Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎല്ലാ ബജറ്റിനും...

എല്ലാ ബജറ്റിനും ധനമന്ത്രിമാർ എന്തിനാണ്​ ഒരു തുകൽ പെട്ടി കരുതുന്നത് ?​

text_fields
bookmark_border
lethar-bag
cancel

കേരള ധനമന്ത്രി തോമസ്​ ​െഎസകും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്​ലിയും ബജറ്റ്​ അവതരിപ്പിക്കുന്ന ദിവസം പാർലമ​​​െൻറി​േലക്ക്​ ഒരു തുകൽ പെട്ടിയുമായാണ​്​ വരാറുള്ളത്​. എന്തിനാണ്​ ആ പെട്ടി? ബജറ്റുമായി അതിനുള്ള ബന്ധമെന്ത്​? സംശയം പ്രകടിപ്പിക്കാത്തവർ ചുരുക്കമായിരിക്കും. ആ പെട്ടിക്ക്​ ഒരു ച​രിത്രമുണ്ട്.​ ഒന്നര നൂറ്റാണ്ട്​ പഴക്കമുള്ള ചരിത്രം. 
 
ഫ്രഞ്ച്​ വാക്കായ ബഗറ്റിൽ (Bougette) നിന്നുമാണ്​ ബജറ്റ്​ എന്ന വാക്ക്​ പിറവിയെടുത്തത്​. ബഗറ്റി​​​​െൻറ അർഥമാക​െട്ട ‘ലെതർ ബാഗ്’​ എന്നും​. വർഷങ്ങളായി ഇന്ത്യയിലെയും ബ്രിട്ടനിലെയും ധനമന്ത്രിമാർ അവരുടെ സുപ്രധാന കൃത്യനിർവഹണമായ ബജറ്റ്​ അവതരിപ്പിക്കുന്ന ദിവസം ലെതർ ബാഗുമായി വരുന്നത് ഇൗ ഫ്രഞ്ച്​ വാക്ക്​ കാരണമത്രേ​. എന്നാലും ഇൗ പാരമ്പര്യത്തിന്​ തുടക്കമിട്ടത്​ ആരെന്ന കൗതുകം നിലനിൽക്കുന്നു. ഒന്നര നൂറ്റാണ്ട്​ പിറകിലേക്ക്​ പോകാം​. 

1860ൽ ബ്രിട്ട​​​​െൻറ ധനകാര്യ വകുപ്പി​​​​െൻറ തലവനായിരുന്നു വില്യം എവാർട്ട്​ ഗ്ലാഡ്​​സ്​റ്റോൺ. അദ്ദേഹം രാജ്യത്തി​​​​െൻറ ബജറ്റ്​ അവതരിപ്പിക്കുന്ന ദിവസം ഒരു ചുവന്ന തുകൽ പെട്ടി കൂടെ കരുതാറുണ്ടായിരുന്നു. ദീർഘ നേര പ്രസംഗത്തിന്​ പേര്​ കേട്ടയാളായിരുന്നു ഗ്ലാഡ്​സ്​റ്റോൺ. അതിനാൽ തന്നെ ബജറ്റുമായി ബന്ധപ്പെട്ട ധാരാളം രേഖകൾ അദ്ദേഹത്തി​​​​െൻറ കയ്യിലുണ്ടാവും. അന്നത്തെ രാജ്ഞി ഗ്ലാഡ്​സ്​റ്റോണിന്​ രേഖകൾ സൂക്ഷിക്കാനായി നൽകിയതായിരുന്നു ആ ചുവന്ന തുകൽ പെട്ടി.

gladstone

ഗ്ലാഡ്​​സ്​റ്റോണിന്​ നൽകിയ പെട്ടി പിന്നീട്​ ‘റെഡ്​ ഗ്ലാസ്​​സ്​റ്റോൺ’ എന്നറിയപ്പെട്ടു. 1860 മുതൽ 2010 വരെയുള്ള എല്ലാ ബജറ്റിലും ഗ്ലാഡ്​​സ്​റ്റോണി​​​​െൻറ ചുവന്ന പെട്ടിയും കരുതിയാണ്​ ബ്രിട്ടനിൽ മന്ത്രിമാർ ബജറ്റ്​ അവതരിപ്പിച്ചത്​. ശേഷം മ്യൂസിയത്തിൽ സൂക്ഷിച്ച റെഡ്​ ഗ്ലാസ്​റ്റോണിന്​ പകരമായി പുതിയ തുകൽ പെട്ടി ഉണ്ടാക്കുകയായിരുന്നു.

File:Cropped Gladstone's Red Box.jpg  

ബ്രിട്ട​​​​െൻറ അധീനതയിലായിരുന്ന ഇന്ത്യ, പെട്ടി സംസ്​കാരം അനുകരിക്കാൻ തുടങ്ങിയത്​ 1947ലാണ്​. ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയായിരുന്ന ആർ.കെ ഷൺമുഖ ചെട്ടി ഒരു പെട്ടിയുമായാണ്​ നവംബർ 26ന്​ ബജറ്റ്​ അവതരിപ്പിക്കാൻ വന്നത്​. ധനരേഖകൾ സൂക്ഷിച്ച ഒരു ലെതർ ബാഗായിരുന്നു അത്​. ബ്രിട്ട​​​​െൻറ കോളനികളായ ഉഗാണ്ട, സിംബാബ്​വെ, മലേഷ്യ എന്നീ രാജ്യങ്ങളിലും ലെതർ പെട്ടി സംസ്​കാരം ഇപ്പോഴും നിലനിൽകുന്നു.

r k shanmukha chetty.jpg
ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആർ.കെ ഷൺമുഖ ചെട്ടി
 

 യു.പി​.എ ഇന്ത്യ ഭരിച്ച സമയത്ത്​ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ്​ മുഖർജി ‘റെഡ്​ ഗ്ലാഡ്​സ്​റ്റോൺ’ മാതൃകയിലുള്ള ചുവന്ന പെട്ടിയുമായി ബജറ്റ്​ അവതരിപ്പിക്കാൻ വന്നത്​ ഒരു കൗതുകമായിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetfinance ministermalayalam newsBriefcasebudget news
News Summary - Why Finance Minister Always Carries a Briefcase on Budget Day - business
Next Story