Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഇന്ത്യൻ ​​െഎ.ടി...

ഇന്ത്യൻ ​​െഎ.ടി കമ്പനികൾ യു.എസിനെ കൈയൊഴിയുന്നു; ഇനി ചൈനക്ക്​ മുൻഗണന

text_fields
bookmark_border
ഇന്ത്യൻ ​​െഎ.ടി കമ്പനികൾ യു.എസിനെ കൈയൊഴിയുന്നു; ഇനി ചൈനക്ക്​ മുൻഗണന
cancel

ന്യൂഡൽഹി: അമേരിക്കയിലെ വ്യാപരങ്ങൾക്ക്​ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ​െഎ.ടി കമ്പനികൾ പുതുവഴി തേടുന്നു. അമേരിക്കൻ വ്യാപാരത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ചൈനീസ്​ വിപണിയെയാണ്​​ കമ്പനികൾ ലക്ഷ്യംവെക്കുന്നത്​​. ഇന്ത്യയിലെ ​െഎ.ടി കമ്പനികളുടെ സംഘടനയായ നാസ്​കോം വിഷയത്തിൽ ചൈനയിലെ പ്രമുഖ സോഫ്​റ്റ്​വെയർ കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ട്​​. 

ലോകത്തിലെ പ്രമുഖ സമ്പദ്​വ്യവസ്​ഥകളാണ്​ ജപ്പാ​​നും ചൈനയും. ഇൗ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങൾ ആരംഭിക്കുന്നത്​ വഴി ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാമെന്ന്​ കണക്കുകൂട്ടലെന്ന്​ നാസ്​കോം ഡയറക്​ടർമാരിലൊരാളായ ഗഗൻ സബർവാൾ പറഞ്ഞു. ലോകത്തെ പ്രമുഖ കമ്പനികൾക്കെല്ലാം ചൈനയിൽ നിക്ഷേപമുണ്ട്​. ആപ്പിൾ, മക്​​ഡോണാൾഡ്​ എന്നീ കമ്പനികൾക്കെല്ലാം ഇത്തരത്തിൽ നിക്ഷേപമുണ്ട്​. ഇയൊരു സാഹചര്യത്തിൽ ചൈനയിൽ നിക്ഷേപിക്കുന്നത്​ ഗുണകരമാവുമെന്നാണ്​ ​െഎ.ടി കമ്പനികളുടെ കണക്ക്​ കൂട്ടൽ.

അമേരിക്കക്ക്​ കൂടുതൽ പ്രാധാന്യം നൽകുന്ന നയം ട്രംപ്​ സ്വീകരിച്ചതോടെയാണ്​ ഇന്ത്യയിലെ ​െഎ.ടി കമ്പനികൾ പ്രതിസന്ധിയിലായത്​. എച്ച്​–1ബി വിസയുടെ കാര്യത്തിലുൾപ്പടെ കർശനമായ നടപടികളാണ്​ ട്രംപ്​ എടുത്തത്​. ഇത്​ ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയത്​ ഇന്ത്യൻ ​െഎ.ടി മേഖലക്കായിരുന്നു. ഇൗയൊരു സാഹചര്യത്തിലാണ്​ പുതു പരീക്ഷണവുമായി ഇന്ത്യയിലെ ​െഎ.ടി കമ്പനികൾ രംഗത്തെത്തുന്നത്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian it company
News Summary - As Trump locks down the US market, Indian IT industry starts tapping neighbourhood countries for business
Next Story