അനന്ത സാധ്യതകളുമായി ആർക്കി​യോളജി പഠനം

ച​രി​ത്രം, ഭൂ​മി​ശാ​സ്​​ത്രം, സാ​ഹി​ത്യം എ​ന്നീ പ​ഠ​ന​മേ​ഖ​ല​ക​ളു​ടെ സം​യോ​ജി​ത പ​ഠ​ന​രൂ​പ​മാ​ണ്​ ആ​ർ​ക്കി​യോ​ള​ജി. ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ന​സി​ക​ത​യാ​റെ​ടു​പ്പി​നൊ​പ്പം അ​നു​ബ​ന്ധ​പ​ഠ​ന​രം​ഗ​ങ്ങ​ളാ​യ ഭൂ​മി​ശാ​സ്​​ത്രം, ന​ര​വം​ശ​ശാ​സ്​​ത്രം എ​ന്നി​വ കൂ​ടാ​തെ സാ​ഹി​ത്യ​വും ക​ല​യും എ​ല്ലാം ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റി​​െൻറ പ​ഠ​ന​സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

എ​ന്താ​ണ്​ ആ​ർ​ക്കി​യോ​ള​ജി?
പു​രാ​വ​സ്​​തു​ക്ക​ൾ (പ​ഴ​യ നാ​ണ​യ​ങ്ങ​ൾ, മ​ൺ​പാ​ത്ര​ങ്ങ​ൾ, ശി​ൽ​പ​ങ്ങ​ൾ, പ​ണി​യാ​യു​ധ​ങ്ങ​ൾ, മ​റ്റ്​ അ​നു​ബ​ന്ധ​വ​സ്​​തു​ക്ക​ൾ) തു​ട​ങ്ങി​യ​വ സൂ​ക്ഷ്​​മ​മാ​യി ക​ണ്ടെ​ത്തി, ശേ​ഖ​രി​ച്ച്​ ശാ​സ്​​ത്രീ​യ​മാ​യി വി​ശ​ക​ല​നം ന​ട​ത്തി, ല​ഭ്യ​മാ​കു​ന്ന അ​റി​വി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഭൂ​ത​കാ​ല​ത്തെ​പ്പ​റ്റി വി​ജ്​​ഞാ​നം നേ​ടു​ക​യാ​ണ്​ ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്. മു​ക​ളി​ൽ പ​റ​ഞ്ഞ​ത്​ പൊ​തു​വാ​യ ച​രി​ത്ര പ​ഠ​ന​ത്തി​ൽ ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റ്​ ചെ​യ്യു​ന്ന കാ​ര്യ​മാ​ണെ​ങ്കി​ൽ ഇൗ ​പ​ഠ​ന​രം​ഗ​ത്ത്​ ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റ്​ കൊ​ടു​ക്കു​ന്ന ‘സ്​​പെ​ഷ​ലൈ​സേ​ഷ​​െൻറ’ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ർ​ക്കി​യോ​ള​ജി പ​ഠ​ന​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ചി​ല ഉ​പ വി​ഭാ​ഗ​ങ്ങ​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്​:
•ന്യൂ​മി​സ്​​മാ​റ്റി​ക്​​സ്​ -നാ​ണ​യ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​ഠ​നം
•എ​​പ്പി​ഗ്രാ​ഫി - പ്രാ​ചീ​ന​മ​നു​ഷ്യ​രു​ടെ ശി​ലാ​ലി​ഖി​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​കി​ച്ച്​ താ​ളി​യോ​ല​ക​ൾ, ശി​ൽ​പ​ങ്ങ​ൾ എ​ന്നി​വ​യി​ൽ കാ​ണു​ന്ന ലി​പി​ക​ളെ കു​റി​ച്ചു​ള്ള പ​ഠ​നം.


ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ?
പു​രാ​വ​സ്​​തു​ക്ക​ൾ ശ​രി​യാ​യും ശാ​സ്​​ത്രീ​യ​മാ​യും സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ ശാ​സ്​​ത്രീ​യ​മാ​യി ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക.
- ശാ​സ്​​ത്രീ​യ​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ള്ള പു​രാ​വ​സ്​​തു​ക്ക​ൾ കൃ​ത്യ​മാ​യി മ്യൂ​സി​യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.
ഇ​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​വ​യെ സം​ബ​ന്ധി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക.
മ്യൂ​സി​യോ​ള​ജി​യു​ടെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്​​തി ‘ക്യു​റേ​റ്റ​ർ’ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. വ​ള​രെ പ്ര​ധാ​ന​വും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ള്ള ചു​മ​ത​ല​യാ​ണ്​ ക്യു​റേ​റ്റ​റു​ടേ​ത്. ന​ല്ലൊ​രു ക്യു​റേ​റ്റ​റാ​കാ​ൻ നാ​ച്ചു​റ​ൽ ഹി​സ്​​റ്റ​റി, മെ​റ്റ​ൽ​സ്, ടെ​റാ​ക്കോ​ട്ട, ടെ​ക്​​സ്​​റ്റൈ​ൽ​സ്, പെ​യി​ൻ​റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള അ​റി​വും പ​ഠ​ന​വും ഉ​ണ്ടാ​ക​ണം.

തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ?
പ്ര​ധാ​ന​മാ​യും ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റി​ന്​ ല​ഭി​ക്കു​ന്ന തൊ​ഴി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലാ​ണ്. കേ​​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ, നാ​ഷ​ന​ൽ ആ​ർ​കൈ​വ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ ഹി​സ്​​റ്റോ​റി​ക്ക​ൽ റി​സ​ർ​ച്​ എ​ന്നി​വ​ക്ക്​ പു​റ​മെ വി​വി​ധ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ കീ​ഴി​ലു​ള്ള പു​രാ​വ​സ്​​തു​വ​കു​പ്പ്, മ്യൂ​സി​യ​ങ്ങ​ൾ, ഗ​വേ​ഷ​ണ​സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ർ​ക്കി​യോ​ള​ജി​സ്​​റ്റാ​യി ജോ​ലി ല​ഭി​ക്കാം. കൂ​ടാ​തെ അ​ധ്യാ​പ​ന​രം​ഗ​ത്തും ടൂ​റി​സം​രം​ഗ​ത്തും അ​വ​സ​ര​മു​ണ്ട്. ടൂ​റി​സം മേ​ഖ​ല​യി​ൽ ‘ഹെ​റി​റ്റേ​ജ്​ മാ​നേ​ജ​ർ’ മു​ത​ലാ​യ ത​സ്​​തി​ക​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​മു​ണ്ട്.

എ​വി​ടെ​യെ​ല്ലാം പ​ഠ​നം ന​ട​ത്താം?
ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ ആ​ർ​ക്കി​യോ​ള​ജി​യി​ൽ എം.​എ പ​ഠ​നം ന​ട​ത്താം. ആ​ർ​ക്കി​യോ​ള​ജി ​െഎ​ച്ഛി​ക​വി​ഷ​യ​മാ​യി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ​സ്​​ഥാ​പ​ന​ങ്ങ​ൾ കൂ​ടാ​തെ ഹി​സ്​​റ്റ​റി ​െഎ​ച്ഛി​ക വി​ഷ​യ​മാ​യു​ള്ള ബി​രു​ദ​പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ർ​ക്കി​യോ​ള​ജി, മ്യൂ​സി​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ അ​നു​ബ​ന്ധ​വി​ഷ​യ​ങ്ങ​ളാ​യി പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യും​വി​ധം രാ​ജ്യ​ത്തെ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബി​രു​ദ​ത​ല​ത്തി​ൽ സ്​​കീ​മും സി​ല​ബ​സും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.ആ​ർ​ക്കി​യോ​ള​ജി​യും അ​നു​ബ​ന്ധ​വി​ഷ​യ​ങ്ങ​ളു​ടെ​യും പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്​​ഥാ​പ​ന​മാ​ണ്​ ഡ​ൽ​ഹി നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ്യൂ​സി​യം സ​ർ​വ​ക​ലാ​ശാ​ല. ഇൗ ​സ്​​ഥാ​പ​നം ആ​ർ​ക്കി​യോ​ള​ജി​യി​ലും അ​നു​ബ​ന്ധ പ​ഠ​ന​വി​ഷ​യ​ങ്ങ​ളി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ മു​ത​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ​വ​രെ ന​ട​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nationalmuseumindia.gov.in സ​ന്ദ​ർ​ശി​ക്കു​ക. 

ഇവിടെ പഠിക്കാം
•University of Calcutta, College Straf Calcutta 700073
•Kurushetra University, Kurukshetra 132119
•MS University of Baroda, Gujarat 3900002
•Andra University, Visakhapatnam 53003
•University of Mysore -570005
•University of Madras, Chennai -600005
•Madurai Kamaraj Uty Madurai 652021
കൂ​ടാ​തെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Department of Archaeology ആ​ർ​ക്കി​യോ​ള​ജി​യി​ൽ ‘Master of Arts' Master of Phylosophy and `Doctor of Philosophy' എ​ന്നീ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.keralauniversity.ac.in
കേ​ര​ള​സ​ർ​ക്കാ​റി​​െൻറ Department Cultural Affairsന്​ ​കീ​ഴി​ൽ സ്വ​യം​ഭ​ര​ണ സ്വ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന Centre for Heritage Studies തൃ​പ്പൂ​ണി​ത്തു​റ, പി.​ജി ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി, മ്യൂ​സി​യോ​ള​ജി കോ​ഴ്​​സ്​ ന​ട​ത്തു​ന്നു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്​ www.centreforheritagestudies.com

COMMENTS