Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightജീവനക്കാരനെ പിരിച്ച്​...

ജീവനക്കാരനെ പിരിച്ച്​ വിട്ടതിൽ ഖേദം പ്രകടിപ്പ്​ മഹീന്ദ്ര തലവൻ

text_fields
bookmark_border
anand
cancel

മുംബൈ: ഇന്ത്യയിലെ പ്രമുഖ ​െഎ.ടി കമ്പനികളിലൊന്നായ ടെക്​ മഹീ​ന്ദ്രയിലെ ജീവനക്കാരനെ പിരിച്ച്​ വിട്ടതിൽ ഖേദ പ്രകടിപ്പിച്ച്​ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര. സംഭവത്തിൽ താൻ ഖേദിക്കുന്നു. ജീവനക്കാരുടെ അഭിമാനം സംരക്ഷിക്കുകയെന്നത്​ കമ്പനിയുടെ പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്​. ഭാവിയിൽ ഇത്തരം സംഭവമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആനന്ദ്​ മഹീ​ന്ദ്ര ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ്​ ടെക്​ മഹീന്ദ്രയിലെ ജീവനക്കാരനെ പിരിച്ച്​ വിട്ടത്​. ഒരു ദിവസത്തെ മാത്രം നോട്ടീസ്​ നൽകിയായിരുന്നു പിരിച്ചു​വിടൽ. ജീവനക്കാരനും  മഹീന്ദ്രയിലെ എക്​സിക്യൂട്ടിവും തമ്മിലുള്ള സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഖേദ​ പ്രകടനവുമായി കമ്പനിയുടെ പ്രതിനിധികൾ രംഗത്തെത്തുന്നത്​.

കമ്പനിയിലെ എച്ച്​.ആർ വിഭാഗവും ജീവനക്കാരനും തമ്മിലുള്ള സംഭാഷത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇത്​ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ കമ്പനിയുടെ മാനേജിങ്​ ഡയറക്​ടർ സി.പി ഗുർനാനിയും ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയിലെ സമകാലിക സംഭവങ്ങളുടെ പശ്​ചാത്തലത്തിൽ ഇന്ത്യയിലെ ​െഎ.ടി മേഖല കനത്ത പ്രതിസന്ധിയാണ്​ നേരിടുന്നത്​. ജീവനക്കാരെ പിരിച്ചുവിടൽ മിക്ക ​െഎ.ടി കമ്പനികളും സാധാരണയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businessmalayalam newsteh mahindrasackinganand mahindra
News Summary - Anand Mahindra's apology over a techie's sacking brings IT layoffs in spotlight
Next Story