Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവരാനിരിക്കുന്നത്​...

വരാനിരിക്കുന്നത്​ പ്രതിസന്ധിയുടെ കാലമെന്ന്​ ഇൻഫോസിസ്​ സി.ഇ.ഒ

text_fields
bookmark_border
infosys
cancel

ബംഗളൂരു: ഇൻഫോസിൽ വരാനിരിക്കുന്നത്​ പ്രതിസന്ധിയുടെ കാലമാണെന്ന്​ കമ്പനിയുടെ ഇടക്കാല സി.ഇ.ഒ പ്രവീൺ റാവു. കമ്പനിയുടെ ജീവനക്കാർക്ക്​ അയച്ച ഇ-മെയിൽ സന്ദേശത്തിലാണ്​ പ്രവീൺ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. പ്രതിസന്ധിയെ നേരിട്ട്​ തുടർന്നും ഇൻഫോസിസിന്​ മുന്നോട്ട്​ പോവാൻ സാധിക്കുമെന്നും സി.ഇ.ഒ ഇ-മെയിലിൽ വ്യക്​തമാക്കി.

ആദ്യമായാണ്​ ഇൻഫോസിസ്​ ഇത്രയും വലിയ പ്രതിസന്ധ​ിയെ അഭിമുഖികരിക്കുന്നത്​. കമ്പനി സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്​. ലീഡർഷിപ്പിലെ മാറ്റങ്ങൾ, പുതിയ പ്രൊജക്​ടുകൾ നടപ്പിലാക്കുന്നതിലെ പ്രതിസന്ധികൾ എന്നിവയെല്ലാം കമ്പനിക്ക്​ മുന്നിലുള്ള വെല്ലുവിളികളാണ്​. ഇതിനെ സംബന്ധിച്ചെല്ലാം​ പൊതുസമൂഹത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രവീൺ റാവു  പറഞ്ഞു.
 
വെള്ളിയാഴ്​ച വിശാലി​​െൻറ തീരുമാനം നമ്മൾ അറിഞ്ഞതാണ്​. അദ്ദേഹത്തി​​െൻറ തീരുമാനത്തെ ബഹുമാനിക്കണം. വിശാൽ സിക്കയുടെ പിൻമാറ്റം കമ്പനിയെ ബാധിക്കും.എക്​സിക്യൂട്ടീവ്​ വൈസ്​ ചെയർമാനായി മാർച്ച്​ 2018 വരെ അദ്ദേഹം തുടരും. കമ്പനിയുടെ അധികാര കൈമാറ്റം എളുപ്പമാക്കനാണ്​ ഇതെന്നും റാവു ഇ-മെയിലിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosysmalayalam newscorporate worldPravin Raointerim CEO
News Summary - Infosys interim CEO Pravin Rao tells employees company will stay on course in days ahead–Business news
Next Story