Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ​ന്താ​ണ്​ മൂ​ഡീ​സ്​...

എ​ന്താ​ണ്​ മൂ​ഡീ​സ്​ റേ​റ്റി​ങ്​?

text_fields
bookmark_border
MOODYS rating
cancel

ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ സാ​മ്പ​ത്തി​കാ​വ​സ്​​ഥ​യു​ടെ സൂ​ച​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പ്ര​ക്രി​യ​യാ​ണ് ‘ക്രെ​ഡി​റ്റ് റേ​റ്റി​ങ്’ അ​ഥ​വാ വാ​യ്​​പ തി​രി​ച്ച​ട​ക്കാ​നു​ള്ള ശേ​ഷി​യു​ടെ നി​ർ​ണ​യം. സ​ർ​ക്കാ​റു​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക​ശേ​ഷി വി​ല​യി​രു​ത്തി​യാ​ണ്​ ക്രെ​ഡി​റ്റ് റേ​റ്റി​ങ് ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക ആ​സ്​​ഥാ​ന​മാ​യ മൂ​ഡീ​സ്​ ഏ​ജ​ൻ​സി​യാ​ണ്​ ഇ​ന്ത്യ​യു​ടെ റേ​റ്റി​ങ്​ ഉ​യ​ർ​ത്തി​ പു​തി​യ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്.

13 വ​ർ​ഷ​മാ​യി പ​ട്ടി​ക​യി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ല​വാ​ര​മാ​യ ‘ബി​എ​എ3’ ആ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ റേ​റ്റി​ങ്​. ഇ​തി​നെ ഒ​രു പ​ടി ഉ​യ​ർ​ത്തി ‘ബി​എ​എ2’ ആ​യാ​ണ് റേ​റ്റി​ങ് നി​ർ​ണ​യി​ച്ച​ത്. നി​ല​വി​ൽ പു​രോ​ഗ​മ​ന​പ​രം എ​ന്ന അ​ർ​ഥ​ത്തി​ൽ ‘പോ​സി​​റ്റി​വ്​’ എ​ന്നാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്​ സ്​​ഥി​ര​ത​യു​ള്ള​ത്​ എ​ന്ന അ​ർ​ഥ​ത്തി​ൽ ‘സ്​​റ്റേ​ബി​ൾ’ എ​ന്നാ​ക്കി ഉ​യ​ർ​ത്തി​.

റേ​റ്റി​ങ്​ ഉ​യ​രു​ന്ന​ത​നു​സ​രി​ച്ച്​ നി​ക്ഷേ​പ​ങ്ങ​ൾ ലാ​ഭം/​പ​ലി​ശ സ​ഹി​തം തി​രി​ച്ചു​കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യും റേ​റ്റി​ങ്​ കു​റ​ഞ്ഞാ​ൽ ന​ഷ്​​ട​സാ​ധ്യ​ത​യും കൂ​ടും. ഉ​യ​ർ​ന്ന റേ​റ്റി​ങ് ഉ​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും അ​ന്താ​രാ​ഷ്​​ട്ര നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് കു​റ​ഞ്ഞ പ​ലി​ശക്ക്​ കൂ​ടു​ത​ൽ വാ​യ്പ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMoody's RatingMoody
News Summary - What is Moody's Rating? -Business News
Next Story