Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightരഹസ്യ രേഖകൾ...

രഹസ്യ രേഖകൾ തിരിച്ചേൽപ്പിക്കണമെന്ന്​ മിസ്​ട്രിയോട്​ ടാറ്റ ഗ്രൂപ്പ്​

text_fields
bookmark_border
cyrus-mistry
cancel

മുംബൈ: സൈറിസ്​ മി​സ്​ട്രിയുടെ കൈവശമുള്ള രഹസ്യരേഖകൾ ടാറ്റ ഗ്രൂപ്പ്​ തിരിച്ച്​ ചോദിച്ചു.ടാറ്റ ഗ്രൂപ്പി​െൻറ രഹസ്യ സ്വഭാവം മിസ്​ട്രി  കാത്തു സൂക്ഷിച്ചില്ലെന്ന വിമർശനങ്ങൾക്കിടെ കമ്പനിയുടെ നീക്കം. മിസ്​ട്രിക്ക്​ ടാറ്റ ഗ്രൂപ്പ് അയച്ച വക്കീൽ നോട്ടീസിലാണ്​ കമ്പനിയെ സംബന്ധിക്കുന്ന രഹസ്യരേഖകൾ 48 മണിക്കൂറിനകം തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെടുന്നത്​. ഭാവിയിൽ ഇത്തരം രേഖകൾ പുറത്ത്​ പോകാതിരിക്കുന്നതിന്​ വേണ്ടിയാണ്​ ടാറ്റ ഗ്രൂപ്പി​െൻറ നടപടി. മൂന്ന്​ ദിവസത്തിനുള്ളിൽ ടാറ്റ  സൈറിസ്​ മി​സ്​​്ട്രിക്ക്​ അയക്കുന്ന രണ്ടാമത്തെ വക്കീൽ നോട്ടീസ്​ ആണിത്​​.

103 ബില്യൺ ഡോളറി​െൻറ വ്യവസായമുള്ള ടാറ്റ ​ഗ്രൂപ്പിനെ സംബന്ധിക്കുന്ന രേഖകൾ ഉടൻ തന്നെ കൈമാറണമെന്നും അതിന്​ മുമ്പ്​ രേഖകൾ പുറത്ത്​ പോകരുതെന്നും ​നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്​. ചൊവ്വാഴ്​ച സൈറിസ്​ മിസ്​ട്രി ടാറ്റ ​ ഗ്രൂപ്പി​ലെ രഹസ്യ സ്വഭാവം കാത്തു സൂക്ഷി​ച്ചില്ലെന്ന്​ ആരോപിച്ച്​ രത്തൻ ടാറ്റയാണ്​​ രംഗത്തെത്തിയത്​..

കമ്പനിയുടെ അനുമതിയില്ലാതെ രഹസ്യ സ്വഭാവമുള്ള രേഖകൾ പുറത്താക്കുന്നത്​​ നിയമപരമായി ​ശിക്ഷാർഹമാണെന്നും നോട്ടീസിൽ പറയുന്നു. ഒക്​ടോബർ 24നാണ്​ ടാറ്റ ഗ്രൂപ്പി​െൻറ ചെയർമാൻ സ്​ഥാനത്ത്​ നിന്ന്​ സൈറിസ്​  മിസ്​ട്രിയെ പുറത്താക്കിത്​. ഇതിനെ തുടർന്ന്​ രത്തൻ ടാറ്റയും സൈറിസ്​ മിസ്​ട്രിയും പരസ്​പരം ആരോപണ പ്ര​ത്യാരോപണങ്ങളുമായി രംഗത്ത്​ എത്തിയിരുന്നു. പുറത്താക്കലിനെതിരെ സൈറിസ്​ മിസ്​ട്രി കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata sonscyrus mistry
News Summary - Return all confidential papers, Tata Sons sends legal notice to Cyrus Mistry
Next Story