Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഫെബ്രുവരിയില്‍ ...

ഫെബ്രുവരിയില്‍  മോശംപ്രകടനം  കാഴ്ചവെച്ച  പ്രധാന ഓഹരി വിപണി സെന്‍സെക്സ്

text_fields
bookmark_border
ഫെബ്രുവരിയില്‍  മോശംപ്രകടനം  കാഴ്ചവെച്ച  പ്രധാന ഓഹരി വിപണി സെന്‍സെക്സ്
cancel

മുംബൈ: ആഗോള ഓഹരി സൂചികകളിലെ പ്രധാനികളില്‍ ഫെബ്രുവരിയില്‍ ഏറ്റവും മോശംപ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍വിപണി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വിറ്റഴിച്ചതോടെ ഡോളര്‍ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയുടെ (സെന്‍സെക്സ്) ഇടിവ് ഫെബ്രുവരിയില്‍ എട്ടു ശതമാനവും രൂപയുടെ അടിസ്ഥാനത്തില്‍ ഏഴു ശതമാനവുമാണ്. 
ഈ വര്‍ഷം മൊത്തത്തില്‍ നോക്കിയാല്‍ ഇത് യഥാക്രമം 14 ശതമാനവും 11.4 ശതമാനമാവുമാണ്. പ്രധാന വിപണികളില്‍ നഷ്ടത്തില്‍ രണ്ടാം സ്ഥാനം സ്വിറ്റ്സര്‍ലന്‍ഡിനാണ് -ഇടിവ് 2.3 ശതമാനം. വിപണി മൂലധനത്തിന്‍െറ അടിസ്ഥാനത്തില്‍ ലോകത്തെ 10 വലിയ വിപണികളില്‍പെടുന്നവയാണ് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും. 
എല്ലാ വിപണികളും പരിഗണിച്ചാല്‍, ഫെബ്രുവരിയില്‍ ഡോളര്‍ അടിസ്ഥാനത്തില്‍ റിട്ടേണിലെ ഇടിവിന്‍െറ കാര്യത്തില്‍ യുക്രെയ്ന്‍ (-8.9 ശതമാനം) മാത്രമാണ് ഇന്ത്യക്ക് മുകളിലുള്ളത്. ഗ്രീസ് (-7.5), പോര്‍ചുഗല്‍ (-5.4) ഇറ്റലി (-5.1), ചെക് റിപ്പബ്ളിക് (-4.4), സ്പെയിന്‍ (-3.8) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങളുടെ അവസ്ഥയെന്ന് ബ്ളൂംബര്‍ഗിന്‍െറ കണക്കുകള്‍ പറയുന്നു. 
അതേസമയം, ഈ വര്‍ഷത്തെ മൊത്തം സ്ഥിതിയെടുത്താല്‍ ഒന്നാം സ്ഥാനം ചൈനക്കാണ് (-23.1 ശതമാനം). ഗ്രീസ് (-19.3), യുക്രെയ്ന്‍ (-18.8), ഇറ്റലി (17.9), നൈജീരിയ (-16) എന്നിവക്കു പിന്നില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ ഈ വര്‍ഷം വിദേശ നിക്ഷേപകരുട ഭാഗത്തുനിന്ന് ഏറ്റവുമധികം വിറ്റഴിക്കലുണ്ടായത് ഇന്ത്യയിലാണ് 254 കോടി ഡോളര്‍. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensex
Next Story