Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightനോട്ടില്ലാ...

നോട്ടില്ലാ സമ്പദ്​വ്യവസ്​ഥ പ്രയാസകരം -ആദി ഗോദ്​റേജ്​

text_fields
bookmark_border
നോട്ടില്ലാ സമ്പദ്​വ്യവസ്​ഥ പ്രയാസകരം -ആദി ഗോദ്​റേജ്​
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനം ദീർഘകാലാടിസ്​ഥാനത്തിൽ  ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​ ഗുണകരമാവുമെന്ന്​ ഗോദ്​റേജ്​ ഗ്രൂപ്പ്​ തലവൻ ആദി ഗോദ്​റേജ്​ . എന്നാൽ പണരഹിത സമ്പദ്​വ്യവ്​ഥയെന്ന ആശയം നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും ആദി ​ഗോദ്​റേജ്​ അഭിപ്രായപ്പെട്ടു.  ഇന്ത്യൻ എക്​സപ്രസ്​ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ ആദി ഗോദ്​റേജ്​ ത​െൻറ നിലപാട്​ വ്യക്​തമാക്കിയത്​

ലോകത്തിലെ ഒരു സമ്പദ്​വ്യവ്​സഥയും പൂർണമായും പണരഹിത സമ്പദ്​വ്യവസ്​ഥയായി ഇല്ല. പല രാജ്യങ്ങളുടെയും സമ്പദ്​വ്യവസ്​ഥയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്​. അത്തരം രാജ്യങ്ങൾ കൂടുതലായി ഒാൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ട്​. എന്നാൽ പൂർണമായും ഇന്ത്യക്ക്​ പണരഹിത സമ്പദ്​വ്യവസ്​ഥയിലേക്ക്​ മാറാൻ കഴിയുമോ എ​ന്ന കാര്യം സംശയമാണ്,​ പ്രത്യേകിച്ച്​ ഗ്രാമീണ ഇന്ത്യക്ക്​.

സമ്പദ്​വ്യവസ്​ഥയിൽ ആധുനിക രീതികൾ പേയ്​മെൻറിനായി ഉപയോഗിക്കാം എങ്കിലും പണം എന്നുള്ളത്​ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​.  ഇപ്പോഴത്തെ സാഹചര്യത്തിൽ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണം. എത്രയും വേഗത്തിൽ നോട്ട​ുകൾ ജനങ്ങളിലേക്ക്​ എത്തുന്നുവോ അത്​ അത്രയും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിൽ മറ്റ്​ പല രൂപങ്ങളിലും ഉണ്ടാവും അത്​ കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്നും അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു

ഉൽപന്ന-​ സേവന നികുതി രാജ്യത്തെ കള്ളപണത്തെ ഇല്ലാതാക്കും.  ഇത്​ മൂലം പരോക്ഷ നികുതി ഇല്ലാതാവുകയും പ്രത്യക്ഷ നികുതി മാത്രം നിലനിൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇത്​ കള്ളപണം തടയുന്നതിന്​ സഹായകമാവും. വ്യക്​തികളെ  നോട്ട്​ പിൻവലിക്കൽ വിഷയം എങ്ങനെ ബാധിക്കുന്നവെന്ന്​ മാത്രമേ സർക്കാർ കണക്കിലെടുത്തിട്ടുള്ളു. മൊത്തം വ്യാപാരത്തെ ഇത്​ എങ്ങനെ ബാധിക്ക​ുമെന്ന്​ അവർ കണക്കിലെടുത്തിട്ടില്ല പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ വ്യാപാരത്തിൽ. ഇവിടെ കൂടുതൽ ഇടപാടുകളും നടക്കുന്നത്​ നോട്ടുകൾ ഉപയോഗിച്ചാ​െണന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currecy demonetizationAdi Godrej
News Summary - Talk of cashless economy is trying to achieve too much too soon: Adi Godrej
Next Story