Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightചെറുകിട ഒാഹരികൾ...

ചെറുകിട ഒാഹരികൾ തരുന്നത്​ വലിയ ലാഭം

text_fields
bookmark_border
ചെറുകിട ഒാഹരികൾ തരുന്നത്​ വലിയ ലാഭം
cancel

മുംബൈ: ബാങ്കുകളിലെ സ്​ഥിര നിക്ഷേപത്തിൽ നിന്ന്​ ഒരു വർഷം കൊണ്ട്​ ലഭിക്കുന്ന വരുമാനം ഒരു ദിവസത്തിൽ ലഭിക്കുകയാണെങ്കിലോ?. അതിശയോക്​തിയാ​െണന്ന്​ പറഞ്ഞ്​ തള്ളികളയണ്ട. കഴിഞ്ഞ വർഷം ഇന്ത്യൻ ഒാഹരി വിപണിയിലെ പല ഒാഹരികളുടെ വിലയിൽ  ഒരു ദിവസത്തിൽ 10 ശതമാനത്തി​െൻറ വരെ വർധനയുണ്ടായെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതു കണക്കിലെടുക്കു​േമ്പാൾ ബാങ്ക്​ നിക്ഷേപത്തേക്കാൾ വരുമാനം ഒാഹരി വിപണിയിൽ നിന്ന്​ ലഭിക്കു​മെന്നാണ്​ ഇൗ രംഗത്തെ വിദഗ്​ധരുടെ അഭിപ്രായം​. 

ഒാഹരി വിപണിയിൽ കഴിഞ്ഞ വർഷം തിരിച്ചടി ഉണ്ടായെങ്കിലും പല ചെറുകിട ഒാഹരികളുടെയും വിലയിൽ വർധനയുണ്ടായി. മൾട്ടിബാഗർ ഒാഹരികളിലാണ്​  കഴിഞ്ഞ വർഷം വലിയ വർധനവുണ്ടായത്​. നൂറ്​ ശതമാനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ഒാഹരികളാണ്​ മൾട്ടിബാഗർ ഒാഹരികളെന്ന്​ അറിയപ്പെടുന്നത്​.

ഇന്ത്യൻ ഒാഹരി വിപണിയിൽ കഴിഞ്ഞ വർഷം 20 ഒാഹരികളിൽ നിന്ന്​ ഉടമകൾക്ക്​ 100 ശതമാനത്തിൽ കൂടുതൽ ലാഭം കിട്ടി. എകദേശം പത്തോളം ഒാഹരികൾ 50 ശതമാനത്തി​െൻറ ലാഭം  നൽകി. ജെ.എസ്​.ഡബ്​ളിയു സ്​റ്റീൽ, പിരാമൽ എൻറർപ്രെസ്​, എച്ച്​.പി.സി.എൽ, യു.പി.എൽ എന്നിവ ഇത്തരത്തിൽ ലാഭം നൽകിയ ഒാഹരികളാണ്​.

 വരും നാളുകളിൽ ബാങ്കിലെ സ്​ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുറയുന്നതിന​ുള്ള​ സാധ്യതയാണ്​ കാണുന്നത്​. ഇപ്പോൾ 6.5 ശതമാനം മുതൽ 7.2 ശതമാനം വരെയാണ്​ സ്​ഥിര നിക്ഷേപങ്ങൾക്ക്  ബാങ്കുകൾ​ പലിശയായി നൽകുന്നത്​. ഉൽപ്പന്ന സേവന നികുതി, നോട്ട്​പിൻവലിക്കൽ തീരുമാനം എന്നിവ മൂലം വരു വർഷങ്ങളിലും സ്​ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുറയും. ഇയൊരു സാഹചര്യത്തിൽ ഒാഹരി വിപണി മികച്ച നിക്ഷേപ മേഖലയാണെന്നാണ്​ സാമ്പത്തിക വിദഗ്​ധൻ നിലീഷ്​ഷാ അഭിപ്രായപ്പെടുന്നു​. എന്നാൽ ഇത്തരത്തിൽ നിക്ഷേപിക്കു​േമ്പാൾ ദീർഘകാലത്തേക്ക്​ നിക്ഷേപിക്കണമെന്നും അ​ദ്ദേഹം ഉപദേശിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share market
News Summary - You could earn 1-year return of an FD in one day in equities
Next Story