Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightജിയോയുടെ സാന്നിധ്യം; ...

ജിയോയുടെ സാന്നിധ്യം; എയർടെല്ലിന്​ കനത്ത തിരിച്ചടി

text_fields
bookmark_border
ജിയോയുടെ സാന്നിധ്യം;  എയർടെല്ലിന്​ കനത്ത തിരിച്ചടി
cancel

ന്യൂഡൽഹി: വമ്പൻ ഒാഫറുകളുമായി റിലയൻസ്​ ജിയോ കളം നിറഞ്ഞപ്പോൾ എയർടെല്ലിനുണ്ടായത്​ കനത്ത തിരിച്ചടി. എയർടെല്ലി​​െൻറ നാലാം പാദ ലാഭത്തിൽ 72 ശതമാനം കുറവാണ്​ ഉണ്ടായത്​. മാർച്ച്​ മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിൽ 373.4 കോടി രൂപയാണ്​ എയർടെല്ലി​​െൻറ ആകെ ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,319 കോടിയാണ്​ ലാഭം.

ആകെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്​. വരുമാനത്തിൽ 12 ശതമാനത്തി​​െൻറ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. 24,959.6 കോടിയിൽ നിന്ന്​ 21,934.6 കോടിയായി കുറഞ്ഞത്​.എന്നാൽ ജിയോയുടെ വരവിനെ കുറിച്ച്​ എയർടെൽ മൗനം പാലിക്കുകയാണ്​. ടെലികോം വ്യവസായത്തിലാകമാനം ലാഭത്തിൽ കുറവുണ്ടാകുകയാണെന്നാണ്​ എയർടെല്ല്​ സി.ഇ.ഒ ഗോപൽ മിത്തലി​​െൻറ നിലപാട്​. ജിയോയുടെ ഒാഫറുകളെ കുറിച്ചുള്ള ചോദ്യത്തിന്​ തങ്ങളുടെ നെറ്റ്​വർക്കിൽ മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപം നടത്തുമെന്നായിരുന്നു എയർടെൽ സി.ഇ.ഒയുടെ മറുപടി.

കഴിഞ്ഞ വർഷം സെപ്​തംബർ മാസത്തിലാണ്​ റിലയൻസ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. മൂന്ന്​ മാസത്തിന്​ എല്ലാ സേവനങ്ങളും സൗജന്യമായി നൽകിയിട്ടായിരുന്നു ജിയോയുടെ തുടക്കം. ജിയോയുടെ സൗജന്യ സേവനം മൂലം മറ്റ്​ മൊബൈൽ സേവനദാതാക്കാളും നിരക്കുകൾ കുറക്കാൻ നിർബന്ധിതരാവുകയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIRTELrelaince jio
News Summary - Airtel Q4 net income plunges 72% on Jio effect
Next Story