Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightസാധ്യതകൾ തുറന്ന്​...

സാധ്യതകൾ തുറന്ന്​ ആ​നി​മേ​ഷ​ൻ പ​ഠ​നം

text_fields
bookmark_border
സാധ്യതകൾ തുറന്ന്​ ആ​നി​മേ​ഷ​ൻ പ​ഠ​നം
cancel
കാ​ഴ്​​ച​യു​ടെ വ​ർ​ണ​ലോ​ക​​ത്തേ​ക്ക്​  കി​ളി​വാ​തി​ൽ തു​റ​ക്കു​ന്ന​താ​ണ്​ ആ​നി​മേ​ഷ​ൻ മേ​ഖ​ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ മാ​ത്രം മു​ന്നി​ൽ ക​ണ്ടാ​യി​രു​ന്നു ക​ലാ സൃ​ഷ്​​ടി​ക​ളും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന്​ ആ​നി​മേ​ഷ​​െൻറ പ്ര​വ​ർ​ത്ത​ന​വും പ്ര​യോ​ഗ​വും മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ടു​ന്ന രം​ഗ​ങ്ങ​ളെ​യും കീ​ഴ്​​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. പ​ര​സ്യ ചി​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ, വി​ഡി​യോ ഗെ​യി​മു​ക​ൾ, വെ​ബ്​​സൈ​റ്റു​ക​ൾ, പ​ഠ​ന അ​നു​ബ​ന്ധി​യാ​യ സീ​ഡി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ രം​ഗ​ങ്ങ​ളി​ൽ ‘ആ​നി​മേ​ഷ​​െൻറ’ സാ​ന്നി​ധ്യ​മു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യും വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യ വ​ള​ർ​ച്ച​നി​ര​ക്ക്​ കാ​ണി​ക്കു​ന്ന ക​രി​യ​ർ മേ​ഖ​ല​യാ​ണ്​ ആ​നി​മേ​ഷ​ൻ.

എ​ന്താ​ണ്​ ആ​നി​മേ​ഷ​ൻ?
സി​നി​മ​യു​ടെ ശാ​സ്​​ത്ര നി​യ​മം​ത​ന്നെ​യാ​ണ്​ ആ​നി​മേ​ഷ​​െൻറ സൃ​ഷ്​​ടി​യി​ലും ഉ​ൾ​ചേ​ർ​ന്നി​ട്ടു​ള്ള​ത്. വീ​ക്ഷ​ണ സ്​​ഥി​ര​ത (Persistance of vision) എ​ന്ന പ്ര​തി​ഭാ​സം കാ​ര​ണം ച​ല​ന​ത്തി​​െൻറ പ്ര​തീ​തി ഉ​ണ്ടാ​ക്കാ​ൻ ദ്വി​മാ​ന​മോ ത്രി​മാ​​ന​മോ ആ​യ ചി​ത്ര​ങ്ങ​ളു​ടെ വേ​ഗ​ത്തി​ലും തു​ട​ർ​ച്ച​യി​ലു​മു​ള്ള പ്ര​ദ​ർ​ശ​ന​മാ​ണ്​ ആ​നി​മേ​ഷ​ൻ. ആ​നി​മേ​ഷ​​െൻറ പി​താ​വ്​ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന വാ​ൾ​ട്ട്​ ഡി​സ്​​നി രൂ​പം​കൊ​ടു​ത്തി​ട്ടു​ള്ള പ്രാ​ഥ​മി​ക നി​യ​മ​ങ്ങ​ളാ​ണ്​ ഇ​ന്നും ലോ​ക​ത്തെ​വി​ടെ​യും ഉ​ള്ള ആ​നി​മേ​ഷ​ൻ പ​ഠ​ന സി​ല​ബ​സി​ലെ കേ​ന്ദ്ര ആ​ശ​യം.
ട്ര​ഡീ​ഷ​ന​ൽ 2ഡി ​ആ​നി​മേ​ഷ​ൻ: ച​ല​ന​ത്തി​​െൻറ പ്ര​തീ​തി നി​ല​നി​ർ​ത്താ​ൻ ഒാ​രോ ച​ല​ന​ത്തി​നും തൊ​ട്ട​ടു​ത്ത ചി​ത്ര​ങ്ങ​ൾ ക്ര​മ​ത്തി​ൽ വ​ര​ച്ച്, ഇൗ ​ചി​ത്ര​ങ്ങ​ളെ അ​തി​സൂ​ക്ഷ്​​മ​ത​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും സെ​ൽ​ഷീ​റ്റി​ലേ​ക്ക്​ പ​ക​ർ​ത്തു​ക​യും അ​നു​ഗു​ണ​മാ​യ നി​റ​ങ്ങ​ളും വ​ർ​ണ​ങ്ങ​ളും ഇൗ ​ചി​ത്ര സ​മു​ച്ച​യ​ത്തി​ന്​ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ശേ​ഷം ഇൗ ​ചി​ത്ര​ങ്ങ​ളെ കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ക​ർ​ത്തു​ക​യും അ​വ​യെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന നി​ർ​മാ​ണ രീ​തി​യെ​യാ​ണ്​ ട്ര​ഡീ​ഷ​ന​ൽ 2ഡി ​ആ​നി​മേ​ഷ​ൻ എ​ന്ന​തു കൊ​ണ്ട്​ അ​ർ​ഥ​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ വ​ര​വോ​ടെ ട്ര​ഡീ​ഷ​ന​ൽ 2ഡി ​ആ​നി​മേ​ഷ​ൻ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തി​നെ നാം ​പ​ര​ക്കെ വി​ളി​ക്കു​ന്ന​ത്​ ‘ഡി​ജി​റ്റ​ൽ ആ​നി​മേ​ഷ​ൻ’ എ​ന്നാ​ണ്. സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ 2ഡി ​ആ​നി​മേ​ഷ​ൻ ക​മ്പ്യൂ​ട്ട​റി​​െൻറ​യും സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചെ​യ്യാ​നാ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ ആ​നി​മേ​ഷ​നാ​യി ആ​ധു​നി​ക കാ​ല​ത്ത്​ പ​ര​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളാ​ണ്​ ‘ഫ്ലാ​ഷ്​’, ‘ടൂ​ൺ​ബൂം’.

കാ​ല​ത്തി​​െൻറ​യും സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ​യും പു​രോ​ഗ​തി​ക്ക്​ തു​ല്യ​മാ​യി ആ​നി​മേ​ഷ​ൻ രം​ഗ​ത്തും പു​തി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. അ​തി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ്​ 3ഡി ​ആ​നി​മേ​ഷ​ൻ. ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ​യും 3ഡി ​ആ​നി​മേ​ഷ​ൻ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ത്രി​മാ​ന​ത​യു​ള്ള ആ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ‘ഒാ​േ​ട്ടാ ഡെ​സ്​​ക്​ മാ​യ’, ‘3ഡി​എ​സ്​ മാ​ക്​​സ്​’ എ​ന്നീ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളാ​ണ്​ 3ഡി ​ആ​നി​മേ​ഷ​ന്​ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ.

യോ​ഗ്യ​ത​ക​ൾ
ആ​നി​മേ​ഷ​ൻ അ​ടി​സ്​​ഥാ​ന​പ​ര​മാ​യി ക​ല​യു​ടെ​യും സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ​യും സു​ന്ദ​ര​മാ​യ മേ​ള​ന​മാ​ണ്. സ്വാ​ഭാ​വി​ക​മാ​യും ആ​നി​മേ​ഷ​ൻ പ​ഠ​നം ന​ല്ല രീ​തി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നും ആ ​മേ​ഖ​ല​യി​ൽ തി​ള​ങ്ങു​ന്ന​തി​നും ചി​ത്ര​ക​ല​യി​ലും അ​ഭി​രു​ചി ഉ​ണ്ടാ​ക​ണം. ന​ല്ല ഭാ​വ​ന​യും കൈ​മു​ത​ലാ​യു​ണ്ടാ​ക​ണം. ഒ​പ്പം ആ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ പ്ര​ത്യേ​കി​ച്ചും ക​മ്പ്യൂ​ട്ട​ർ അ​നു​ബ​ന്ധ സാ​േ​ങ്ക​തി​ക പ​രി​ജ്​​ഞാ​ന​വും വേ​ണം.
അ​ടി​സ്​​ഥാ​ന​പ​ര​മാ​യി ആ​നി​മേ​ഷ​ൻ ഒ​രു ക​ലാ​ധി​ഷ്​​ഠി​ത പ​ഠ​ന​മാ​ണ്. സ്വാ​ഭാ​വി​ക​മാ​യും പ​ഠി​താ​വി​​െൻറ ക​ലാ​പ​ര​മാ​യ, പ്ര​ത്യേ​കി​ച്ചും ചി​ത്ര​ക​ലാ​പ​ര​മാ​യ അ​ഭി​രു​ചി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത യോ​ഗ്യ​ത​യാ​ണ്. ആ​നി​മേ​ഷ​ൻ പ​ഠ​ന​ത്തി​ന്​ താ​ഴെ പ​റ​യു​ന്ന കോ​ഴ്​​സു​ക​ൾ കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​ണ്.
 സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ,  ഡി​േ​പ്ലാ​മ കോ​ഴ്​​സു​ക​ൾ, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ, ബി.​എ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ, ബി.​എ​സ്​​സി ഡി​ഗ്രി കോ​ഴ്​​സു​ക​ൾ.
സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, ഡി​ഗ്രി കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ പ്ല​സ്​ ടു ​ആ​ണ്. എ​ന്നാ​ൽ, പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​ വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ടാ​ക​ണം.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ
സി-​ഡി​റ്റ്​ -തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മാ​യും പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ.
സ​െൻറ്​ ജോ​സ​ഫ്​ കോ​ള​ജ്​ ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ച​ങ്ങ​നാ​ശ്ശേ​രി: ബി.​എ. ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, 
ഡി.​സി സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, വാ​ഗ​മ​ൺ, ഇ​ടു​ക്കി: ബി.​എ. വി​ഷ്വ​ൽ ആ​ർ​ട്​​സ്,
എം.​ഇ.​എ​സ്​ കോ​ള​ജ്, മാ​റ​മ്പി​ള്ളി, ആ​ലു​വ: ബി.​വോ​ക്​ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, 
ശാ​ന്തി​ഗി​രി കോ​ള​ജ്​ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്, വ​ഴി​ത്ത​ല, ഇ​ടു​ക്കി: ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ മോ​ഡ​ൽ III,
തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജ്, കാ​സ​ർ​കോ​ട്​​: ബി.​എ​സ്​​സി വി​ഷ്വ​ൽ മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ, 
കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ വി​ഷ്വ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ആ​ർ​ട്​​സ്: ഡി​പ്ലോ​മ ഇ​ൻ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ എ​ഫ​ക്​​ട്​​സ്, 
എ​ൽ​ദോ മാ​ർ ബ​സോ​ലി​യോ​സ്​ കോ​ള​ജ്, കോ​ത​മം​ഗ​ലം: ബി.​എ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്​​സ്, എം.​എ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, എം.​എ ആ​നി​മേ​ഷ​ൻ, 
സി-​ആ​പ്​​റ്റ്​ മ​ൾ​ട്ടി​മീ​ഡി​യ അ​ക്കാ​ദ​മി -കൊ​ടു​ങ്ങ​ല്ലൂ​ർ, 
കെ​ൽ​ട്രോ​ൺ ആ​നി​മേ​ഷ​ൻ കാ​മ്പ​സ്​ -തൃ​ശൂ​ർ: ഡി​പ്ലോ​മ ഇ​ൻ 3ഡി ​ആ​നി​മേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ ഗ്രാ​ഫി​ക്​ ഡി​സൈ​ൻ, 
അ​രി​ന ആ​നി​മേ​ഷ​ൻ അ​ക്കാ​ദ​മി, തി​രു​വ​ന​ന്ത​പു​രം: ഷോ​ർ​ട്ട്​​ടേം കോ​ഴ്​​സു​ക​ൾ, ഡി​പ്ലോ​മ, ബി.​എ​സ്​​സി മ​ൾ​ട്ടി​മീ​ഡി​യ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ.
സി​നി​മ​യി​ലും അ​നു​ബ​ന്ധ രം​ഗ​ങ്ങ​ളി​ലും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ അ​നു​ബ​ന്ധ സീ​ഡി​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ആ​നി​മേ​ഷ​ൻ ക​മ്പ​നി​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ആ​നി​മേ​ഷ​ൻ കോ​ഴ്​​സ്​ പ​ഠി​ച്ച്​ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​ർ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കും. സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും അ​തി​ൽ മു​ന്നേ​റാ​നും ആ​നി​മേ​ഷ​ൻ പ​ഠ​നം സ​ഹാ​യി​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Animation courses
News Summary - Animation courses
Next Story