Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightഒാഹരി വിപണിയിൽ...

ഒാഹരി വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുമോ ?

text_fields
bookmark_border
ഒാഹരി വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുമോ ?
cancel

ന്യൂഡൽഹി: ജൂലൈ ഒന്ന്​ മുതൽ ചരക്ക്​ സേവന നികുതി രാജ്യത്ത്​ നിലവിൽ വരികയാണ്​. സാമ്പത്തിക മേഖലയിലെ സമ​ഗ്രപരിഷ്​കാരം ഒാഹരി വിപണിയിൽ എങ്ങനെയാണ്​ ബാധിക്കുക എന്നത്​ നിക്ഷേപകരെല്ലാം ആകാംഷയോടെയാണ്​ നോക്കി കാണുന്നത്​. ജി.എസ്​.ടി ആദ്യഘട്ടത്തിൽ ഒാഹരി വിപണിയെ നെഗറ്റീവ്​ ആയി സ്വാധീനിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം നംവബറിലെ നോട്ട്​ പിൻവലിക്കൽ ഒാഹരി വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. വിപണിയിൽ വൻ തകർച്ചയായിരുന്നു നോട്ട്​പിൻവലിക്കൽ മൂലമുണ്ടായത്​.  ജി.എസ്​.ടി നിലവിൽ വരു​േമ്പാൾ സമാനമായ സ്ഥിതിയായിരിക്കും ഉണ്ടാവുകയെന്നാണ്​ പ്രവചനങ്ങൾ. എന്നാൽ അത്രത്തോളം തകർച്ച​ ഒാഹരി വിപണിയിൽ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്​​.

ജി.എസ്​.ടിയോട്​ കരുതലോടെയാണ്​ ഒാഹരി വിപണി ആദ്യഘട്ടത്തിൽ പ്രതികരിക്കുന്നത്​. ഒരു മാസത്തിനിടയിൽ ആദ്യമായി ബോംബൈ  സൂചിക സെൻസെക്​സ്​ 31,000 പോയിൻറിന്​ താഴെ പോയി. ജൂൺ 27ന്​ ശേഷമാണ്​ വിപണിയിൽ ഇത്തരത്തിൽ ചാഞ്ചാട്ടമുണ്ടാകുന്നത്​. ജി.എസ്​.ടി നിലവിൽ വരുന്നതിന്​ മുന്നോടിയായാണ്​ വിപണിയിലെ  മാറ്റം എന്നാണ്​ സാമ്പത്തിക വിദഗ്​ധർ വിലയിരുത്തുന്നത്​.

ജി.എസ്​.ടി രാജ്യത്തി​​​​െൻറ ജി.ഡി.പിയിൽ വളർച്ചയുണ്ടാകുമെന്നാണ്​ പ്രതീക്ഷ. പുതിയ സംവിധാനത്തിലേക്ക്​ മാറാൻ കമ്പനികൾക്ക്​ കുറച്ച്​ സമയമെടുക്കും. ഇതുവരെ വിപണിയിലും തിരിച്ചടിയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst in india
News Summary - How painful will GST be for stock market? Not as much as VAT
Next Story