ജി.എസ്​.ടിയും നോട്ട്​ നിരോധനവും തിളക്കമില്ലാതെ മുഹൂർത്ത വ്യാപാരം

21:32 PM
19/10/2017
bombay-stock-exchange

മുംബൈ: സംവത്​ 2074 മുഹൂർത്ത വ്യാപാര പ്രതീക്ഷകൾക്ക്​ തിരിച്ചടി. ദീപാവലി അവധി ദിനത്തിൽ നടന്ന മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്​സ്​ 194 പോയൻറ്​ ഇടിഞ്ഞ്​, 32,389.96ലും, 64.30 പോയൻറ്​ ഇടിഞ്ഞ്​ നിഫ്​റ്റി 10,146.55ലുമാണ്​ വ്യാപാരം അവസാനിപ്പിച്ചത്​്. കഴിഞ്ഞ വർഷം നടന്ന സംവത്​ 2073 മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്​സ്​ 4,642.84 പോയൻറും, നിഫ്​റ്റി 1,572.85 പോയൻറും ഉയർന്നിരുന്നു.

എന്നാൽ,  ജി.എസ്​.ടിയും നോട്ട്​ നിരോധനവും ഉൾപ്പടെ വിവിധ പ്രതിസന്ധികൾക്കി​ടയിൽ നടന്ന ഇത്തവണത്തെ വ്യാപാരം നിക്ഷേപകർക്ക്​ നിരാശയാണ്​ സമ്മാനിച്ചത്​. ബാങ്കിങ്​, പൊതുമേഖല, ഉൗർജ, എണ്ണ, വാതക, ​െഎ.ടി ഒാഹരികളെല്ലാം നഷ്​ടത്തിലായിരുന്നു

COMMENTS