Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഎയർ ഇന്ത്യയെ...

എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റയും

text_fields
bookmark_border
എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റയും
cancel

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പും ശ്രമിക്കുന്നതായി വാർത്ത. വിമാന കമ്പനിയുടെ ഒാഹരി വിൽപ്പനയുമായി ബന്ധപ്പെട്ട്​ പ്രാരംഭ ചർച്ചകൾ ടാറ്റ ​ഗ്രൂപ്പ്​ മോദി സർക്കാറുമായി ആരംഭിച്ചതായി ഇ.ടി നൗ റിപ്പോർട്ട്​ ചെയ്യുന്നു.

ടാറ്റയുടെ തലവൻ ഇ.ചന്ദ്രശേഖരനെ ഉദ്ധരിച്ചാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. എയർ ഇന്ത്യയിലെ 51 ശതമാനം ഒാഹരികൾ വാങ്ങാനാണ്​ ടാറ്റയുടെ പദ്ധതി. നിലവിൽ നഷ്​ടത്തിൽ പ്രവർത്തനം നടത്തുന്ന എയർ ഇന്ത്യയെ ഒാഹരികൾ വിൽക്കാൻ നീതി ആയോഗ്​ ശിപാർശ സർക്കാറിന്​ നൽകിയിരുന്നു​. എയർ ഇന്ത്യയുടെ ഒാഹരികൾ വിൽക്കുമെന്ന  ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും പറഞ്ഞിരുന്നു.എയർ ഇന്ത്യയെ സർക്കാർ പൂർണമായും സ്വകാര്യവൽക്കരിക്കുകയാണെങ്കിൽ സിംഗപ്പൂർ എയർലൈൻസി​​​​െൻറ സഹകരണത്തോടെ മുഴുവൻ ഒാഹരികളും വാങ്ങാനും ടാറ്റക്ക്​ പദ്ധതിയുണ്ട്​. 

1932ൽ ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ തുടങ്ങിയ ടാറ്റ എയർലൈൻസാണ്​ സ്വാതന്ത്ര്യാനന്തരം 1948ലാണ്​ എയർ ഇന്ത്യയായി മാറിയത്​. 118 വിമാനങ്ങളുമായി ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നാണ്​എയർ ഇന്ത്യ. ന്യൂയോർക്ക്​, ലണ്ടൻ, ചിക്കാഗോ തുടങ്ങിയ ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ എയർ ഇന്ത്യ സർവീസുകൾ നടത്തുന്നുണ്ട്​. അഭ്യന്തര വിമാന സർവീസി​​​​െൻറ 14 ശതമാനവും ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്​ട്ര വിമാന സർവീസി​​​​െൻറ 75 ശതമാനവും എയർ ഇന്ത്യയുടെ കൈയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiatata group
News Summary - Will Tata again pilot Air India? Group in talks with govt to buy airline back
Next Story