Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഅഴിമതിക്കേസിൽ സാംസങ്​...

അഴിമതിക്കേസിൽ സാംസങ്​ തലവൻ അറസ്​റ്റിൽ

text_fields
bookmark_border
അഴിമതിക്കേസിൽ സാംസങ്​ തലവൻ അറസ്​റ്റിൽ
cancel

സിയോൾ: സാംസങ്ങ്​ ഗ്രൂപ്​ തലവൻ ജെയ്​.വൈ.ലീ അഴിമതിക്കേസിൽ അറസ്​റ്റിലായി. ദക്ഷിണകൊറിയൻ പ്രസിഡൻറ്​ പാർക്ക്​ ഗെൻ ഹെയുടെ ഇംപീച്ച്​മെൻറിന്​ വരെ കാരണമായ അഴിമതിക്കേസിലാണ്​  അറസ്​റ്റ്​ ഉണ്ടായിരിക്കുന്നത്​. സിയോളി​ലെ ഡിറ്റക്​ഷൻ സെൻററിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന്​ ശേഷമാണ്​ വെള്ളിയാഴ്​ച അദ്ദേഹത്തി​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​​. സാംസങ്ങി​െൻറ രണ്ട്​ കമ്പനികൾ തമ്മിൽ ലയിപ്പിക്കുന്നത്​ സംബന്ധിച്ച്​ ഇടപാടാണ്​ കേസിന്​ ആധാരം. ലീക്ക്​ വ്യക്​തിപരമായി നേട്ടമുണ്ടായ ഇടപാടിൽ സർക്കാർ അധികാരികൾക്ക്​ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്​.

നിലവിൽ സാംസങ്ങി​​െൻറ വൈസ്​ ചെയർമാനാണ്​ 48കാരനായ ലീ. ലീയുടെ അറസ്​റ്റിനെ തുടർന്ന്​ സാംസങ്ങി​െൻറ ഒാഹരികളുടെ  വില  1.2 ശതമാനം വരെ കുറഞ്ഞു. വൈസ്​ ചെയർമാനൊപ്പം  സാംസങ്ങി​െൻറ മറ്റ്​ ചില ഉദ്യോഗസ്ഥരും കേസിൽ സംശയത്തി​െൻറ നിഴലിലാണ്​. 

നേ​രത്തെ കേസിൽ അറസ്​റ്റ്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ ലീ  നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന്​ പിന്നാലെയാണ്​  അറസ്​റ്റ്​ ഉണ്ടായിരിക്കുന്നത്​. ലീയുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ സാംസങ്​ വക്​താവ്​ അറിയിച്ചു. സാംസങ്ങി​െൻറ ദൈനംദിന പ്രവർത്തനങ്ങളിൽ  അറസ്​റ്റ്​ പ്രതിസന്ധി സൃഷ്​ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungLee Jae-yong
News Summary - Samsung chief Lee Jae-yong has been arrested on bribery charges
Next Story