Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightബാങ്ക്​...

ബാങ്ക്​ കൺസോഷ്യത്തിന്​ മറുപടി നൽകാൻ വിജയ്​ മല്യക്ക്​ മൂന്നാഴ്​ചത്തെ സമയം

text_fields
bookmark_border
ബാങ്ക്​ കൺസോഷ്യത്തിന്​ മറുപടി നൽകാൻ വിജയ്​ മല്യക്ക്​ മൂന്നാഴ്​ചത്തെ സമയം
cancel

ന്യൂഡൽഹി: പണം  കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്​.ബി.​െഎയുടെ നേതൃത്ത്വത്തിലുള്ള ബാങ്ക്​ കൺസോഷ്യത്തിന് മറുപടി നൽകാൻ വിജയ്​ മല്യക്ക്​ മൂന്നാഴ്​ചത്തെ സമയം സുപ്രീം​കോടതി അനുവദിച്ചു. വിജയ്​ മല്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 40 മില്യൺ ഡോളർ കോടതിയുടെ ഉത്തരവിന്​ വിരുദ്ധമായി ട്രാൻസ്​ഫർ ചെയ്​തു എന്നാണ്​ ബാങ്കുകളുടെ ആരോപണം. ഇതിലാണ്​ ഇപ്പോൾ കോടതി നിർദ്ദേശം ഉണ്ടായിരിക്കുന്നത്​.

ജസ്​റ്റിസ്​ കുര്യൻ ജോസഫി​െൻറ അധ്യക്ഷതയിലുള്ള ബെഞ്ചാണ്​ ഉത്തരവ്​ പുറ​െപ്പടുവിച്ചത്​. കേസ്​ ഫെബ്രുവരി 2ന്​ കോടതി വീണ്ടും പരിഗണിക്കും. ഇംഗ്ലണ്ടിലുള്ള വിജയ്​ മല്യയെ തിരിച്ച്​ ഇന്ത്യയിലെത്തിക്കുന്നതിനായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ ബാങ്കുകളുടെ കൺസോഷ്യം നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എകദേശം 9,000 കോടി രൂപയാണ്​ വിജയ്​ മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക്​ നൽകാനുള്ളത്​.

എപ്രിലിൽ കേസ്​ പരിഗണിച്ചപ്പോൾ വിജയ്​ മല്യയോട്​ സ്വത്ത്​ വിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി നി​ർദേശിച്ചിരുന്നു. എന്നാൽ അന്ന്​ വിജയ്​ മല്യ സ്വത്ത്​ വിവരം പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallya
News Summary - SC grants Vijay Mallya 3 weeks to reply to SBI-led consortium
Next Story