Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായനികുതി റിട്ടേൺ...

ആദായനികുതി റിട്ടേൺ നൽകാം 31 ന് മുമ്പ്

text_fields
bookmark_border
income-tax-return
cancel

ഓഡിറ്റ് നിർബന്ധമാക്കിയിട്ടുള്ള സ്​ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകർ 2016–17 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശമ്പളം ലഭിക്കുന്നവരും വാടക വരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത െ​​പ്രാപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാര സ്​ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡൻറ്​ മുതലായവ ലഭിക്കുന്നവരും ആദായ നികുതി റീഫണ്ട് ഉള്ളവരും ജൂലൈ 31ന് മുമ്പ് റിട്ടേൺ സമർപ്പിക്കണം. 

ഈവർഷം ആദായ നികുതി റിട്ടേണുകളിൽ ചില പരിഷ്​കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒറ്റപേജുള്ള ഐ.ടി.ആർ. 1 (സഹജ്), നിലവിലുണ്ടായിരുന്ന ആകെ റിട്ടേണുകളുടെ എണ്ണം ഒമ്പതിൽനിന്നും ഏഴായി ക​ുറച്ചത്​, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഐ.ടി. ആർ 2, ഐ.ടി.ആർ. 2എ, ഐ.ടി.ആർ. 3 എന്നിവ പരിഷ്​കരിച്ച് ഐ.ടി.ആർ. 2 മാത്രമാക്കൽ, ഐ.ടി.ആർ. 4, ഐ.ടി.ആർ. 4എസ്​(സുഗം), എന്നിവ യഥാക്രമം ഐ.ടി.ആർ. 3 ആയും ഐ.ടി.ആർ. 4 ആയും ഉള്ള മാറ്റങ്ങൾ എന്നിവയാണ് ഫോമുകളിൽ നടത്തിയ പരിഷ്​കാരങ്ങൾ. 

ആദായ നികുതി റിട്ടേണുകളോടൊപ്പം ഒരു വിധത്തിലുള്ള പേപ്പറുകളും ഫയൽചെയ്യാൻ സാധിക്കില്ല. റിട്ടേണുകൾ പേപ്പർ ഫോമിൽ നേരിട്ട് ആദായ നികുതി ഓഫിസിൽ സമർപ്പിക്കാൻ (ചില സാഹചര്യങ്ങൾ ഒഴികെ) സാധിക്കും. ഇലക്േട്രാണിക് ആയി ഡിജിറ്റൽ സിഗ്​നേച്ചേർ ഉപയോഗിച്ചും അല്ലെങ്കിൽ ഇലക്േട്രാണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും ഫയൽ ചെയ്യാവുന്നതാണ്. പേപ്പർ റിട്ടേണുകൾ 80 വയസ്സ്​​ കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്ക് മുമ്പ്​ വരുമാനം ഉള്ള വ്യകതികൾക്കും ഹിന്ദു അവിഭക്​ത കുടുംബത്തിനും മാത്രമേ (റീഫണ്ട് ക്ലെയിം ഇല്ലെങ്കിൽ മാത്രം) സമർപ്പിക്കാനാവൂ.

ആദായ നികുതി നിയമം അനുസരിച്ച് മൊത്തവരുമാനം (കിഴിവുകൾക്കുമുമ്പ്) 60 വയസ്സിൽ താഴെയുള്ള വ്യകതികൾക്ക് 2,50,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ താഴെയുള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ കൂടുതൽ ഉള്ളവർക്ക് 5,00, 000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യണം. നികുതിക്ക് തൊട്ടുമുമ്പിലുള്ള വരുമാനം അല്ല കണക്കിലെടുക്കേണ്ടത്. ആദായ നികുതി വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വേഗത്തിൽ അറിയുന്നതിന് സ്വന്തം മൊബൈൽഫോൺ നമ്പരും ഇമെയിൽ അഡ്രസും നൽകുന്നത് ഉചിതമാണ്.

ഫോം നമ്പർ 16ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം റിട്ടേണിൽ കാണിക്കേണ്ടത്. ഒന്നിൽകൂടുതൽ തൊഴിൽഉടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽ നിന്നും ലഭിച്ച വരുമാനം റിട്ടേണിൽ ഉൾപ്പെടുത്തുവാൻ വിട്ടുപോകരുത്. ബാങ്കിൽനിന്നും കടമെടുത്ത് ഭവനം നിർമിച്ചിട്ടുള്ള നികുതിദായകർ പലിശ തന്നാണ്ടിലെ വരുമാ നവുമായി സെറ്റോഫ് ചെയ്ത് പോവുകയില്ലെങ്കിൽ ഐ.ടി.ആർ. 1 നു പകരം ഐ.ടി.ആർ. 2 ആണ് ഉപയോഗിക്കേണ്ടത്.

ഫയൽചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
റിട്ടേണുകൾ ഫയൽചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. ആധാർ നമ്പർ നൽകണം. ആധാർ നമ്പർ ഇല്ലാത്ത വ്യക്​തികൾ ആധാർ ആപ്ലിക്കേഷൻ സമർപ്പിച്ചതിനുള്ള എൻറോൾമ​​െൻറ്​ ഐ.ഡി നൽകിയാൽ മതി.
  2. 2016 നവംബർ ഒമ്പതിനും ഡിസംബർ 31നും ഇടയിൽ ബാങ്കിൽ പണമായി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതി​​െൻറ വിവരങ്ങൾ യഥാക്രമം നൽകണം.
  3. വീടു വാങ്ങുന്നതിനുവേണ്ടി ബാങ്കുകളിൽ നിന്നും ധനകാര്യസ്​ഥാനങ്ങളിൽനിന്നും 2016–17 വർഷത്തിൽ ലോൺ എടുക്കുകയും അവയുടെ പലിശ 80 ഇ.ഇ. വകുപ്പ് അനുസരിച്ച് കിഴിവായി അവകാശപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അവ നിർദേശിച്ചിരിക്കുന്ന കോളത്തിൽ സമർപ്പിക്കണം. സാധാരണയായി കിഴിവ് ലഭിക്കുന്ന 24 ബി വകുപ്പ് അനുസരിച്ചുള്ള രണ്ടു ലക്ഷം രൂപ കൂടാതെയാണ് ഈ കിഴിവ് ലഭിക്കുന്നത്.
  4. 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്ക് മുമ്പ് വരുമാനം ഉള്ള നികുതിദായകർ ആദായ നികുതി റിട്ടേണുകളിൽ സ്വത്തുക്കളുടെ വിവരങ്ങൾ കഴിഞ്ഞ വർഷം മുതൽ നൽകണമായിരുന്നു. എന്നാൽ, ഈ വർഷം മുതൽ സ്വത്തുക്കളുടെ വിലാസവും നൽകണം.
  5. കഴിഞ്ഞ വർഷം വരെയുണ്ടായിരുന്ന വിദേശ യാത്ര വിവരങ്ങൾ നൽകൽ, ഓപറേഷൻ ഇല്ലാത്ത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകൽ എന്നിവ ഈ വർഷം മുതൽ ഇല്ലാതായി.

ഐ.ടി.ആർ 1 ഉപയോഗിക്കു​േമ്പാൾ
ശമ്പളം/പെൻഷൻ വരുമാനം, ഒരു വീടി​െൻറ മാത്രം വാടക ലഭിക്കുന്നവർ (മുൻവർഷങ്ങളിലെ നഷ്​ടം കാരിഫോർവേഡ് ചെയ്തിട്ടു ണ്ടെങ്കിൽ ഈ ഫോറം ഉപയോഗിക്കരുത്) മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡൻറ്​ മുതലായവ ലഭിക്കുന്നവർ എന്നിവർക്കാണ്​ ​െഎ.ടി.ആർ 1 ഫോറം ഉപയോഗിക്കാവുന്നത്.

എന്നാൽ, 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്കുമുമ്പ് വരുമാനമുള്ളവർ, ഹൗസ്​ േപ്രാപ്പർട്ടിയുടെ വാടകയിനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിക്കുന്നവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡൻറ്​ ലഭിക്കുന്നവർ, ആദായനികുതി നിയമം 115 ബി.ബി.ഇ പ്രകാരം വിശദീകരിക്കാൻ സാധിക്കാത്ത വരുമാനത്തിന് ഉയർന്നനിരക്കായ 60 ശതമാനം നികുതി നൽകുന്നവർ, മൂലധന നേട്ടം ഉണ്ടായിട്ടുള്ളവർ (ഹ്രസ്വകാല നേട്ടവും ദീർഘകാലനേട്ടവും ഉൾപ്പെടും), 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നും വരുമാനം ലഭിക്കുന്നവർ, ബിസിനസിൽനിന്നോ, ​പ്രഫഷനിൽനിന്നോ വരുമാനം ഉള്ളവർ, വിദേശ വരുമാനത്തിന് ടാക്​സ്​​ െക്രഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശ ബാങ്കുകളിൽ ഓപറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശ വരുമാനം ഉള്ളവർ മുതലായവർക്ക് ഐ.ടി.ആർ1 (സഹജ്) ഉപയോഗിക്കുവാൻ സാധിക്കില്ല.

babyjosephca@hotmail.com
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharincome tax returnbank depositemalayalam news
News Summary - income tax return submit before 31 -india news
Next Story