Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡിജിറ്റൽ...

ഡിജിറ്റൽ ഇടപാടുകൾക്കായി ഇനി ആധാർ കാർഡ്​

text_fields
bookmark_border
ഡിജിറ്റൽ ഇടപാടുകൾക്കായി  ഇനി ആധാർ കാർഡ്​
cancel

മുംബൈ: ഡിജിറ്റൽ ഇടപാടുകൾക്കായി ഇനി 12 അക്ക ആധാർ നമ്പർ ഉപയോഗിക്കാനുള്ള സംവിധാനം സർക്കാർ കൊണ്ട്​ വരുന്നു. പണരഹിത സമ്പദ്​വ്യവസ്​ഥ സൃഷ്​ടിക്കുന്നതിന്​ വേണ്ടിയാണ്​ പുതിയ രീതി പ്രോൽസാഹിപ്പിക്കുന്നത്​. നീതി ആയോഗ്​ ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥ പ്രോൽസാഹിപ്പിക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സർക്കാരി​െൻറ​ പുതിയ നീക്കം.

ആധാർ ഉപയോഗിച്ച്​ കൊണ്ടുള്ള ഇടപാടുകൾ കാർഡ്​ രഹിതവും പിൻ രഹിതവുമായിരിക്കും. ഇൗ സംവിധാന പ്രകാരം ഉപഭോക്​താകൾക്ക്​ അവരുടെ ആധാർ നമ്പറും ഫിംഗർ പ്രിൻറും ഉപയോഗിച്ച്​ മൊബൈലിലുടെ ഡിജിറ്റലായി ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന്​ യു.​െഎ.ഡി ഡയറക്​ടർ ജനറൽ അജയ്​ പാണ്ഡ പറഞ്ഞു. ഇതിനായി നിരവധി സംവിധാനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്​. ​മൊബൈൽ നിർമ്മാതാക്കൾ, വ്യാപാരികൾ, ബാങ്കുകൾ എന്നിവയുമായെല്ലാം സർക്കാർ ചർച്ച നടത്തി വരികയാണ്​ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ​മൊബൈൽ നിർമ്മാതാക്കളോട്​ ഫിംഗർപ്രിൻ​േൻറാ, കണ്ണി​െൻറ കൃഷ്​ണമണിയോ തിരിച്ചറിയുന്ന സംവിധാനം കൂടി മൊബൈലിൽ  കൂട്ടിച്ചേർക്കാൻ കഴിയുമോയെന്ന്​ ചോദിച്ചിട്ടുണ്ടെന്ന്​ നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്ത്​ പറഞ്ഞു. മുഖ്യമന്ത്രിമാരുടെ സമിതിയാകും ഡിജിറ്റൽ സാമ്പത്തിക വ്യവസ്​ഥയിലുള്ള മാറ്റത്തെ കുറിച്ചുള്ള രൂപരേഖ തയ്യാറാക്കുക. അടുത്ത വർഷം ഇതിനുള്ള പദ്ധതി തയ്യാറാക്കും. ജനങ്ങളെ ഡിജിറ്റൽ സാമ്പത്തികവ്യവസ്​ഥയിലേക്ക്​ മാറ്റിയെടുക്കുന്നതിന്​ പുതിയ നീക്കം സഹായിക്കുമെന്നാണ്​​ കരുതുന്നത്​.

നവംബർ 8ന്​ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന്​ ശേഷം ഡിജിറ്റലായിട്ടുള്ള ഇടപാടുകൾക്ക്​ ഡിസംബർ 30 വരെ സർചാർജ്​ ഏർപ്പെടുത്തരുതെന്ന്​ കേന്ദ്രസർക്കാർ ശുപാർശ ചെയ്​തിരുന്നു. എന്നാൽ പല വ്യവസായികളും ഇപ്പോഴും ഡിജിറ്റൽ ഇടപാടുകൾക്ക്​ 2 ശതമാനം വരെ സർചാർജ്​ ഇടാക്കുന്നുണ്ട്​.ഡിസംബറിൽ ഇപ്പോൾ ഏർപ്പെടുത്തിയ ഇളവ്​ അവസാനിക്കും അതിന്​ ​ശേഷം സുസ്​ഥിരമായ സംവിധാനം കൊണ്ട്​ വരുന്നതിനായാണ്​ സർക്കാർ പുതിയ നീക്കം നടത്തുന്നത്​. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പ്രചാരണം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaar number
News Summary - Your 12-digit Aadhaar number could soon replace all card transactions Read more at: http://economictimes.indiatimes.com/articleshow/55724309.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Next Story