റിലയൻസി​െൻറ പിന്മാറ്റം: തൊഴിലാളികൾക്ക്​ വൻ തിരിച്ചടി

19:35 PM
26/10/2017
anil amban

മുംബൈ: മൊബൈൽ, ഡി.ടി.എച്ച്​ ബിസിനസുകളിൽ നിന്നുള്ള റിലയൻസ്​ കമ്യൂണിക്കേഷ​​​െൻറ പിൻമാറ്റം കമ്പനിയിലെ തൊഴിലാളികൾക്ക്​ വൻ തിരിച്ചടിയാകും. കണക്കുകളനുസരിച്ച്​ ഏകദേശം 1200 പേർക്കെങ്കിലും ആദ്യ ഘട്ടത്തിൽ തൊഴിൽ നഷ്​ടമാകുമെന്നാണ്​ റിപ്പോർട്ട്​. 2 ജി മൊബൈൽ സേവനങ്ങളിൽ നിന്നും ഡി.ടി.എച്ച്​ ബിസിനസിൽ നിന്നും മാറി നിൽക്കാനാണ് അനിൽ അംബാനിയുടെ ​റിലയൻസ്​ കമ്യൂണിക്കേഷൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്​. 

പുതിയ തീരുമാനം കമ്പനി തൊഴിലാളികളെ അറിയിച്ചതായാണ്​ സൂചന. ബിസിനസ്​ അവസാനിപ്പിക്കുന്നതി​​​െൻറ ഭാഗമായി തൊഴിലാളി​കളോട്​ സ്വയം വിരമിക്കൽ നടത്താനാണ്​ റിലയൻസ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഒരു മാസത്തിനകം രണ്ട് സേവനങ്ങളും നിർത്താനാണ്​ കമ്പനിയുടെ നീക്കം. 

മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോയുടെ വരവാണ്​ അനിൽ അംബാനിക്ക്​ കനത്ത തിരിച്ചടി നൽകിയത്​. ജിയോ വന്നതോടെ റിലയൻസി​​​െൻറ നഷ്​ടം ക്രമാതീതമായി ഉയരുകയായിരുന്നു. 

COMMENTS