Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: സർക്കാരിന്​ 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാകും– കെ.വി.കമ്മത്ത്

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: സർക്കാരിന്​ 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാകും–  കെ.വി.കമ്മത്ത്
cancel

മുംബൈ: നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം സർക്കാരിന്​ ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാവുമെന്ന്​ ​മുൻെഎ.സി.​െഎ.സി.​െഎ ചെയർമാൻ കെ.വി.കമ്മത്ത്​. കുറഞ്ഞ കാലയളവിൽ പലിശനിരക്കുകളിൽ കുറവുണ്ടാകും . സർക്കാരിന്​ നികുതി ഇനത്തിലുള്ള വരുമാനം വർധിക്കും. പൊതുമേഖല ബാങ്കുകളിൽ വൻതോതിൽ മൂലധന നിക്ഷേപമുണ്ടാകും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപിക്കും. ഇതൊക്കെയാണ്​ നോട്ട്​ പിൻവലിക്കൽ തീരുമാനം കൊണ്ടുണ്ട​ാവുന്ന മറ്റ്​ നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷമയോടെ നമ്മൾ കാത്തിരുന്നാൽ നല്ല സ്​ഥിതി കൈവരുമെന്ന്​ തന്നെയാണ്​ എ​െൻറ വിശ്വാസം. ​പിൻവലിച്ച പഴയ നോട്ടുകളിൽ കൂടുതലും തിരിച്ചെത്തിയതി​െൻറ പേരിൽ നോട്ട്​ പിൻവലിക്കൽ തീരുമാനം പരാജയമാണെന്ന്​ പലരും അഭിപ്രായപ്പെടുന്നുണ്ട്​.  ഇത്​ വരെയായിട്ടും വെളിപ്പെടുത്താത്ത പണവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്​. ഇതി​െൻറ ​ നികുതിയായി ഏകദേശം 2.5 ലക്ഷം കോടി രൂപ സർക്കാരിന്​ ലഭിക്കുമെന്നും കമ്മത്ത്​ പറഞ്ഞു.

 നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയില്ല എന്നതി​െൻറ പേരിൽ പലരും സർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്​ എന്നാൽ ഇത്​ അതീവ രഹസ്യമായ നീക്കമാണ്​ കുറച്ച്​ പേർക്ക്​ മാത്രമേ ഇതിനെ കുറിച്ച്​ അറിവുണ്ടാകുകയുള്ളു. ശക്​തനായ ഭരണാധികാരിക്ക്​ മാത്ര​മേ ഇത്തരമൊരു തീരുമാന​െമടുക്കാനുള്ള ധൈര്യമുണ്ടാവുകയുള്ളു എന്നും ഇക്കണോമിക്​സ്​ ടൈംസിന്​ നൽകിയ അഭിമുഖത്തിൽ കമ്മത്ത്​ ചൂണ്ടിക്കാട്ടി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - Note ban likely to fetch government Rs 2.5 lakh crore: KV Kamath
Next Story