Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവമ്പൻ ​ഒാഹരി...

വമ്പൻ ​ഒാഹരി വിൽപ്പനക്കൊരുങ്ങി ദേശീയ സ്​റ്റോക്​ എക്​സേഞ്ച്​

text_fields
bookmark_border
വമ്പൻ ​ഒാഹരി വിൽപ്പനക്കൊരുങ്ങി ദേശീയ സ്​റ്റോക്​ എക്​സേഞ്ച്​
cancel

മുംബൈ​: പുതുവർഷത്തിൽ വമ്പൻ ഒാഹരി വിൽപ്പനക്കൊരുങ്ങി ദേശീയ സ്​റ്റോക്​ എക്​സേഞ്ച്​. ഇൗ ​െഎ.പി.ഒയിൽ  10,000 കോടി രൂപ മൂല്യമുള്ള ഒാഹരികളാണ്​​ എൻ.എസ്​.ഇ വിറ്റഴിക്കുന്നത്​. ഇതിനുള്ള അനുമതിക്കായി വ്യാഴാഴ്​ച എൻ.എസ്​.ഇ സെബിയെ സമീപിച്ചു. ഇന്ത്യയിലെ ​​െഎ.പി.ഒകളിൽ മൂന്നാമത്തെ വലിയ ​െഎ.പി.ഒ ആണ്​ ഇപ്പോൾ ദേശീയ സ്​റ്റോക്​ എക്​​േസഞ്ച്​ നടത്തുന്നത്​. സാധാരണ ജനങ്ങളിൽ നിന്ന്​ ഒാഹരി വിറ്റ്​ പണം സമാഹരിക്കുന്നതിനാണ്​ ​െഎ.പി.ഒ എന്ന്​ പറയുന്നത്​.

2010ൽ കോൾ ഇന്ത്യ ഇത്തരം ഒാഹരി വിൽപ്പനയിലൂടെ 1--5,000 കോടി സമാഹരിച്ചിരുന്നു. അതിന്​ ശേഷമുള്ള ഏറ്റവും വലിയ ഒാഹരി വിൽപ്പനയാണ്​ ഇപ്പോൾ നടക്കുന്നത്​. ബി.എസ്​.ഇയും 1,500 കോാടി രൂപയുടെ ഒാഹരികൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണെന്നും വാർത്തകളുണ്ട്​. സെപ്​തംബറിൽ ഇത്​ സംബംന്ധിച്ച ​അനുമതിക്കായി ബോംബൈ സ്​റ്റോക്​ എക്​​േസഞ്ച്​ സെബിയെ സമീപിക്കുമെന്നാണ്​ അറിയുന്നത്​.

ചിത്രരാമ​കൃഷ്​ണ​െൻറ രാജിയുടെ പശ്​ചാത്തലത്തിൽ ​ഒാഹരി വിൽപ്പന പ്രതിസന്ധിയിലാണെന്ന്​ വാർത്തകൾ പരന്നിരുന്നു. എന്നാൽ ​ഇപ്പോൾ പുറത്ത്​ വരുന്ന റിപ്പോർട്ടുകളനുസരിച്ച്​ പുതുവർഷത്തിൽ തന്നെ എൻ.എസ്​.ഇ ഒാഹരി വിൽപ്പന നടത്തുമെന്നാണ്​ അറിയുന്നത്​. വിപണിയിൽ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒാഹരി വിൽപ്പനയാണ്​ എൻ.എസ്​.ഇയുടേത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSE
News Summary - NSE’s IPO draft talks of biases towards select brokers
Next Story