​​െൻറ് ഓഫ് ഫിസിയോതെറപ്പി, കസ്തൂർബ മെഡിക്കൽ കോളജ്, മംഗളൂരു
ഓൾ ഇന്ത്യ ഇൻസ്​റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ന്യൂഡൽഹി.
ഫാക്കൽറ്റി ഓഫ് മെഡിസിൻ, അണ്ണാമലൈ യൂനിവേഴ്സിറ്റി, തമിഴ്നാട് 
മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങൾ കൂടാതെ ദേശീയ  പ്രാധാന്യത്തോടെ ഈ മേഖലയിൽ പഠന പരിശീലനം നൽകുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ വിവിധങ്ങളായ പാരാ മെഡിക്കൽ കോളജുകളിൽ ഫിസിയോതെറപ്പി കോഴ്സുകൾ നടക്കുന്നുണ്ട്.

തൊഴിലവസരങ്ങൾ
സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങൾ ഫിസിയോതെറപ്പി പാസായവർക്ക് ലഭിക്കും. വലിയ ആശുപത്രികളോട്​ ചേർന്നു പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സ​​െൻററുകൾ, സ്പോർട്സ് മെഡിസിനുമായി ബന്ധപ്പെട്ട മേഖലകൾ, ഫിറ്റ്നസ്​ സ​​െൻററുകൾ എന്നിവിടങ്ങളിലെല്ലാം തൊഴിലവസരങ്ങളുണ്ട്. വിദേശരാജ്യങ്ങളിലും ഫിസിയോതെറപ്പിസ്​റ്റുകൾക്ക്​ അവസരമുണ്ട്. അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിൽ ഫിസിയോതെറപ്പിസ്​റ്റായി പ്രാക്ടീസ്​ ചെയ്യാൻ നാഷനൽ ലൈസൻസിങ്​ പരീക്ഷ പാസാകണം. 
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobphysiotherapycourses
News Summary - Physiotherapy: courses and job opportunities
Next Story