Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവിമാന ടിക്കറ്റ്​ ...

വിമാന ടിക്കറ്റ്​ നിരക്ക്​ 15 ശതമാനം വരെ വർധിച്ചേക്കും

text_fields
bookmark_border
cheapestflight
cancel

ന്യൂഡൽഹി:  വിമാന കമ്പനികൾ നിരക്കുകൾ 15 ശതമാനം വർധിപ്പിക്കാനൊരുങ്ങുന്നു. വിമാന ഇന്ധനത്തി​​​​​​െൻറ വില വർധനവാണ്​ നിരക്കുകൾ ഉയർത്താൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്​. ആഗസ്​റ്റിന്​ ശേഷം വിമാന ഇന്ധനത്തി​​​​​​െൻറ വില ഇന്ത്യൻ വിപണിയിൽ കൂടുകയാണ്​​.ഞായറാഴ്​ചയാണ്​ എണ്ണ കമ്പനികൾ അവസാനമായി വിമാന ഇന്ധനത്തി​​​​​​െൻറ വില വർധിപ്പിച്ചത്​. 6 ശതമാനം  വർധനയാണ്​ ഇന്ധനത്തിന്​ ഏർപ്പെടുത്തിയത്​.

എന്നാൽ നിരക്ക്​ വർധന സംബന്ധിച്ച്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ വിമാന കമ്പനികൾ തയാറായിട്ടില്ല. നിരക്കുകൾ ഉയർത്തുന്നത്​ കിങ്​ഫിഷറി​​​​​​െൻറ ഗതി തങ്ങൾക്ക്​ വരുത്തുമെന്നാണ്​ ഇവരുടെ ഭയം. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക്​ വർധനയോട്​ പൂർണമായും മുഖംതിരിച്ച്​ നിൽക്കാൻ കമ്പനികൾക്ക്​ കഴിയില്ല. നിരക്കു വർധന സംബന്ധിച്ച്​ ദിവസങ്ങൾക്കകം തീരുമാനമെടുക്കുമെന്നാണ്​ കമ്പനികൾ അറിയിച്ചിരിക്കുന്നത്​.

ആഗസ്​റ്റ്​ 1 മുതൽ അഭ്യന്തര വിമാന സർവീസുകൾക്ക്​ 5,000 രൂപ നികുതിയായി ഇൗടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഒരോ സർവീസിനുമാണ്​ ഇൗ തുക ഇൗടാക്കുക. ഇൗ തുകയുടെ അധികഭാരം വിമാന കമ്പനികൾ ഏറ്റെടുക്കാൻ തയാറായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikemalayalam newsairfaresaviation turbine fuel
News Summary - Now, brace for a 15 per cent hike in airfares-Business news
Next Story